കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലി പ്രോംപ്റ്റര്‍ ഉണ്ടെങ്കില്‍ മോദി ഇംഗ്ലീഷ് മാത്രമല്ല വേണേല്‍ അറബിയും സംസാരിക്കും

  • By Neethu
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയില്‍ പോയി കിടിലന്‍ പ്രസംഗം നടത്തി വാരികൂട്ടിയ കൈയ്യടിയുടെ ശോഭ കുറയുന്നു. കാപ്പിറ്റോള്‍ ഹില്ലില്‍ മോദി നടത്തിയ ഗംഭീര പ്രസംഗത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീടാണ് ഇംഗ്ലീഷിന് പുറകിലെ സത്യം പുറത്തു വന്നത്.

പ്രസംഗം നടക്കുന്ന വേദിയില്‍ മോദിയ്ക്ക് ഇരുവശത്തുമായി സ്ഥാപിച്ച ടെലിപ്രോംപ്റ്ററിന്റെ സഹായത്തോടെയാണ് സംസാരിച്ചത്. സാധാരണ ഹിന്ദിയില്‍ മാത്രം വേദികളില്‍ സംസാരിക്കാറുള്ള മോദി അമേരിക്കയില്‍ എത്തി എങ്ങനെയാണ് അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു.

modi-teleprompter

ടെലി പ്രോംപ്റ്ററിലൂടെ നീങ്ങുന്ന വാക്കുകളാണ് പ്രാസംഗികനെ സഹായിക്കുന്നത്. കണ്ണാടി പോലുള്ള പ്രതലത്തിലൂടെ നീങ്ങുന്ന വാക്കുകള്‍ മറ്റാര്‍ക്കും കാണാനും സാധിക്കില്ല. അമേരിക്കല്‍ പ്രസിഡന്റ് ഒബാമയും പ്രോംപ്റ്ററിന്റെ സഹായത്തോടെ സംസാരിക്കാറുണ്ടായിരുന്നു. പ്രോംപ്റ്ററിന്റെ സഹായത്തോടെ മോദി സംസാരിക്കുന്ന ചിത്രങ്ങള്‍ സോഷ്യന്‍ മീഡിയകളില്‍ വൈറലായി മാറി.

English summary
As American Congressman rose to congratulate Prime Minister Narendra Modi on an incredible speech on Capitol Hill on Wednesday, an intense discussion erupted on social media about whether or not the Indian premier had chosen to go US President Barack Obama way and use a teleprompter to address the joint session.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X