കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാല്‍ ഖഷോഗി വധം; വിചാരണ നിര്‍ത്തിവയ്ക്കാന്‍ തുര്‍ക്കി കോടതി, കേസ് സൗദിക്ക് കൈമാറും

Google Oneindia Malayalam News

അങ്കാറ: മുതിര്‍ന്ന സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കാന്‍ തുര്‍ക്കി കോടതി ഉത്തരവ്. കേസ് സൗദി അറേബ്യയ്ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. സൗദിക്ക് കൈമാറുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ രംഗത്തുവന്നിരുന്നു. സൗദിയിലേക്ക് കേസ് കൈമാറിയാല്‍ സുതാര്യമായ വിചാരണ നടക്കില്ല എന്നാണ് ആക്ഷേപം. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരോപണം നേരിടുന്ന കേസാണിത്.

2018 ഒക്ടോബര്‍ 2നാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ ഇസ്താബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ എത്തിയതായിരുന്നു ഇദ്ദേഹം. പ്രതിശ്രുത വധുവിനൊപ്പമാണ് ഖഷോഗി എത്തിയത്. ഖഷോഗി മാത്രമാണ് അകത്തേക്ക് പോയത്. പിന്നീട് തിരിച്ചുവന്നില്ല. ഏറെ നേരം കാത്തിരുന്ന പ്രതിശ്രുത വധുവിനെ ജീവനക്കാര്‍ മടക്കി അയക്കുകയായിരുന്നു. ഖഷോഗിയെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ നിര്‍ണായകമായ ചില സൂചനകള്‍ തുര്‍ക്കി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

j

കേസുമായി ബന്ധപ്പെട്ട് 26 പേര്‍ക്കെതിരെയാണ് തുര്‍ക്കിയില്‍ വിചാരണ നടക്കുന്നത്. കേസിലെ പ്രതികളെന്ന് സൗദി കണ്ടെത്തിയ ചിലര്‍ക്കെതിരെ സൗദിയില്‍ വിചാരണ നടക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ നടക്കുന്ന വിചാരണ സൗദിയിലേക്ക് മാറ്റിയേക്കുമെന്ന് വാര്‍ത്തകളും വന്നിരുന്നു. ഇതിനിടെയാണ് തുര്‍ക്കി കോടതിയുടെ വിധി.

ദിലീപുമായി ബന്ധമില്ലെന്ന് ജയില്‍ മോചിതനായ പ്രതി; സുനിയെ അറിയാം, കേസില്‍ പോലീസ് കുടുക്കിദിലീപുമായി ബന്ധമില്ലെന്ന് ജയില്‍ മോചിതനായ പ്രതി; സുനിയെ അറിയാം, കേസില്‍ പോലീസ് കുടുക്കി

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍സല്‍മാന്റെ പല നയങ്ങളോടും വിയോജിപ്പുള്ള വ്യക്തിയായിരുന്നു ജമാല്‍ ഖഷോഗി. അദ്ദേഹം ഇക്കാര്യം പരസ്യമാക്കുകയും ചെയ്തിരുന്നു. ഇതാണ് ഖഷോഗി വധത്തില്‍ കിരീടവകാശിയെ സംശയമുനയില്‍ നിര്‍ത്തിയത്. അതേസമയം, ഈ വിഷയത്തില്‍ തുര്‍ക്കിയും സൗദിയും തമ്മില്‍ ഉടക്കിയിരുന്നു. സാമ്പത്തിക ഞെരുക്കത്തിലായ തുര്‍ക്കി സൗദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടത്രെ. ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിയാല്‍ സൗഹൃദം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്ന് സൗദി ഉപാധി വച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് കോടതി ഉത്തരവ്.

Recommended Video

cmsvideo
ഇന്ത്യയെ പ്രകോപിപ്പിച്ചതിന് തക്ക ശിക്ഷ, പക്ഷേ അമേരിക്ക ഉടക്കുമോ? | Oneindia Malayalam

കേസ് സൗദിക്ക് കൈമാറണമെന്ന് കഴിഞ്ഞാഴ്ച പ്രോസിക്യൂട്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുര്‍ക്കി നിയമ മന്ത്രി പിന്തുണയ്ക്കുകയും ചെയ്തു. സൗദിയിലെ വിചാരണയില്‍ സംതൃപ്തിയില്ലെങ്കില്‍ തുര്‍ക്കിയില്‍ വീണ്ടും വിചാരണ ആരംഭിക്കാമെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് നേരത്തെ സൗദിയില്‍ രഹസ്യവിചാരണയാണ് നടന്നത്. ഇനി പുതിയ വിചാരണ പരസ്യമായി നടത്തുമോ എന്ന കാര്യം അവ്യക്തമാണ്.

English summary
Turkish Court Ruled to Trial Suspends in Jamal Khashoggi Case and Transfers to Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X