Shocking! വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം, വീണ് ദാരുണാന്ത്യം, വീഡിയോ
കാബൂള്‍: താലിബാന്‍ അധികാരത്തില്‍ തിരിച്ച് എത്തിയതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും ദാരുണമായ വാര്‍ത്തകളും ദൃശ്യങ്ങളുമാണ് പുറത്ത് വരുന്നത്. നിരവധി പേരാണ് അഫ്ഗാന്‍ വിട്ട് ജീവനും കൊണ്ട് പലായനം ചെയ്യുന്നത്. കാബുള്‍ വിമാനത്താവളത്തിലുണ്ടായ തിക്കിനും തിരക്കിനുമൊടുവില്‍ 5 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുളള വെടിവെപ്പിലാണ് 5 പേര്‍ കൊല്ലപ്പെട്ടത് എന്നും സൂചനയുണ്ട്.
അതിനിടെ വിമാനത്തില്‍ തൂങ്ങിക്കിടന്ന് രാജ്യം വിടാന്‍ ശ്രമിച്ച രണ്ട് പേര്‍ വിമാനത്തില്‍ നിന്ന് വീണ് മരണപ്പെട്ട ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിമാനത്തിന്റെ ടയറില്‍ സ്വയം കെട്ടിയിട്ടാണ് ഇവര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനം പറന്ന് ഉയര്‍ന്നതോടെ രണ്ട് പേര്‍ കയര്‍ അഴിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഈ വീഡിയോ ടെഹ്‌റാന്‍ ടൈംസ് അടക്കം പങ്കുവെച്ചിട്ടുണ്ട്.

മൂന്ന് പേര്‍ വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് സമീപത്തായി സ്വയം ബന്ധിക്കുന്നത് കണ്ടുവെന്നും പിന്നീട് ഇവര്‍ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം പ്രദേശത്തെ വീടുകള്‍ക്ക് മുകളിലേക്ക് വീണ് മരണപ്പെട്ടുവെന്നും സംഭവത്തിന് ദൃക്‌സാക്ഷികളായ പ്രദേശവാസികള്‍ പറയുന്നു. മറ്റൊരു വീഡിയോ പുറത്ത് വന്നതില്‍ അമേരിക്കന്‍ വ്യോമസേനയുടെ വിമാനത്തെ ആളുകള്‍ പൊതിഞ്ഞിരിക്കുന്നത് കാണാം. ടേക്ക് ഓഫിന് ഒരുങ്ങുന്ന വിമാനത്തിനൊപ്പം ആളുകള്‍ ഓടുകയും വിമാനത്തിന്റെ ചിറകിലും മറ്റ് ഭാഗങ്ങളിലുമൊക്കെ തൂങ്ങിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം.
താലിബാന്‍ അധികാരം പിടിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ ആണ് രാജ്യം വിടുന്നതിന് വേണ്ടി കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയത്. നിരവധി പേരാണ് വിമാനത്തിന്റെ ചിറകിലും മറ്റും തൂങ്ങി യാത്ര ചെയ്യാനായി ശ്രമം നടത്തിയത്. നിലവില്‍ കാബുള്‍ വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ വ്യോമ മേഖല പൂര്‍ണമായും അടച്ചിരിക്കുകയാണ്. ഇന്ത്യ അടക്കമുളള അറുപതോളം രാജ്യങ്ങളില്‍ നിന്നുളള ആളുകള്‍ അഫ്ഗാനില്‍ കുടുങ്ങിയിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസ്സിയിലുളള ഇരുന്നൂറോളം പേരെ രക്ഷപ്പെടുത്താനുളള നീക്കം നടക്കുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കാബൂളില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എംബസ്സിയിലെ ഉദ്യോഗസ്ഥരും നിര്‍മ്മാണ തൊഴിലാളികളും ഐടിബിപി ഭടന്മാരും അടക്കമുളളവരാണ് ഇന്ത്യന്‍ എംബസ്സിയിലുളളത്. താലിബാന്‍ കാബൂള്‍ കീഴടക്കിയതോടെ പ്രസിഡണ്ട് അഷ്‌റഫ് ഗനി നാട് വിട്ടിരിക്കുകയാണ്.
അതിന് പിന്നാലെ ഇന്ത്യയിലെ അഫ്ഗാന്‍ എംബസ്സിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഗനിയെ തെറി വിളിച്ച് കൊണ്ടുളള ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാം കുഴപ്പത്തിലാക്കി എല്ലാവരേയും കെണിയില്‍പ്പെടുത്തി ഒടുക്കം തന്റെ അടുപ്പക്കാരുമായി ഗനി ബാബ നാട് വിട്ടിരിക്കുന്നുവെന്നും രാജ്യദ്രോഹികളെ അള്ളാഹു ശിക്ഷിക്കട്ടെ എന്നുമൊക്കെയാണ് ട്വീറ്റ്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് ഇതേക്കുറിച്ചുളള എംബസിയുടെ വിശദീകരണം. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് നാട് വിട്ടത് എന്നാണ് അഷ്‌റഫ് ഗനി ന്യായീകരിക്കുന്നത്. താലിബാന്‍ തീവ്രവാദികള്‍ രാജ്യതലസ്ഥാനം വളഞ്ഞതോടെ ചെറുത്ത് നില്‍പ്പ് പോലും ഇല്ലാതെ ആണ് അഫ്ഗാന്‍ സൈന്യം കീഴടങ്ങിയത്.
Exclusive - The video shows a flight from #Kabul airport where two people are thrown from a plane into the the people's homes.#Afghanistan #Taliban pic.twitter.com/GlSgjNApJj
— Aśvaka - آسواکا News Agency (@AsvakaNews) August 16, 2021












Click it and Unblock the Notifications