കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ ഉത്തരവ്: ട്രംപിനെതിരെ പ്രക്ഷോഭം ശക്തം; സുക്കർബര്‍ഗിന് പിന്നാലെ ഗൂഗിള്‍ സിഇഒയും

പുതിയ നീക്കം അമേരിക്കയിലേക്ക് പ്രതിഭകള്‍ എത്തുന്നത് തടയുമെന്ന് സുന്ദര്‍ പിച്ചെ. രാജ്യത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെ ഗൂഗിള്‍ തിരിച്ചുവിളിച്ചു.

  • By Jince K Benny
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: സിറിയ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളേയും കുടിയേറ്റക്കാരേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവാണ് വിവാദമായിരിക്കുന്നത്. അമേരിക്കയില്‍ തന്നെ ഈ ഉത്തരവിനെതിരെ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും മാത്രമല്ല ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഈ ഉത്തരവ് പ്രശ്‌നമാകും. രാജ്യത്തിന് പുറത്ത് പോയിരിക്കുന്നവര്‍ തിരിച്ചെത്തുമ്പോള്‍ അവരും ചോദ്യം ചെയ്യലുകള്‍ക്ക് വിധേയാരകണം എന്നാണ് ഉത്തരവ്. ഇതിനെതിരെ യുഎന്നും ഇന്ത്യന്‍ വംശജനായ ഗൂഗള്‍ സിഇഒ സുന്ദര്‍ പിച്ചെയും രംഗത്തെത്തിയട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപ് ഉയര്‍ത്തിപ്പിടിച്ച മുസ്ലീം വിരുദ്ധതയുടെ തുടര്‍ച്ചയാണ് ഈ ഉത്തരവും. ഏഴ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തില്‍ നിന്നുള്ള കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയുമാണ് അമേരിക്ക വിലക്കിയിരിക്കുന്നത്. വിവാദ ഉത്തരവില്‍ ബാധിക്കപ്പെട്ട തങ്ങളുടെ നൂറോളം ജീവനക്കാരെ ഗൂഗിള്‍ തിരിച്ചു വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗൂഗിള്‍ മാത്രമല്ല, ഫേസ്ബുക്കും ഐക്യരാഷ്ട്ര സംഘടനയും നോബല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിയും ട്രംപിന്റെ വിവിദ ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഭകളെ തടയും

കുടിയേറ്റം പൂര്‍ണമായും തടയുന്നതിനുള്ള അമേരിക്കന്‍ തീരുമാനം പ്രതിഭകള്‍ അമേരിക്കയിലേക്ക് എത്തുന്നത് തടയുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞു. യാത്രയിലുള്ള തങ്ങളുടെ ജീനക്കാരോട് തിരികെ അമേരിക്കയിലെത്താന്‍ ഗൂഗിള്‍ നിര്‍ദേശിച്ചിട്ടിട്ടുണ്ട്.

187 ഉദ്യോഗസ്ഥര്‍

നിരോധനം ബാധകമായ രാജ്യങ്ങൡ നിന്നും 187 ഉദ്യോഗസ്ഥരാണ് ഗൂഗിളിനുള്ളത്. നിരോധനം മൂലം സഹപ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് വേദനാജനകമാണെന്നും സുന്ദര്‍ പിച്ചെ പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയും രംഗത്ത്

ഡൊണാള്‍ ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തി. മത-വംശ-ദേശ വിവേചനമില്ലാതെ എല്ലാ അഭയാര്‍ത്ഥികളേയും സ്വാഗതം ചെയ്യുകയും തുല്യപരിഗണന നല്‍കുകയും ചെയ്ത അമേരിക്കയുടെ പാരമ്പര്യ പിന്തുടരണമെന്ന് യുഎസ് പ്രസിഡന്റിനോട് ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

സുക്കര്‍ബര്‍ഗും

ട്രംപിന്റെ നടപടിക്കെതിരെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും രംഗത്തെത്തി. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും അതില്‍ അമേരിക്കക്കാര്‍ അഭിമാനിക്കണമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു. ട്രംപ് ഒപ്പുവച്ച കുടിയറ്റ വിരുദ്ധ ഉത്തരവുകളേക്കുറിച്ച് എല്ലവരേയും പോലെ താനും ആശങ്കാകുലനാണെന്ന് ട്രംപ് കുറിച്ചു.

വിമാനത്താവളങ്ങളില്‍ പ്രതിഷേധം

ഉത്തരവ് ലഭിച്ച ഉടന്‍ തന്നെ മധ്യപൂര്‍വ ദേശത്ത് നിന്നുള്ള യാത്രക്കാരെ അമേരിക്കയിലെ വിമാനങ്ങളില്‍ തടഞ്ഞ് തിരിച്ചയച്ചു. പലല വിമാനത്താവളങ്ങൡ പ്രതിഷേധമുണ്ടായി.

വിസ നല്‍കുന്നത് നിറുത്തി വച്ചു

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ല. ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നല്‍കുന്നതും നിര്‍ത്തി വച്ചിരിക്കുകയാണ്.

ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കും രക്ഷയില്ല

അമേരിക്കിയില്‍ സ്ഥിര താമസത്തിനുള്ള അംഗീകൃത രേഖയായ ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കും രക്ഷയില്ല. ഈ ഉത്തരവ് നിലവില്‍ വരുമ്പോള്‍ രാജ്യത്തിന് പുറത്തായിരുന്നവര്‍ ചോദ്യം ചെയ്യലിനംു മറ്റും വിധേയരാകേണ്ടി വരും.

ലോബിയിംഗിനും വിലക്ക്

മറ്റ് രാജ്യത്തിന് വേണ്ടി ലോബിയിംഗ് നടത്തുന്നതും ട്രംപ് വിലക്കി. ഇത്തരത്തില്‍ ലോബിയിംഗ് നടത്തുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അഞ്ച് വര്‍ഷം വരെ വിലക്ക് നേരിടേണ്ടിവരും.

English summary
Visa ban will create barriers in bringing talent to US: Sundar Pichai. The company has ordered its travelling staff to return to America.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X