ഇന്ത്യയില്‍ നിന്നുളള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ജൂണ്‍ 14 വരെ തുടരും
ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് യുഎഇ നീട്ടി. ജൂണ്‍ 14 വരെ ഈ വിലക്ക് തുടരും. യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇക്കാര്യം അറിയിച്ചു. അതേസമയം 14 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്നും യുഎഇ അറിയിച്ചിട്ടുണ്ട്.

അതേസമയം യുഎഇ പൗരന്‍മാര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്രപരമായ കാര്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വന്നവര്‍, എന്നിവര്‍ക്ക് ഈ യാത്രാ വിലക്ക് ബാധകമല്ല. ഇവര്‍ക്ക് രാജ്യത്ത് എത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കും. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു വിലക്ക്. ഇളവ് നല്‍കിയ വിഭാഗത്തിലുള്ളവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം വിലക്കിന് ശേഷമുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം യാത്രക്കാര്‍ക്ക് ഉണ്ടാവും. യാത്രയ്ക്ക് തയ്യാറായാല്‍ ഇക്കാര്യം ബുക്കിംഗ് ഓഫീസിനെ അറിയിക്കുകയും ചെയ്യാം. ഇത്രയൊക്കെയാണെങ്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് കുറച്ചുപേര്‍ ദുബായിലെത്തിയിരുന്നു. ഇത് യുഎഇയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ചൊടിപ്പിച്ചിരുന്നു. സ്വകാര്യ ജെറ്റ് ഓപ്പറേറ്റര്‍മാരെ വിലക്കുമെന്നും യുഎഇ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Recommended Video
കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍
നിയന്ത്രണമുള്ള മേഖലയില്‍ നിന്ന് ആളുകളെ യുഎഇയിലേക്ക് കൊണ്ടുവരുന്നത് ഗുരുതരമായ കാര്യമാണെന്നും ജിസിഎഎ പറഞ്ഞിരുന്നു. ബിസിനസ് ജെറ്റുകള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. എല്ലാ വിമാനങ്ങളെയും യാത്രക്കാരുടെ വിവരങ്ങളെയും ശേഖരിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് യുഎഇയുടെ നീക്കം.
അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications