സൗദിയെ ഞെട്ടിച്ച് ഖത്തര്‍; യുദ്ധവിമാനങ്ങള്‍ താണുപറക്കുന്നു, കൂടെ തുര്‍ക്കി സൈന്യവും!!

  • Written By:
Subscribe to Oneindia Malayalam

ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടരുന്നതിനിടെ സൗദി അറേബ്യയെയും യുഎഇയെയും ചൊടിപ്പിക്കാന്‍ ഖത്തറിന്റെ പുതിയ നീക്കം. ഖത്തര്‍ സൈനിക അഭ്യാസ പ്രകടനത്തിന് തുടക്കമിട്ടു. സൈനിക ശക്തി പ്രകടിപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. മേഖലയില്‍ ശത്രുത വര്‍ധിച്ച പശ്ചാത്തലത്തില്‍ സൗദി സഖ്യത്തെ പ്രകോപിപ്പിക്കുന്നതാണ് ഖത്തറിന്റെ നടപടി.

ഖത്തറിന്റെയും തുര്‍ക്കിയുടെയും സൈനികരാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. 300ഓളം തുര്‍ക്കി സൈനികര്‍ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. 30 സൈനിക വാഹനങ്ങളുമുണ്ട്. ഖത്തറിലെ തുര്‍ക്കി സൈനിക താവളത്തിലാണ് കരസേനയുടെ അഭ്യാസം. നാവിക, വ്യോമ സേനകളുടെത് മറ്റു ഭാഗത്താണ്.

തുര്‍ക്കിയുടെ യുദ്ധക്കപ്പല്‍

തുര്‍ക്കിയുടെ യുദ്ധക്കപ്പല്‍

തുര്‍ക്കിയുടെ യുദ്ധക്കപ്പല്‍ കഴിഞ്ഞ ദിവസം ദോഹയിലെ ഹമദ് തുറമുഖത്ത് എത്തിയിരുന്നു. നാവിക സേനയും വ്യോമ സേനയും അഭ്യാസ പ്രകടനത്തില്‍ പങ്കാളികളാണ്. 214 തുര്‍ക്കി നാവിക സേനാംഗങ്ങളാണ് കപ്പലില്‍ വന്നിട്ടുള്ളത്.

അതിര്‍ത്തിയിലും പ്രകടനം

അതിര്‍ത്തിയിലും പ്രകടനം

നാവിക സേനകളുടെ അഭ്യാസം ഹമദ് തുറമുഖത്തും ദോഹ നേവല്‍ ബേസിലും ഖത്തറിന്റെ ജലാതിര്‍ത്തിയിലുമാണ് നടക്കുന്നത്. ഖത്തറും തുര്‍ക്കിയും നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് നടപടി. ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് പരിശീലനമെന്ന് ഖത്തര്‍ പ്രസ്താവനയില്‍ പറയുന്നു.

സൗദിയുടെ അതൃപ്തി

സൗദിയുടെ അതൃപ്തി

അമേരിക്കയുടെയും തുര്‍ക്കിയുടെയും സൈനിക താവളം ഖത്തറിലുണ്ട്. ഇരുസൈനികരും രാജ്യത്തുള്ളത് ഖത്തര്‍ ഒരു അലങ്കാരമായാണ് കണക്കാക്കുന്നത്. തുര്‍ക്കി താവളം ഖത്തറില്‍ തുടങ്ങിയത് സൗദിയുടെ അതൃപ്തിക്ക് കാരണമായിരുന്നു.

ഐസിസ് വിരുദ്ധ പോരാട്ടം

ഐസിസ് വിരുദ്ധ പോരാട്ടം

ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ ഖത്തറും തുര്‍ക്കിയും അംഗങ്ങളാണ്. ഇതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും സംയുക്ത സൈനിക അഭ്യാസം നടത്തുന്നതെന്ന് ഖത്തര്‍ പറയുന്നു. എന്നാല്‍ മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ ഇത് സൗദിയെ പ്രകോപിപ്പിക്കുന്ന നടപടിയാണ്.

ഉന്നത കമാന്റര്‍മാര്‍ എത്തും

ഉന്നത കമാന്റര്‍മാര്‍ എത്തും

കര-നാവിക-വ്യോമ സേനകള്‍ അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഏഴ്, എട്ട് തിയ്യതികളില്‍ ഇരുരാജ്യത്തിന്റെയും ഉന്നത കമാന്റര്‍മാര്‍ പ്രകടനം വീക്ഷിക്കാനെത്തും.

അതിര്‍ത്തി സുരക്ഷ ശക്തം

അതിര്‍ത്തി സുരക്ഷ ശക്തം

ഖത്തറിനെതിരേ സൗദി സഖ്യം നടപടി സ്വീകരിച്ചത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് സൈനിക അഭ്യാസം നടത്തുന്നത്. ഇത് ഖത്തര്‍ വിരുദ്ധ ചേരിയുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സൗദി സഖ്യം മുന്നോട്ട് വച്ച എല്ലാ നിര്‍ദേശങ്ങളും ഖത്തര്‍ തള്ളിയ പശ്ചാത്തലത്തിലാണ് അഭ്യാസ പ്രകടനം. സൗദി സൈന്യം അതിര്‍ത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വ്യത്യസ്തമായ വഴികള്‍ തേടുന്നു

വ്യത്യസ്തമായ വഴികള്‍ തേടുന്നു

സൗദി സഖ്യത്തിന് പണി കൊടുക്കാന്‍ ഖത്തര്‍ വ്യത്യസ്തമായ വഴികള്‍ തേടുന്നതിനിടെയാണ് സൈനിക ശക്തി കാണിച്ച് ഭയപ്പെടുത്തുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടിയിരിക്കുകയാണ് ഖത്തര്‍. ഐക്യരാഷ്ട്ര സഭയ്ക്കും ഖത്തര്‍ പരാതി നല്‍കിയിട്ടുണ്ട്.

പരാതി നിലനില്‍ക്കില്ലെന്ന് യുഎഇ

പരാതി നിലനില്‍ക്കില്ലെന്ന് യുഎഇ

എന്നാല്‍ ലോകവ്യാപാര സംഘടനയ്ക്ക് ഖത്തര്‍ നല്‍കിയ പരാതി നിലനില്‍ക്കില്ലെന്നാണ് സൗദി സഖ്യത്തിന്റെ നിലപാട്. വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ തങ്ങള്‍ ലംഘിച്ചിട്ടില്ലെന്നു യുഎഇ വ്യക്തമാക്കുന്നു. എന്നാല്‍ നഷ്ടങ്ങളുടെ കണക്കുകള്‍ ഉള്‍പ്പെടെയാണ് ഖത്തറിന്റെ പരാതി.

യുനസ്‌കോയ്ക്കും ഖത്തറിന്റെ പരാതി

യുനസ്‌കോയ്ക്കും ഖത്തറിന്റെ പരാതി

കൂടാതെ ഹജ്ജ് സീസറില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരേയും ഖത്തര്‍ അന്താരാഷ്ട്ര തലത്തില്‍ നീക്കം നടത്തുന്നുണ്്. യുഎന്‍ പ്രതിനിധിക്ക് ഖത്തര്‍ വിഷയത്തില്‍ പരാതി നല്‍കി. കൂടാതെ യുനസ്‌കോയ്ക്കും ഖത്തര്‍ പരാതി നര്‍കിയിയിട്ടുണ്ട്.

ഖത്തറിന് ഇളവ് നല്‍കണമെന്ന് ആവശ്യം

ഖത്തറിന് ഇളവ് നല്‍കണമെന്ന് ആവശ്യം

ഹജ്ജ് കാര്യത്തില്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്ന് സ്വിറ്റ്‌സര്‍ലാന്റിലെ മനുഷ്യാവകാശ സംഘടന സൗദി സഖ്യത്തോട് ആവശ്യപ്പെട്ടു. എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി മതചടങ്ങുകള്‍ എല്ലാവര്‍ക്കും സാധ്യമാക്കുന്ന വിധം നടപടിയെടുക്കണമെന്ന് സ്വിസ് മനുഷ്യാവകാശ സംരക്ഷണ സംഘടന സൗദിയോട് ആവശ്യപ്പെട്ടു.

English summary
The Turkish and Qatari militaries started a joint exercise yesterday as the crisis between Qatar and Gulf countries continues. Over 250 Turkish soldiers and 30 armored vehicles are participating in the drill at a base in Qatar.
Please Wait while comments are loading...