ലോകത്ത് കൊവിഡ് ഡെൽറ്റാ വകഭേദം ആധിപത്യം നേടും; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
ദില്ലി; കൊവിഡ് ഡെൽറ്റ വകഭേദം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ ഇപ്പോൾ 124 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയേക്കാൾ 13 രാജ്യങ്ങളിൽ കൂടി ഡെൽറ്റ വകദേദം കണ്ടെത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ ഡെൽറ്റ വകഭേദം മറ്റുള്ല വകഭേദങ്ങളെക്കാൾ ആധിപത്യ സ്ഥാപിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മറ്റ് മൂന്ന് കൊറോണ വൈറസ് വകഭേദങ്ങളിൽ (വിഒസി), ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ ആൽഫ 180 പ്രദേശങ്ങളിലും (കഴിഞ്ഞ ആഴ്‌ചയിൽ നിന്ന് ആറ് വരെ), ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബീറ്റ 130 ലും (ഏഴ് വരെ), ബ്രസീലിൽ ആദ്യമായി കണ്ടെത്തിയ ഗാമ, 78 രാജ്യങ്ങളിലുമാണ് (മൂന്ന് വരെ) കണ്ടെത്തിയത്.
പല രാജ്യങ്ങളിൽ നിന്നും ശേഖരിച്ച കൊവിഡ് സാംപിളുകളിൽ 75 ശതമാനത്തിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബോട്സ്വാന, ബ്രിട്ടൻ, ചൈന, ഡെൻമാർക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, പോർച്ചുഗൽ, റഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജൂലൈ 18 വരെയുള്ള ആഴ്ചയിൽ 3.4 ദശലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോക്‌ട്ട് ചെയ്തത്. മുൻപത്തെ ആഴ്ചയേക്കാൾ രോഗവ്യാപനത്തിൽ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഈ നിലയിൽ തുടർന്നാൽ 3 ആഴ്ചയ്ക്കുള്ളിൽ ലോകത്തെ 20 കോടി പേർക്ക് രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.












Click it and Unblock the Notifications