കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് യുഎഇയിലേക്ക് മടങ്ങാം: ഇന്ത്യയടക്കം 15 രാജ്യങ്ങളിലുള്ളവർക്ക് അനുമതി

Google Oneindia Malayalam News

ദുബായ്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ. യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച സാധുവായ റെസിഡന്റ് വിസയുള്ളവർക്ക് യുഎഇയിലേക്ക് വരാമെന്നാണ് പുതിയ പ്രഖ്യാപനം. എന്നാൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള വാക്സിനുകളിൽ ഏതെങ്കിലും ആയിരിക്കണം സ്വീകരിച്ചിരിക്കേണ്ടത് എന്നത് നിർബന്ധമാണ്. യുഎഇ വാർത്താ ഏജൻസി ഡബ്ല്യുഎഎമ്മാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (ഐസിഎ) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

1

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ സഹായിക്കുന്നതാണ് പുതിയ തീരുമാനം. രണ്ട് അധികാരികളും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സെപ്തംബർ 12 മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരും.

2

യുഎഇയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) യുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. കൂടാതെ യുഎഇയിലേക്ക് പുറപ്പെടുമ്പോൾ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കേഷൻ ഹാജരാക്കുന്നതിനൊപ്പം ആവശ്യമായ അംഗീകാരങ്ങൾ ലഭിക്കുന്നതിന് വാക്സിനേഷൻ അപേക്ഷയും പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. ഇതിന് പുറമെ 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം ഹാജരാക്കണം. അംഗീകൃത ലാബുകളില്‍ നിന്നുള്ള, ക്യൂആര്‍ കോഡ് ഉള്‍പ്പെടെയുള്ള കൊവിഡ് പരിശോധനാ ഫലമാണ് വേണ്ടത്.

3

വിമാനത്തില്‍ കയറുന്നതിന് മുമ്പ് ആർപിസിആര്‍ പരിശോധന നടത്തേണ്ടതും അനിവാര്യമാണ്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുകയും യുഎഇയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന ആവര്‍ത്തിക്കുകയും വേണമെന്നും മാർഗ്ഗനിർദേശങ്ങളിൽ പറയുന്നു. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമാവില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

4


ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും വാക്സിനുകളിൽ ഒന്നിന്റെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് കഴിഞ്ഞ ആറ് മാസത്തിലധികം വിലക്ക് നിലവിലുള്ള രാജ്യങ്ങളിൽ കഴിഞ്ഞിരുന്നവർക്ക് പുതിയ എൻട്രി പെർമിറ്റ് എടുത്ത ശേഷമാണ് യുഎഇയിലേക്ക് പ്രവേശിക്കാൻ കഴിയുക. എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് മുമ്പ് പ്രഖ്യാപിച്ച മറ്റെല്ലാ മുൻകരുതൽ നടപടികളും നിലവിലുണ്ട്.

5

എന്നിരുന്നാലും, ടൂറിസ്റ്റ് വിസ സൗകര്യം നേരത്തെ അനുവദിക്കാത്തതിനാൽ ദുബായ് / യുഎഇയിലേക്ക് പോകുന്ന ഇന്ത്യക്കാർ ബിസിനസ്സ് യാത്രക്കാരാണ്. ഈ വർഷം ആദ്യം മാർച്ചിൽ, യുഎഇ മന്ത്രിസഭ എല്ലാ രാജ്യക്കാർക്കും അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകിയിരുന്നു. അല്ലെങ്കിൽ, ടൂറിസ്റ്റ് വിസ 30 ദിവസമോ 90 ദിവസമോ കാലാവധി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. യുഎസിന്റെയോ യുകെയുടെയോ സാധുവായ വിസയുള്ള ഇന്ത്യൻ പൗരന്മാർക്കും വിസ ഓൺ അറൈവൽ ലഭിക്കുമെന്നും യുഎഇ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

43-uae-

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
UAE allows return of fully vaccinated holders of valid residency permits from 15 countries, including India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X