Viral Video- അമേരിക്ക ഉപേക്ഷിച്ച് പോയ ഹെലികോപ്ടര്‍ പറത്താന്‍ താലിബാന്റെ ശ്രമം; തകര്‍ന്ന് വീണ് മൂന്ന് മരണം
കാബൂള്‍: അമേരിക്കന്‍ സൈന്യം ഉപേക്ഷിച്ച് പോയ ഹെലികോപ്ടര്‍ പറത്താന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്ന് വീണ് മൂന്ന് താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. താലിബാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക് ഹെലികോപ്റ്റര്‍ ആണ് പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണത്. 30 ദശലക്ഷം ഡോളറോളം വില വരുന്നതാണ് ഹെലികോപ്ടര്‍.
ഹെലികോപ്ടര്‍ പറക്കലിനിടെ തകര്‍ന്ന് വീഴുന്ന ദൃശ്യം പുറത്തായിട്ടുണ്ട്. നിയന്ത്രണം വിട്ട് ഹെലികോപ്ടര്‍ നിലംപതിക്കുന്ന 36 സെക്കന്‍ഡ് നീളുന്ന അപകടത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിനിടെ സാങ്കേതിക തകരാര്‍ കാരണമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

പരിശീലന പറക്കല്‍ ആയിരുന്നു എന്നും അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നും താലിബാന്‍ അധികൃതര്‍ അറിയിച്ചു. പരിശീലനത്തിനെത്തിയ അമേരിക്കന്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ മൂലം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റി കാമ്പസിനുള്ളില്‍ തകര്‍ന്നു വീണതായി പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗരാസ്മി പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയത്. ഇതോടെ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കുകയായിരുന്നു. 70 ഓളം വിമാനങ്ങളും നിരവധി യുദ്ധോപകരണങ്ങളും നശിപ്പിച്ച ശേഷമാണ് അമേരിക്കന്‍ സൈന്യം തിരിച്ചുപോയിരുന്നത്. എന്നാല്‍, ചില വിമാനങ്ങളും ഹെലികോപ്റ്ററുകളും താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

2002 നും 2017 നും ഇടയില്‍, ആയുധങ്ങള്‍, വെടിമരുന്ന്, വാഹനങ്ങള്‍, രാത്രി കാഴ്ച ഉപകരണങ്ങള്‍, വിമാനം, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ 28 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ സാമഗ്രികളും സേവനങ്ങളും അമേരിക്ക അഫ്ഗാന്‍ സര്‍ക്കാരിന് കൈമാറിയതായി അഫ്ഗാനിസ്ഥാന്‍ പുനര്‍നിര്‍മ്മാണത്തിനായുള്ള പ്രത്യേക ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു.

70-ലധികം വിമാനങ്ങളും ഡസന്‍ കണക്കിന് കവചിത വാഹനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യു എസ് സൈന്യം കാബൂളിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പ് നശിപ്പിച്ചിരുന്നു. ഈ വര്‍ഷമാദ്യം താലിബാന്‍ ചില വിമാനങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതായി പറയുന്നുണ്ട്.

പല അഫ്ഗാന്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാരും അമേരിക്കക്കാര്‍ക്കൊപ്പം പരിശീലനം നേടുകയും യുദ്ധം ചെയ്യുകയും ചെയ്തുവെങ്കിലും താലിബാന്‍ രാജ്യം പിടിച്ചടക്കിയതോടെ നാടുവിട്ടു. മുന്‍ അഫ്ഗാന്‍ നാഷണല്‍ ആര്‍മിയിലെ ചില പൈലറ്റുമാരും മെക്കാനിക്കുകളും മറ്റ് വിദഗ്ധരും താലിബാന്റെ സുരക്ഷാ സേനയില്‍ ചേര്‍ന്നിരുന്നു.












Click it and Unblock the Notifications