കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ സൗദിയിലേക്ക്; ജമാല്‍ ഖഷോഗി കേസിന് ശേഷം ആദ്യ യാത്ര

Google Oneindia Malayalam News

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൗദി അറേബ്യയിലേക്ക്. അടുത്ത മാസം സൗദി സന്ദര്‍ശിക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയില്‍ വച്ച് കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് തുര്‍ക്കി പ്രസിഡന്റ് സൗദിയിലെത്താന്‍ പോകുന്നത്. ഖഷോഗിയുടെ കൊലപാതകം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു. 2018 ഒക്ടോബര്‍ 2നാണ് ഖഷോഗി കൊല്ലപ്പെട്ടത്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ ചില രേഖകള്‍ക്കായി എത്തിയ ഖഷോഗിയെ ആരും പിന്നീട് കണ്ടിട്ടില്ല. ഇദ്ദേഹത്തെ കൊലപ്പെടുത്തി മൃതദേശം നശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുര്‍ക്കി പോലീസ് സംഭവം അന്വേഷിക്കുകയും പിന്നില്‍ സൗദിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സൗദിയില്‍ കേസ് പ്രത്യേകം അന്വേഷിച്ച് ചില ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗിയുടെ വധത്തില്‍ പങ്കുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

r

ഉര്‍ദുഗാന്‍ സൗദിയിലെത്തിയാല്‍ ബിന്‍ സല്‍മാനെ കാണുമോ എന്നതാണ് ഉയരുന്ന ചോദ്യം. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വ്യവസായികളുടെ സമ്മേളനം നടക്കുന്നുണ്ട്. ഇതില്‍ സൗദിയില്‍ നിന്നുള്ള പ്രമുഖരെത്തുമോ എന്ന് വ്യക്തമല്ല. തുര്‍ക്കിയില്‍ നിന്നുള്ള ചരക്കുകള്‍ സൗദിയില്‍ ഇറക്കുന്നതിന് ചില തടസങ്ങള്‍ നേരിടുന്നുണ്ട്. ഈ വിഷയം ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശന വേളയില്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. മുസ്ലിം ലോകത്തെ സൗദി വിരുദ്ധ ചേരിയിലാണ് തുര്‍ക്കി. അതുകൊണ്ടുതന്നെ ഉര്‍ദുഗാന്റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത് ഇക്കാര്യം...നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത് ഇക്കാര്യം...

ആരാണ് ഖഷോഗി

വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ഖഷോഗി സൗദി ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പല നയങ്ങളെയും അദ്ദേഹം എതിര്‍ത്തു. അതുകൊണ്ടുതന്നെ ബിന്‍ സല്‍മാന് ഖഷോഗിയുടെ മരണത്തില്‍ പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നില്ല. തുര്‍ക്കി അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സുപ്രധാന വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസ് തുര്‍ക്കിയില്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഖഷോഗിയുടെ മരണത്തില്‍ സൗദി കിരീടവകാശിക്ക് ബന്ധമുണ്ട് എന്ന ചില വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിരുന്നു. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്.

ചെങ്കടലില്‍ യുഎഇ കപ്പല്‍ 'പൊക്കി' ഹൂത്തികള്‍; അമേരിക്കയെ വിറപ്പിച്ച് ഇറാന്‍, ഗള്‍ഫില്‍ ദുരൂഹ നീക്കംചെങ്കടലില്‍ യുഎഇ കപ്പല്‍ 'പൊക്കി' ഹൂത്തികള്‍; അമേരിക്കയെ വിറപ്പിച്ച് ഇറാന്‍, ഗള്‍ഫില്‍ ദുരൂഹ നീക്കം

ഖഷോഗി വധത്തില്‍ അറസ്റ്റ്

ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ ഒരാള്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. ഖാലിദ് ഐദുല്‍ ഉതൈബിയാണ് സൗദിയിലേക്ക് യാത്ര ചെയ്യാനിരിക്കെ പാരിസ് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഇയാള്‍ക്കെതിരെ 2019 മുതല്‍ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട് നിവലിവിലുണ്ട്. ഇയാള്‍ സൗദിയുടെ സുരക്ഷാ സേനയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് കരുതുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും കരിമ്പട്ടികയിലുള്ള വ്യക്തിയാണ് ഖാലിദ്. ഇയാള്‍ക്ക് ഖഷോഗി വധത്തില്‍ പങ്കുണ്ടെന്നാണ് തുര്‍ക്കി അന്വേഷണ സംഘം കരുതുന്നത്.

Recommended Video

cmsvideo
ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് കടന്നു കയറ്റം, മിണ്ടാതെ ഇന്ത്യ | Oneindia Malayalam

English summary
Turkey’s President Erdogan will travel to Saudi Arabia February
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X