കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സ്ഥിതി ആശങ്കപ്പെടുത്തുന്നു, യുഎന്നിന്റെ മുന്നറിയിപ്പ്!!

Google Oneindia Malayalam News

ജനീവ: ഇന്ത്യയില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുന്ന സാഹചര്യത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യ ലോക്ഡൗണില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ നല്ലതാണ്. പക്ഷേ ഇത്തരമൊരു പ്രശ്‌നത്തെ അവര്‍ എങ്ങനെ നേരിടുമെന്ന ആശങ്കയുണ്ടെന്നും യുഎന്‍ മനുഷ്യാവകാശ സംഘടനാ വിഭാഗം അധ്യക്ഷന്‍ പറഞ്ഞു. ഇന്ത്യയിലെ ലോക്ഡൗണ്‍ നടപ്പാക്കുന്നതില്‍ നിരവധി വെല്ലുവിളികളുണ്ട്. പ്രധാനമായും ഇത് ജനസംഖ്യാപരമായിട്ടുള്ള പ്രശ്‌നമാണ്. വൈറസിന്റെ വ്യാപനം കൃത്യമായി പരിശോധിക്കണം. അതിന്റെ വ്യാപ്തിയും അറിഞ്ഞിരിക്കണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം കമ്മീഷണര്‍ മിഷേല്ലെ ബാച്ചെലെറ്റ് പറഞ്ഞു.

1

ഏറ്റവുമധികം ഭയപ്പെടുന്നത് ഇന്ത്യയിലെ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം സംസ്ഥാനത്തേക്ക് പോകുന്നതാണ്. ഇത് ലോക്ഡൗണിന് പിന്നാലെ സംഭവിച്ചതാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ എടുക്കുന്ന നടപടികള്‍ യാതൊരു വിവേചനവും ഇല്ലാതെയാണ് നടപ്പാക്കുന്നതെന്ന് ഇന്ത്യ ആദ്യം ഉറപ്പിക്കണം. ഇന്ത്യ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് സര്‍ക്കാരില്‍ നിന്നുള്ള മുന്‍കരുതല്‍ മാത്രം പോര. ജനസംഖ്യയില്‍ വലിയൊരു ഭാഗം ഇത് നടപ്പിലാക്കേണ്ടതുണ്ടെന്നും യുഎന്‍ പറഞ്ഞു. സമൂഹവുമായി തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എന്‍ജിഒകള്‍ നേരത്തെ തന്നെ സഹായം നല്‍കുന്നുണ്ട്. അവരെയും ഒപ്പം കൂട്ടാമെന്നും യുഎന്‍ വ്യക്തമാക്കി.

അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ അതിഥി തൊഴിലാളികളുടെ വരവ് വലിയ പ്രശ്‌നമായിരുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ യോഗി ആദിത്യനാഥ് ബസ് വരെ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഇവരെ സംസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടെന്നാണ് ബീഹാറിന്റെ നിലപാട്. വേണ്ടത്ര മരുന്നോ ആശുപത്രികളോ ഈ സംസ്ഥാനങ്ങളില്‍ ഇല്ലാത്തതും പ്രതിസന്ധിയാണ്. ചിലയിടങ്ങളില്‍ പോലീസ് ഇവരെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഒരു അതിഥി തൊഴിലാളി മധ്യപ്രദേശിലേക്കുള്ള യാത്രയില്‍ വഴിയില്‍ മരിച്ചുവീഴുകയും ചെയ്തിരുന്നു.

ഒരു മരണം രേഖപ്പെടുത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ യാത്ര അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത്തരം തൊഴിലാളികള്‍ക്ക് ഭക്ഷണം, വെള്ളം, കിടക്ക, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാനുള്ള ഇന്ത്യയുടെ തീരുമാനം മികച്ചതാണെന്ന് യുഎന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ വിധിയും ഒരുപക്ഷേ ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. അതിഥി തൊഴിലാളികളില്‍ പലര്‍ക്കും പെട്ടെന്ന് ഉള്ള ലോക്ഡൗണിലൂടെ തൊഴില്‍ നഷ്ടമായെന്നും യുഎന്‍ പറഞ്ഞു. തൊഴില്‍ ഉടമകളോട് ഇവര്‍ വേതനം നല്‍കാനും ഭൂവുടമകളോട് വാടക ഒഴിവാക്കാനും സര്‍ക്കാരിന് ആവശ്യപ്പെടാമെന്നും സംഘടന പറഞ്ഞു. ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കണമെന്നും, ഇവരാണ് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നതെന്നും യുഎന്‍ പറഞ്ഞു.

English summary
un human rights chief expresses concern over indian migrants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X