യുഎഇ: 2017ഓടെ 2000 പേരെ കാന്നൊടുകിക്കാന് സൈലന്റ് കില്ലറെത്തും
ദുബായ്:യുഎഇയില്‍ സ്ട്രോക്ക് ബാധിച്ച് മരണടയുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. 45 മുതല്‍ 25 വയസ്സുവരെയുള്ളവരുടെ എണ്ണത്തിലാണ് വര്‍ദ്ധനവുള്ളത്. ആഗോള ശരാശരിയെക്കാള്‍ കുറവാണ് യുവാക്കളുടെ പ്രായപരിധി എന്നതാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ചിട്ടുള്ള മാറ്റം.
കഴിഞ്ഞ വര്‍ഷം 10,000 ആളുകളാണ് സ്ട്രോക്ക് ബാധിച്ച് മരണടഞ്ഞിട്ടുള്ളത്. 2013ല്‍ അത് 8,000മായിരുന്നു. യുഎഇയില്‍ നാല് ചികിത്സാകേന്ദ്രങ്ങളേ സ്ട്രോക്ക് ബാധിച്ചവരെ ചികിത്സിക്കാനുള്ളൂ എന്ന് റാഷിദ് ആശുപത്രിയിലെ സ്ട്രോക്ക് വിദഗ്ദനായ ഡോ. സുഹൈല്‍ അല്‍ രൂക്കന് പറയുന്നു. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സ്ട്രോക്ക് ചികിത്സാ കേന്ദ്രങ്ങളുടെ അഭാവം ചൂണ്ടിക്കാണിക്കുന്ന ഡോ. സുഹൈല്‍ യുഎഇയില്‍ സ്ട്രോക്ക് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികളെക്കുറിച്ചും സൂചിപ്പിക്കുന്നു. യുഎഇ ജനതക്കിടയിലുണ്ടാകുന്ന വൈകല്യത്തിന്റെ മുഖ്യകാരണം സ്ട്രോക്ക് ആണെന്നും, ജീവിതശൈലികളില്‍ നിന്നുണ്ടാകുന്ന സ്ട്രോക്ക് ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യുഎഇയുടെ എല്ലാഭാഗങ്ങളിലും സ്ട്രോക്കിന് ചികിത്സ തേടാവുന്ന കേന്ദ്രങ്ങളുണ്ടാവണമെന്നും ചികിത്സയുടെ അഭാവം കൊണ്ട് രോഗികള്‍ക്ക് ജീവന്‍നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവരുതെന്നുമാണ് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ നിന്നുപോകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. ഒരു മിനിറ്റിനുള്ളില്‍ സ്ട്രോക്ക് സംഭവിക്കുന്ന ആളില്‍ രണ്ട് മില്യണോളം രക്തകോശങ്ങളാണ് നഷ്ടപ്പെട്ടുപോകുന്നത്. സ്ട്രോക്ക് ബാധിച്ചിട്ടും ചികിത്സ തേടാന്‍ വൈകിക്കുന്നത് തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുന്നിലേക്ക് നയിക്കും. സ്ട്രോക്ക് ബാധിച്ച് 60 മിനിറ്റിനുള്ളില്‍ ചികിത്സ തേടിയില്ലെങ്കില്‍ രോഗിയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണ്ണമാകുന്നതിന് കാരണമാകും. കൈകാലുകള്‍ മുഖം എന്നിങ്ങനെ ശരീരത്തിന്റെ ഒരു ഭാഗത്ത് വല്ലാതെ ക്ഷീണം തോന്നുക, സംസാരിക്കാന്‍ കഴിയാതിരിക്കുക, കാഴ്ചക്ക് മങ്ങലുണ്ടാവുക, ശക്തമായ തലവേദനയുണ്ടാവുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവുക തുടങ്ങിയവയാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍. സ്ട്രോക്കിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നതും 45 വയസ്സുകഴിഞ്ഞവര്‍ ഹൃദയം സ്കാന്‍ ചെയ്യുന്നതും ആരോഗ്യസ്ഥിതി വിലയിരുത്താന്‍ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications