കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ വമ്പന്‍ പ്രഖ്യാപനം; മദ്യത്തിന് വില കുത്തനെ കുറയും!! ലൈസന്‍സ് കിട്ടാനും ചെലവില്ല...

Google Oneindia Malayalam News

ദുബായ്: ലോക രാജ്യങ്ങള്‍ പുതുവര്‍ഷ പ്രഖ്യാപനത്തിന്റെ ആഹ്ലാദത്തിലാണ്. പല സര്‍ക്കാരുകളും സുപ്രധാന പ്രഖ്യാപനങ്ങളാണ് ജനങ്ങള്‍ക്ക് അനുകൂലമായി നടത്തുന്നത്. യുഎഇയില്‍ രണ്ട് തീരുമാനങ്ങളാണ് വ്യത്യസ്തമായത്. ഒന്ന് ജനുവരി മുതല്‍ പെട്രോള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചു എന്നതാണ്.

രാജ്യത്തുള്ളവര്‍ക്ക് ഏറെ ആഹ്ലാദമുണ്ടാക്കുന്ന പ്രഖ്യാപനമാണിത്. മദ്യത്തിന് വില കുറയുമെന്നതാണ് ദുബായില്‍ നിന്നുള്ള വാര്‍ത്ത. മദ്യത്തിന് ലൈസന്‍സ് അനുവദിക്കുന്നതിലും പുതിയ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ദുബായില്‍ മദ്യത്തിന് വലിയ നികുതി ഏര്‍പ്പെടുത്തിയിരുന്നു. 30 ശതമാനം മുന്‍സിപ്പാലിറ്റി നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ജനുവരി ഒന്ന് മുതല്‍ ഇത് നിര്‍ത്തിവച്ചു. ഇതോടെ മദ്യത്തിന് വില കുറയും. മദ്യവില്‍പ്പന കമ്പനി വിലയില്‍ കുറവ് വരുന്ന കാര്യം ജനങ്ങളെ അറിയിക്കുകയും ചെയ്തു. കൂടാതെ മദ്യ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ഫീസും ഒഴിവാക്കി.

2

വ്യക്തികള്‍ക്ക് മദ്യം വാങ്ങുന്നതിനും കഴിക്കുന്നതിനുമുള്ള ലൈസന്‍സ് അനുവദിക്കുന്നത് ഇനി മുതല്‍ സൗജന്യമായിരിക്കും. ലൈസന്‍സ് ഉള്ളവര്‍ക്ക് ദുബായിലെ ബീവറേജുകളില്‍ നിന്ന് മദ്യം വാങ്ങാം. ലൈസന്‍സ് ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് എന്നിവയാണ് അപേക്ഷ നല്‍കുമ്പോള്‍ കാണിക്കേണ്ട രേഖകള്‍.

3

യുഎഇയില്‍ മദ്യം കഴിക്കാന്‍ അനുവദിക്കുന്ന പ്രായം 21 ആണ്. പ്രായ പരിധിക്ക് മുമ്പ് മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഇനി 21 തികഞ്ഞവര്‍ക്ക് വ്യക്തിഗത ലൈസന്‍സിന് വേണ്ടി അപേക്ഷിക്കാം. ഇതിന് പ്രത്യേകം ഫീസ് ഈടാക്കില്ല. ഇങ്ങനെ വാങ്ങുന്നവര്‍ സ്വകാര്യമായി മാത്രമേ കഴിക്കാവൂ. അല്ലെങ്കില്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള പൊതുസ്ഥലങ്ങളില്‍ വച്ചും കഴിക്കാം.

4

മാരിടൈം ആന്റ് മര്‍ക്കന്റൈല്‍ ഇന്റര്‍നാഷണല്‍ (എംഎംഐ) സിഇഒ ടൈറോണ്‍ റീഡ് മദ്യത്തിന് വില കുറയാന്‍ പോകുന്ന കാര്യം പ്രസ്താവനയില്‍ അറിയിച്ചു. ദുബായ് ഭരണകൂടം 30 ശതമാനം മുന്‍സിപ്പാലിറ്റി നികുതി എടുത്തുകളഞ്ഞിരിക്കുന്നു. ഇതിന്റെ ഫലം വിലയില്‍ പ്രകടമാകും. ദുബായിലെ തങ്ങളുടെ 21 സ്റ്റോറുകളിലും ജനുവരി ഒന്ന് മുതല്‍ വില കുറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

5

അതേസമയം, യുഎഇയില്‍ ഇന്ധന വില കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പെട്രോളിന് 52 ഫില്‍സ് വരെയും ഡീസലിന് 45 ഫില്‍സ് വരെയുമാണ് ലിറ്ററില്‍ കുറവ് വരുത്തിയിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ പുതിയ വില നിലവില്‍ വന്നു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. തങ്ങളുടെ ദൈനംദിന ചെലവുകളില്‍ വലിയ രീതിയില്‍ കുറവ് വരാന്‍ ഇതിടയാക്കുമെന്ന് പ്രവാസി കുടുംബങ്ങള്‍ പറയുന്നു.

6

അതേസമയം, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍ യുഎഇക്ക് പുറത്തുപോയി തിരിച്ചുവരണം എന്ന നിബന്ധന ദുബായ് എമിറേറ്റ്‌സും നടപ്പാക്കി തുടങ്ങി. കൊവിഡ് വ്യാപനമുണ്ടായ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കിയിരുന്നു. രാജ്യത്തിന് പുറത്തുപോകാതെ തന്നെ പുതിയ വിസയ്ക്ക് അപേക്ഷിക്കാമായിരുന്നു. പുതിയ തീരുമാനം നിലവില്‍ വന്ന സാഹചര്യത്തില്‍ ഒമാനിലേക്ക് പോയി തിരിച്ചുവരികയാണ് പ്രവാസികള്‍.

ഈ വര്‍ഷം കോണ്‍ഗ്രസ് ഇല്ലാതാകുമോ? അതോ ബിജെപി വീഴുമോ... നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ഈ വര്‍ഷം കോണ്‍ഗ്രസ് ഇല്ലാതാകുമോ? അതോ ബിജെപി വീഴുമോ... നിര്‍ണായക തിരഞ്ഞെടുപ്പുകള്‍

7

യുഎഇ പൗരന്മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പുതിയ പ്രഖ്യാപനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരികയാണ്. സ്വന്തമായി കമ്പനികള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഇനി അവരുടെ ജോലി തടസമല്ല. പകുതി ശമ്പളത്തോടെ ഒരു വര്‍ഷം വരെ അവധി നല്‍കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു. പുതിയ സംരംഭം തുടങ്ങി വിജയകരമാക്കണം എന്ന നിബന്ധന മാത്രമാണുള്ളത്. ഇക്കാര്യം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയുണ്ടാകും.

ചെരിപ്പൂരി തല്ലാന്‍ വന്നത് മൂന്നാം ഭാര്യ; നാലാം വിവാഹം പ്രഖ്യാപിച്ച് നടന്‍ നരേഷ്, പവിത്രയ്ക്ക് ചുംബനംചെരിപ്പൂരി തല്ലാന്‍ വന്നത് മൂന്നാം ഭാര്യ; നാലാം വിവാഹം പ്രഖ്യാപിച്ച് നടന്‍ നരേഷ്, പവിത്രയ്ക്ക് ചുംബനം

English summary
UAE Trending News: Dubai Removed Municipality Tax On Alcohol and No Cost For Personal License
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X