കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരയിപ്പിച്ച് കളഞ്ഞല്ലോ കള്ളാ നീ... മാധ്യമങ്ങള്‍ വാഴ്ത്തുന്ന ഇറാഖി കള്ളന്‍റെ കഥ

Google Oneindia Malayalam News

ബാഗ്ദാദ്: ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖ്. തലകൊയ്യുന്ന ഐസിസുകാര്‍. ജീവന് വേണ്ടി നെട്ടോട്ടമോടുന്ന സാധാരണക്കാര്‍. ഈ മനുഷ്യര്‍ക്കിടയില്‍ നിന്നും നന്മ ചോരാത്ത ഒരു കള്ളനെ പരിചയപ്പെടുത്തുകയാണ്. ചെയ്ത പ്രവൃത്തികൊണ്ട് ഇദ്ദേഹത്തെ ഒരിയ്ക്കലും കള്ളനെന്ന് വിളിയ്ക്കാന്‍ കഴിയില്ല. എന്നാലും ക്ഷമിയ്ക്കുക കള്ളനെന്ന് തന്നെ പരിചയപ്പെടുത്തുകയേ തരമുള്ളൂ.

കണ്ണ് നനയ്ക്കുന്ന ഒരു ചെറിയ ചിത്രം കണ്ടിറങ്ങുന്ന അനുഭവമാണ് ഈ കള്ളന്റെ കഥയും നല്‍കുന്നത്. ഇറാഖില്‍ നിന്നുള്ള ഈ കഥ ലോകത്തെ അറിയിച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ഏത് മരുഭൂമിയിലും ഒരിറ്റ് ദാഹജലം ഉണ്ടാകുമെന്ന് പറയുന്നത് പോലെ എത്ര ക്രൂരമായ ലോകത്തിലും നന്മയുള്ള ഒരു മനുഷ്യനെങ്കിലും അവശേഷിയ്ക്കുമെന്നതിന്റെ ഉദാഹരണമാായി മാറുകയാണ് പേരറിയാത്ത ഈ കള്ളന്‍...

ഇനി അധികം സസ്‌പെന്‍സൊന്നും ഇല്ല...കള്ളന്‍ ചെയ്ത നല്ല കാര്യം എന്താണെന്ന് അറിയൂ...

ഇറാഖി കള്ളന്‍

ഇറാഖി കള്ളന്‍

പേരൊന്നും അറിയാത്തതിനാല്‍ ഇറാഖി കള്ളനെന്ന് വിളിയ്ക്കുകയേ തരമുള്ളൂ. രണ്ട് ദിവസം മുമ്പ് ദിയാല പ്രവിശ്യയിലെ ഒരു വീട്ടില്‍ കള്ളന്‍ മോഷണം നടത്തി

പത്ത് മില്യണ്‍

പത്ത് മില്യണ്‍

പത്ത് മില്യണ്‍ ദിനാറാണ് ഈ വീട്ടില്‍ നിന്നും കള്ളന്‍ കട്ടെടുത്തത്.

ട്വിസ്റ്റ്

ട്വിസ്റ്റ്

താന്‍ അപഹരിച്ച പണം അനാഥരായ കുട്ടികളുടേതാണെന്ന് അധികം വേകാതെ കള്ളന്‍ അറിഞ്ഞു.

തിരികെ

തിരികെ

മോഷ്ടിച്ച പണത്തിന്റെ ഒരംശം പോലും ചെലവാക്കാതെ ഒരു പഌസ്റ്റിക്ക് കവറിലാക്കി വീടിന്റെ വാതിലിന് മുന്നില്‍ കൊണ്ടു വച്ചു കള്ളന്‍

അച്ഛനെ നഷ്ടപ്പെട്ട കുട്ടികള്‍

അച്ഛനെ നഷ്ടപ്പെട്ട കുട്ടികള്‍

നാല് വര്‍ഷം മുന്‍പ് ഒരു ബോംബാക്രമണത്തില്‍ പിതാവിനെ നഷ്ടപ്പെട്ട് അനാഥാരാക്കപ്പെട്ട കുട്ടികളുടേതായിരുന്നു ആ പണം.

ഓണ്‍ലൈന്‍ മാധ്യമം

ഓണ്‍ലൈന്‍ മാധ്യമം

അല്‍ സുമേരിയ എന്ന ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്

കള്ളനല്ല

കള്ളനല്ല

രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ തന്റെ ഗതികേട് കൊണ്ട് മോഷ്ടിയ്ക്കാനിറങ്ങിയതാവാം അയാള്‍. അയാള്‍ ആരായാലും ആ കുട്ടികള്‍ക്കിപ്പോള്‍ ദൈവ തുല്യനാണ്.

English summary
Thief returns money after discovering it belongs to orphans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X