കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്; ഇസിയം നഗരത്തില്‍ നിന്ന് പിന്തിരിഞ്ഞോടി റഷ്യ

Google Oneindia Malayalam News

കീവ്: യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്. റഷ്യയെ നിര്‍ണായമായ പോരാട്ടത്തില്‍ തുരത്തിയോടിച്ചിരിക്കുകയാണ് യുക്രൈന്‍ സൈന്യം. വടക്കുകിഴക്കന്‍ മേഖലയില്‍ റഷ്യയുടെ വലിയ കോട്ടയായി പ്രവര്‍ത്തിച്ചിരുന്ന ഇടമാണ് യുക്രൈന്‍ തിരിച്ചുപിടിച്ചത്. ശനിയാഴ്ച്ചയാണ് ഈ നഗരം വിട്ട് റഷ്യന്‍ സൈന്യം ഓടിയത്.

വിചാരിച്ചതിലും വേഗത്തില്‍ ഈ നഗരത്തിലെ റഷ്യ സൈനിക പ്രതിരോധം തകരുകയായിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ പോര്‍മുഖമായിരുന്നു ഈ നഗരം. റഷ്യ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കിട്ടിയത്. വിശദമായ വിവരങ്ങളിലേക്ക്....

1

വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്

കാര്‍ക്കീവ് പ്രവിശ്യയിലെ ഇസിയം നഗരമാണ് യുക്രൈന്‍ സൈന്യം പിടിച്ചെടുത്തത്. യുക്രൈനില്‍ റഷ്യയുടെ ഏറ്റവും മോശപ്പെട്ട പരാജയമാണിത്. മാര്‍ച്ചില്‍ കീവില്‍ നിന്ന് റഷ്യന്‍ സൈന്യം ഇതുപോലെ പിന്മാറിയിരുന്നു. ആറ് മാസത്തെ യുദ്ധത്തിലെ ഏറ്റവും നിര്‍ണായക വഴിത്തിരിവാണിത്. ആയിരക്കണക്കിന് റഷ്യന്‍ സൈനികര്‍ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. തോക്കുകളും പീരങ്കികളും അടക്കമുള്ള ആയുധങ്ങളെല്ലാം ഉപേക്ഷിച്ചായിരുന്നു ഇവര്‍ രക്ഷപ്പെട്ടിരുന്നു. ഈ നഗരം ആയുധപ്പുരയായിട്ടാണ് റഷ്യ ഉപയോഗിച്ചിരുന്നത്.

2

മാളവിക രണ്ടും കല്‍പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍

ലോജിസ്റ്റിക് ബേസ് ആയിട്ടും ഇസിയം നഗരത്തെ ഉപയോഗിച്ചിരുന്നു. റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് നേരിട്ട് നിര്‍ദേശം ലഭിക്കുകയായിരുന്നു. ഈ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായിരുന്നു നിര്‍ദേശം. പകരം ഡോണ്‍ബാസ്‌കിനടുത്ത് എവിടെയെങ്കില്‍ സൈന്യത്തെ വിന്യസിച്ച് പോരാടാനായിരുന്നു നിര്‍ദേശം. കാര്‍ക്കീവിലെ റഷ്യന്‍ ഭരണസമിതിയുടെ അധ്യക്ഷന്‍ ഇവിടെയുള്ള ജനങ്ങളോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞ് പോകാനും, റഷ്യയിലേക്ക് രക്ഷപ്പെടാനുമാണ് നിര്‍ദേശം. പലരും ഈ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകുന്നുണ്ട്. ട്രാഫിക് ബ്ലോക്കുകളും ഇതേ തുടര്‍ന്നുണ്ടായിരിക്കുകയാണ്.

3

ബക്കിങ്ഹാം കൊട്ടാരത്തിന് മുകളില്‍ അത്ഭുത കാഴ്ച്ച; ഇരട്ട മഴവില്ലുകള്‍, ദൈവികമോ? വൈറലായി ദൃശ്യങ്ങള്‍ബക്കിങ്ഹാം കൊട്ടാരത്തിന് മുകളില്‍ അത്ഭുത കാഴ്ച്ച; ഇരട്ട മഴവില്ലുകള്‍, ദൈവികമോ? വൈറലായി ദൃശ്യങ്ങള്‍

റഷ്യ പിന്തിരിഞ്ഞോടുന്നത് ശീലമാക്കിയിരിക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. രണ്ടായിരത്തോളം കിലോമീറ്റര്‍ ഭൂപ്രദേശമാണ് യുക്രൈന്‍ സൈന്യം ഇതുവരെ തിരിച്ചുപിടിച്ചതെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈന്‍ അധികൃതര്‍ ആദ്യം ഇസിയം തിരിച്ചുപിടിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സെലന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രെ യെര്‍മാക് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വേഗമേറിയ സൈന്യമാണ് റഷ്യയിലേതെന്നാണ് അവകാശവാദം. അവര്‍ ഓടുന്നതാണ് നല്ലതെന്നും യെര്‍മാക് പരിഹസിച്ചു.

4

ശുക്രനില്‍ രണ്ടാമതും കത്തിക്കേറി സൂര്യഗോളം; സൂര്യനില്‍ വന്‍ പൊട്ടിത്തെറി, ഭൂമിക്ക് എന്ത് സംഭവിക്കും?ശുക്രനില്‍ രണ്ടാമതും കത്തിക്കേറി സൂര്യഗോളം; സൂര്യനില്‍ വന്‍ പൊട്ടിത്തെറി, ഭൂമിക്ക് എന്ത് സംഭവിക്കും?

നേരത്തെ ഉത്തര മേഖലയിലെ കൂപിയാന്‍സ്‌ക് നഗരവും യുക്രൈന്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. യുക്രൈന്‍ സൈന്യം നേരത്തെ അവരുടെ പതാകയും ഉയര്‍ത്തി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. റഷ്യന്‍ സൈന്യത്തിന് ഇപ്പോള്‍ ആയുധങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയാണ്. യുക്രൈനിലെ സൈന്യം പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ പല നഗരങ്ങളും ഇതിനോടകം അവര്‍ പിടിച്ചെടുത്തിട്ടുണ്ട്. അളന്ന് മുറിച്ചുള്ള ആക്രമണമാണ് യുക്രൈന്‍ നടത്തിയത്. റഷ്യന്‍ സൈന്യം ഇതില്‍ പതറിപ്പോവുകയായിരുന്നു.

English summary
turning point in russia ukraine war, ukraine recapture crucial city after russian soldiers abandoned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X