അലാസ്കയിൽ ശക്തമായ ഭൂചലനം: റിക്ടർ 8.2 തീവ്രത രേഖപ്പെടുത്തി, തീരപ്രദേശത്ത് സുനാമി മുന്നറിയിപ്പ്,
ജന്യു: അലാസ്കയിൽ ശക്തമായ ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിട്ടുള്ളത്. അലാസ്കയുടെ തെക്ക് കിഴക്ക് 96 കിലോമീറ്റർ മാറി 46. 7 കിലോമീറ്റർ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10. 15 ഓടെയാണ് ഭൂചലനം ഉണ്ടായിട്ടുള്ളത്. ഇതോടെ നാഷണൽ സുനാമി വാണിംഗ് സെന്റർ അലാസ്തയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പസഫിക് സമുദ്രത്തിന്റെ ഹിൻചിൻബ്രൂക്ക് പ്രവേശന കവാടം മുതൽ യൂണിമാർക്ക് പാസ് വരെയുള്ള പ്രദേശത്തും മുന്നറിയിപ്പുണ്ട്. ആദ്യത്തെ ശക്തിയേറിയ ഭൂചലനത്തിന് പിന്നാലെ റിക്ടർ സ്കെയിലിൽ 6.2, 5.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളും അനുഭവപ്പെട്ടിരുന്നു. അലാസ്കയിലെ പെറിവില്ലെക്ക് കിഴക്ക്-തെക്കുകിഴക്കായി 91 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ (500 മൈൽ) അകലെയായിരുന്നു ഇത്.
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍
യുഎസ് സംസ്ഥാനമായ ഹവായിക്കും യുഎസ് പസഫിക് പ്രദേശമായ ഗുവാമിനും സുനാമിയ്ക്കുള്ള സാധ്യതയുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൂടാതെ ജപ്പാനിൽ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടോയെന്ന് ജപ്പാനിലെ കാലാവസ്ഥാ ഏജൻസി അന്വേഷിച്ചുവരികയാണെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ പറഞ്ഞു. തീരപ്രദേശങ്ങളിൽ എന്തെങ്കിലും അപകടമുണ്ടോയെന്ന് വിലയിരുത്തുകയാണെന്ന് ന്യൂസിലൻഡിലെ അധികൃതർ അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications