ഖത്തറില്‍ തുര്‍ക്കിയുടെ സൈന്യമിറങ്ങി... ബഹ്‌റൈനിലെ ഖത്തര്‍ സൈന്യവും ഖത്തറിലേക്ക്; ഇനിയെന്ത്...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദോഹ: ഗള്‍ഫ് പ്രതിസന്ധിക്കിടെ ഒടുവില്‍ തുര്‍ക്കിയുടെ സൈന്യം ഖത്തറില്‍ എത്തി. ഖത്തര്‍ പ്രതിരോധമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെക്ക് സൈന്യത്തെ അയക്കുമെന്ന് തുര്‍ക്കി നേരത്തേ വ്യക്തമാക്കിയിരുന്നു.

ജൂണ്‍ അഞ്ചിന് തുടങ്ങിയ ഗള്‍ഫ് പ്രതിസന്ധി ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. സൗദി സഖ്യരാജ്യങ്ങളും ഖത്തറും നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

അതിനിടെ ബഹ്‌റൈനില്‍ ഉള്ള ഖത്തര്‍ സൈനികരോട് മടങ്ങിപ്പോകാന്‍ ബഹ്‌റൈന്‍ ഭരണകൂടം അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

ഖത്തര്‍ പ്രതിസന്ധി

ഖത്തര്‍ പ്രതിസന്ധി

ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുന്നു എന്ന് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും പ്രഖ്യാപിച്ചത്. ഖത്തര്‍ തീവ്രവാദത്തെ സഹായിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്.

തുര്‍ക്കിയുടെ സൈന്യം

തുര്‍ക്കിയുടെ സൈന്യം

ഖത്തറിലേക്ക് തുര്‍ക്കി സൈന്യത്തെ അയക്കുമെന്ന് ഈ സാഹചര്യത്തില്‍ ആയിരുന്നു പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞത്. തുര്‍ക്കി പാര്‍ലമെന്റ് ഇതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു.

പെട്ടെന്നുള്ള തീരുമാനമല്ല

പെട്ടെന്നുള്ള തീരുമാനമല്ല

എന്നാല്‍ ഗള്‍ഫ് പ്രതിസന്ധി ഉടലെടുക്കുന്നതിന് മുമ്പ് തന്നെ തുര്‍ക്കി ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ പ്രതിസന്ധിക്കിടെ ആണ് അന്തിമ തീരുമാനം വന്നതും സൈന്യം എത്തിയതും.

ആദ്യസംഘം എത്തിക്കഴിഞ്ഞു

ആദ്യസംഘം എത്തിക്കഴിഞ്ഞു

തുര്‍ക്കിയില്‍ നിന്നുള്ള സൈനികരുടെ ആദ്യ സംഘം ദോഹയില്‍ എത്തിക്കഴിഞ്ഞു. സംയുക്ത സൈനികാഭ്യാസത്തിന് വേണ്ടിയാണ് സൈന്യം എത്തിയിരിക്കുന്നത്.

സൈനികാഭ്യാസവും തുടങ്ങി

സൈനികാഭ്യാസവും തുടങ്ങി

തുര്‍ക്കി സൈന്യം ദോഹയില്‍ എത്തി എന്ന് മാത്രമല്ല, അവര്‍ സൈനികാഭ്യാസവും തുടങ്ങിക്കഴിഞ്ഞു എന്നാണ് ഖത്തര്‍ പ്രതിരോധമന്ത്രാസയം വ്യക്തമാക്കിയിട്ടുളളത്. തരീബ് ബിന്‍ സിയാദ് സൈനിക താവളത്തിലായിരുന്നു സൈനികാഭ്യാസം.

രണ്ട് രാജ്യങ്ങള്‍ക്കും വേണ്ടി

രണ്ട് രാജ്യങ്ങള്‍ക്കും വേണ്ടി

തുര്‍ക്കിയുമായുള്ള സൈനിക സഹകരണം രണ്ട് രാജ്യങ്ങളുടേയും സൈനിക ശക്തി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും മേഖലയുടെ സ്ഥിരത നിലനിര്‍ത്തുന്നതിന് വേണ്ടിയാണെന്നും ആണ് ഖത്തറിന്റെ വാദം. ഏറെ മുമ്പ് തന്നെ തീരുമാനിക്കപ്പെട്ട കാര്യമാണ് ഇത് എന്നും ഖത്തര്‍ പറയുന്നു.

2016 ഏപ്രില്‍ മാസത്തില്‍

2016 ഏപ്രില്‍ മാസത്തില്‍

ഒരു വര്‍ഷം മുമ്പാണ് സൈനിക സഹകരണത്തിന്റെ കാര്യത്തില്‍ തുര്‍ക്കിയും ഖത്തറും കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ അത് സംബന്ധിച്ച് തുര്‍ക്കി പാര്‍ലമെന്റ് അന്തിമ അനുമതി നല്‍കിയത് ഈയിടെ ആയിരുന്നു എന്ന് മാത്രം.

പ്രതിസന്ധിയില്‍ ഖത്തറിനൊപ്പം

പ്രതിസന്ധിയില്‍ ഖത്തറിനൊപ്പം

അറബ് മേഖലയില്‍ സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സഹായവും പിന്തുണയും ആയി ആദ്യം എത്തിയത് തുര്‍ക്കി തന്നെ ആയിരുന്നു. പ്രശ്‌നപരിഹാരത്തിന് തുര്‍ക്കിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഭക്ഷണം എത്തിച്ചു

ഭക്ഷണം എത്തിച്ചു

അതിര്‍ത്തികള്‍ അടച്ചതോടെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഖത്തറിനെ സംബന്ധിച്ച് വലിയ പ്രതിസന്ധി ആയിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലും സഹായവുമായി എത്തിയവരില്‍ തുര്‍ക്കി ആയിരുന്നു മുന്നില്‍. തുര്‍ക്കിയില്‍ നിന്നാണ് ഇപ്പോള്‍ ഖത്തറിലേക്ക് പാലും പാല്‍ ഉത്പന്നങ്ങളും വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നത്.

സൈനിക സഹായത്തെപ്പറ്റി

സൈനിക സഹായത്തെപ്പറ്റി

ഖത്തറിലേക്ക് തുര്‍ക്കി സൈന്യത്തെ അയക്കുന്നു എന്ന വാര്‍ത്തയോടെ സമ്മിശ്ര പ്രതികരണം ആയിരുന്നു ഉണ്ടായിരുന്നത്. അറബ് രാജ്യങ്ങളില്‍ നിന്ന് പുറത്ത് നിന്ന് രാഷ്ട്രീയവും സൈനികവും ആയ സഹായം തേടുന്നത് ഒരേ സമയം ദുരന്തവും പരിഹാസ്യവും ആണെന്നായിരുന്നു യുഎഇയുടെ പ്രതികരണം.

English summary
The Qatari defence ministry has announced the arrival of the first group of Turkish soldiers in the capital, Doha, to take part in joint military exercises.
Please Wait while comments are loading...