കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധമുണ്ടായാൽ കാരണം ഉത്തരകൊറിയ തന്നെ; രാജ്യത്തെ വേരോടെ നശിപ്പിക്കും; മുന്നറിയിപ്പുമായി അമേരിക്ക

യുഎൻ രക്ഷസമിതിയിലാണ് ഉത്തരകൊറിയ്ക്കെതിരെ അമേരിക്ക പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

നിയോർക്ക്: ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. യുദ്ധമുണ്ടായാൽ ഉത്തരകൊറിയൻ നേതൃത്വത്തെ മുച്ചൂടും നശിപ്പിക്കുമെന്നു അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. യുഎൻ രക്ഷസമിതിയിലാണ് ഉത്തരകൊറിയ്ക്കെതിരെ അമേരിക്ക പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്.

റോഹിങ്ക്യൻ അഭയാർഥികൾ ഭീകരരല്ല!! ബിഎസ്എഫ് മേധാവിയുടെ വെളിപ്പെടുത്തൽറോഹിങ്ക്യൻ അഭയാർഥികൾ ഭീകരരല്ല!! ബിഎസ്എഫ് മേധാവിയുടെ വെളിപ്പെടുത്തൽ

trump

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് എങ്ങനെ മറുപടി നൽകണമെന്ന് അലോചിച്ചു വരുകയാണ്. സൈനിക നടപടികൾ ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. എന്നാൽ പ്രശ്നം നയതന്ത്രത്തിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് സർക്കാർ ആവർത്തിച്ചിട്ടുണ്ട്.

സമാധാന ശ്രമം

സമാധാന ശ്രമം

ഉത്തരകൊറിയയുമായി ഒരിക്കലും യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. നയതന്ത്ര ചർച്ചയിലൂടെ കാര്യങ്ങൾ ഒത്തു തീർപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അമേരിക്ക പറഞ്ഞു. യുദ്ധമുണ്ടായാൽ അതിനു കാരണക്കാർ ഉത്തരകൊറിയ മാത്രമായിരിക്കുമെന്ന് നിക്കി ഹാലെ യുഎന്നിൽ പറഞ്ഞു.

 തിരിച്ചടിക്കും

തിരിച്ചടിക്കും

യുദ്ധമുണ്ടായാൽ ഉത്തരകൊറിയൻ ഭരണകൂടത്തെ മുഴുവനായി നശിപ്പിക്കുമെന്ന് യുഎന്നിൽ നിക്കി ഹാലെ വ്യക്തമാക്കി. പല അവസരത്തിൽ ഉത്തരകൊറിയ്ക്ക് അമേരിക്ക മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കാൻ തയ്യാറായിരുന്നില്ല. മുന്നറിയിപ്പുകളെ അവഗണിച്ച് ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ തുടരുകയാണ് ചെയ്തത്.

സഹായിക്കുന്നത് ചൈന

സഹായിക്കുന്നത് ചൈന

യുഎന്നിൽ ചൈനയ്ക്കെതിരേയും അമേരിക്ക ശക്തമായി ആഞ്ഞടിച്ചു. ഉത്തരകൊറിയയ്ക്ക് എല്ലാ വിധ സഹായങ്ങളും നൽകുന്നത് ചൈനയാണ്. ഉത്തരകൊറിയയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്ന് ചൈനയോട് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവസാനിപ്പിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ലെന്നും ഹാലെ പറഞ്ഞു.

 ഉപരോധം ഏർപ്പെടുത്തണം

ഉപരോധം ഏർപ്പെടുത്തണം

ഉത്തരകൊറിയയുടെ അണവ പരീക്ഷണത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഫോണിൽ സംസാരിച്ചിരുന്നു. ഉത്തരകൊറിയയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നു ട്രംപ് ഷി യോട് ആവർത്തിച്ചിരുന്നു. ഉത്തരകൊറിയയുടെ ആണവ പരീക്ഷണം തടയാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അതിനാൽ ഉപരോധം ഏർപ്പെടുത്തി ഉത്തരകൊറിയയെ സമ്മർദ്ദത്തിലാക്കി ആണവപരീക്ഷണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും ട്രംപ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

ഉത്തരകൊറിയയുടെ ആണവ പരീക്ഷണം

ഉത്തരകൊറിയയുടെ ആണവ പരീക്ഷണം

നവംബർ 28ന് ഉത്തരകൊറിയ നടത്തിയ ആണവ മിസൈൽ പരീക്ഷണമാണ് പുതിയ വിവാദങ്ങൾ ഇടയാക്കിയത്. നവംബർ 28 ന് വൈകിട്ട് 6.30 നായിരുന്നു ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ദക്ഷിണ കൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയിലെ പ്യോങ്സോങ്ങിൽ നിന്ന് 13000 കിലോ മീറ്ററോളം സഞ്ചരിച്ച് ജപ്പാൻ അധീനതയിലുള്ള കടലിലാണ് മിസൈൽ പതിച്ചത് . രണ്ടു മാസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് ജപ്പാന്റെ തലയ്ക്ക് മീതെ ഉത്തരകൊറിയ മിസൈൽ പറത്തുന്നത്.

ഭീകരരാജ്യം

ഭീകരരാജ്യം

ഉത്തരകൊറിയയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി അമേരിക്കൻ പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണം. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന് നേരെ നടപടിയെടുത്തതെന്ന് ട്രംപ് വ്യക്തമാക്കി.

English summary
The United States warned North Korea’s leadership it would be “utterly destroyed” if war were to break out after Pyongyang test fired its most advanced missile, putting the U.S. mainland within range, in violation of U.N. Security Council resolutions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X