ബ്രസല്‍സ് ആക്രമണക്കേസിലെ ഭീകരവാദിയെ തുര്‍ക്കിയില്‍ നിന്ന് നാടുകടത്തിയതെന്ന് വെളിപ്പെടുത്തല്‍
അങ്കാറ: ബ്രസല്‍സില്‍ ബോംബാക്രമണം നടത്തിയവരില്‍ ഒരാള്‍ തുര്‍ക്കിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നാടുകടത്തിയയാളാണെന്ന് വെളിപ്പെടുത്തല്‍. ഇബ്രാഹിം അല്‍ബക്‌റൊ എന്നയാലെയാണ് കഴിഞ്ഞ വര്‍ഷം നടുകടത്തിയതെന്നും വെളിപ്പെടുത്തി.
ഇയാള്‍ ഭീകരനാണെന്ന് തങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് ബെല്‍ജിയം അവഗണിച്ചെന്നും തുര്‍ക്കി വ്യക്തമാക്കി. സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഗാലിയാന്‍ടെപ് പ്രവിശ്യയില്‍ തടവിലായിരുന്നു ബക്രൗ. പിന്നീട് ഇയാളെ നെതര്‍ലന്‍ഡ്‌സിലേക്ക് നാടുകടത്തി. 2015 ജൂണില്‍ ഇയാളെ നാടുകടത്തിയ വിവരം ജുലൈ 14ന് തുര്‍ത്തിയെയും അറിയിച്ചിരുന്നു.

ഇസ്താംബൂളിലെ പ്രശസ്തമായ കച്ചവട ജില്ലയില്‍ നിന്ന് ഇല്രായേലികളുടെയും ഒരു ഇറാനിയുടേയും മരണത്തിനിടയാക്കിയ ഒരു ഐസിസ് ചാവേര്‍ സ്‌ഫോടനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രസല്‍സ് ആക്രമികള്‍ ഇവിടെ എത്തിയത്.
ഇസ്താംബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് ഇസ്രായേലികളും ഒരു ഇറാനി പൗരനും കൊല്ലപ്പെട്ടിരുന്നു. നിരവധ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാരീസ് ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനെ ബ്രസല്‍സില്‍ നിന്ന് പിടികൂടിയതിനു നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ബ്രസ്സല്‍സില്‍ നടന്ന ആക്രമണത്തില്‍ 31 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications