ബാള്‍ട്ടിക് രാജ്യങ്ങളില്‍ പറന്നിറങ്ങാന്‍ യുഎസ് എഫ് 35 വിമാനങ്ങള്‍, നാറ്റോയെ തൊട്ടാല്‍ ചോരക്കളമാകും

കീവ്: യുക്രൈനിലെ സംഘര്‍ഷം നിലപാട് കടുപ്പിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കെല്ലാം ശക്തമായ സുരക്ഷയൊരുക്കാനാണ് പ്ലാന്‍. നാറ്റോ രാജ്യങ്ങളെ തൊട്ടാല്‍ ആ നിമിഷം തിരിച്ചടിക്കാനും റഷ്യയെ ആക്രമിക്കാനും വരെ യുഎസ്സിന് നിര്‍ദേശമുണ്ട്. ബൈഡന്റെ നിര്‍ദേശപ്രകാരം യുഎസ്സില്‍ നിന്ന് ഫൈറ്റര്‍ ജെറ്റുകള്‍ അടക്കം ബാള്‍ട്ടിക് രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്.

ബാള്‍ട്ടിക് രാജ്യങ്ങളില്‍ പറന്നിറങ്ങാന്‍ യുഎസ് എഫ് 35 വിമാനങ്ങള്‍, നാറ്റോയെ തൊട്ടാല്‍ ചോരക്കളമാകും

യുക്രൈനിലെ യുദ്ധം കഴിഞ്ഞാല്‍ പതിയെ റഷ്യ ബാള്‍ട്ടിക്ക് രാജ്യങ്ങളിലേക്ക് അധീശത്വം വ്യാപിപ്പിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ ബാള്‍ട്ടിക് രാജ്യങ്ങളെല്ലാം നാറ്റോയില്‍ അംഗങ്ങളാണ്. തീര്‍ച്ചയായും ഇവര്‍ക്ക് അമേരിക്കയുടെയും യൂറോപ്പ്യന്‍ യൂണിയന്റെയും പിന്തുണയുണ്ടാവും.

1

റഷ്യക്കെതിരെയുള്ള ഉപരോധം കടുപ്പിച്ച് ബാല്‍ട്ടിക് രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കാതിരിക്കാനാണ്. എന്നാല്‍ ബൈഡന്‍ ഭരണകൂടത്തില്‍ നിന്ന് ഉപദേഷ്ടാക്കള്‍ നല്‍കിയത് യുഎസ് നടത്തുന്ന ഉപരോധം കൊണ്ട് മാത്രം പുടിനെ തളയ്ക്കാനാവില്ല എന്നാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഫൈറ്റര്‍ ജെറ്റുകളെ ബാള്‍ട്ടിക് രാജ്യങ്ങളിലേക്ക് അയച്ചത്. ആഗോള വിപണിയിലേക്ക് റഷ്യയെ അടുപ്പിക്കാതിരിക്കുക എന്ന തന്ത്രമാണ് യുഎസ് പയറ്റുന്നത്. ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങള്‍ റഷ്യയെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ട് എത്രത്തോളം ഇത് ഗുണം ചെയ്യുമെന്ന് അറിയില്ല. പക്ഷേ യൂറോപ്പ്യന്‍ യൂണിയന്റെ സാമ്പത്തിക ഉപരോധം റഷ്യയെ ബാധിക്കാനാണ് സാധ്യത.

2

അമേരിക്കയ്‌ക്കൊപ്പമുള്ള സഖ്യങ്ങളെ എന്ത് വന്നാലും സംരക്ഷിക്കുമെന്ന് കമലാ ഹാരിസും വ്യക്തമാക്കി. പ്രതിരോധമായ സഹായം യുക്രൈന് ഇനിയും നല്‍കുന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. റഷ്യ ഇപ്പോഴുള്ള വല്ലാത്തൊരു കുരുക്കിലാണ്. അവര്‍ ചോരക്കളിക്കാണ് തുടക്കമിട്ടത്. ദീര്‍ഘകാലം ഈ യുദ്ധം നിലനില്‍ക്കണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നത്. രാജ്യത്തെ തന്നെ അപകടപ്പെടുത്തിയുള്ള കളിയാണ് റഷ്യക്കിത്. ഈ ശീതയുദ്ധം യുക്രൈനിലെ ജനങ്ങള്‍ തന്നെ തീരുമാനിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. അതേസമയം റഷ്യയെ പിന്തുണയ്ക്കുന്ന ഒരു പാവ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനാണ് പുടിന്റെ ശ്രമം.

3

അതേസമയം എഫ്35 ഫൈറ്റര്‍ ജെറ്റുകള്‍ യുഎസ്സില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. എസ്‌തോനിയ, ലിത്വാനിയ, റൊമേനിയ എന്നിവിടങ്ങളിലായിരിക്കും ഇവ എത്തുക. നാറ്റോ രാജ്യങ്ങളെ തൊട്ടാല്‍ ശക്തമായി പ്രതിരോധിക്കാനും, റഷ്യയെ അങ്ങോട്ട് കയറി കടന്നാക്രമിക്കാനുമാണ് യുഎസ്സിന്റെ പ്ലാന്‍. ഇത് മേഖലയില്‍ വലിയ സംഘര്‍ഷത്തിന് വഴിവെച്ചേക്കും. യുക്രൈന്‍ നാറ്റോയില്‍ അംഗമല്ലാതിരുന്നത് കൊണ്ടാണ് വലിയ തിരിച്ചടിയുണ്ടായത്. നാറ്റോയില്‍ അംഗമായിരുന്നെങ്കില്‍ യുക്രൈന് വേണ്ടി യൂറോപ്പ്യന്‍ യൂണിയനും അമേരിക്കയും യുദ്ധം ചെയ്യാനുണ്ടാവുമായിരുന്നു. ഒരുപക്ഷേ പുടിന്‍ അവരെ ആക്രമിക്കാന്‍ പോലും തയ്യാറാവുമായിരുന്നില്ല. ഇത് ദൗര്‍ബല്യം മനസ്സിലാക്കിയാണ് റഷ്യയുടെ നീക്കം.

4

മൂന്ന് ബാള്‍ട്ടിക് രാജ്യങ്ങളാണ് കഴിഞ്ഞ ദിവസം നാറ്റോയോട് സഹായം അഭ്യര്‍ത്ഥിച്ചത്. ഈ രാജ്യങ്ങളുടെ പരിധിയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനായിരുന്നു ആവശ്യപ്പെട്ടത്. കിഴക്കന്‍ മേഖലയില്‍ ദ്രുത കര്‍മ സേന അടക്കം എത്തിയിട്ടുണ്ട്. ബെലാറസ് ഴിയും കിഴക്കന്‍ യുക്രൈന്‍ വഴിയും റഷ്യ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവരുടെ അതിര്‍ത്തി രാജ്യങ്ങളാണ് ലിത്വാനിയയും ലാത്വിയയും. യുക്രൈന്‍ ആക്രമിക്കും മുമ്പ് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയോട് സംസാരിച്ചിരുന്നു പുടിന്‍. ഇരുവരും ഒരുമിച്ചാണ് ഈ യുദ്ധത്തെ നയിക്കുന്നത്. ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ റഷ്യക്ക് മുന്നില്‍ നിരവധി കാരണങ്ങളുമുണ്ട്.

5

നാറ്റോയിലും യൂറോപ്പ്യന്‍ യൂണിയനും ബാള്‍ട്ടിക് രാജ്യങ്ങള്‍ അംഗമാണ്. ഇത് പ്രകോപനമായിട്ടാണ് റഷ്യ കാണുന്നത്. യുക്രൈനെ ആക്രമിക്കാന്‍ കാരണം തന്നെ അവര്‍ നാറ്റോയില്‍ ചേരുമെന്ന സൂചനകള്‍ കൊണ്ടാണ്. റഷ്യക്ക് ബാള്‍ട്ടിക് രാജ്യങ്ങളെ യൂറോപ്പില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ സാധിക്കും. പോളണ്ട്-ലിത്വാനിയ അതിര്‍ത്തി വഴിയുള്ള സാധ്യതകളാണ് ഇത്. ബെലാറസിനും-കലിനിന്‍ഗ്രാഡിലുമുള്ള 65 കിലോമീറ്റര്‍ ഗ്യാപ്പ് നാറ്റോയുടെ ദൗര്‍ബല്യം എടുത്ത് കാണിക്കുന്ന മേഖലയാണ്. ബാള്‍ട്ടിക് രാജ്യങ്ങള്‍ക്ക് നാറ്റോയിലെ മറ്റ് അംഗങ്ങളുടെ സേവനം വ്യോമ മേഖലയെ പ്രതിരോധിക്കാനും ആവശ്യമാണ്. അതേസമയം അപ്പാച്ചെ ഹെലികോപ്ടറുകള്‍ ഇന്ന് കിഴക്കന്‍ യൂറോപ്പിലേക്ക് യുഎസ് എത്തിക്കും. കാലാവസ്ഥാ സാഹചര്യങ്ങള്‍ കാരണം ഇത് വൈകിയേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+