
300 ഐഫോണുമായി യുവാവിന്റെ രാത്രിയാത്ര..!! കുതിച്ചെത്തി മോഷ്ടാക്കള്‍..; പിന്നീട് സംഭവിച്ചത് ഇങ്ങനെ, ഞെട്ടല്‍
ന്യൂയോര്‍ക്ക്: നമുക്കേവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് മൊബെല്‍ ഫോണുകള്‍, പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണ്‍. അത് നഷ്ടപ്പെടുന്നത് നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. ഇന്ന് പലരുടേയും കൈയില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെങ്കിലും ആപ്പിളിന്റെ ഐ ഫോണ്‍ എന്നത് മിക്കവരുടേയും സ്വപ്‌നമാണ്. നഷ്ടപ്പെടുന്നത് ഐഫോണ്‍ ആണെങ്കില്‍ നമ്മുടെ ഉള്ളൊന്ന് പിടയും. ഐഫോണ്‍ നഷ്ടപ്പെട്ടവരുടെ വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടുള്ളതാണ്.
എന്നാല്‍ ഒരാളില്‍ നിന്ന് നൂറുകണക്കിന് ഐഫോണ്‍ നഷ്ടപ്പെട്ട കാര്യം കേട്ട് കേള്‍വി ഇല്ലാത്തതാണ്. പക്ഷെ അങ്ങനെ ഒരു സംവമാണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ സംഭവിച്ചത്. ന്യൂയോര്‍ക്കിലെ ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് 300 ഐഫോണുകള്‍ വാങ്ങിയ 27 കാരനാണ് കൊള്ളയടിക്കപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെയാണ്...

27 കാരനായ ചെറുപ്പക്കാരന്‍ മാന്‍ഹട്ടനിലെ ഫിഫ്ത്ത് അവന്യൂവിലെ ആപ്പിള്‍ സ്റ്റോറില്‍ എത്തിയതായിരുന്നു. ഈ ആപ്പിള്‍ സ്റ്റോര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. തന്റെ കാറില്‍ എത്തിയ ഇയാള്‍ ആപ്പിള്‍ സ്റ്റോറിന് ഉള്ളില്‍ കയറി 300 ഐഫോണുകള്‍ വാങ്ങിക്കുകയായിരുന്നു. ഈ ആപ്പിള്‍ സ്റ്റോറിലെ സ്ഥിരം ഉപഭോക്താവാണ് 27 കാരന്‍ എന്നാണ് റിപ്പോര്‍ട്ട്.
കാറിന് പറഞ്ഞ മൈലേജില്ല..; തൃശൂര്‍ കോടതി വിധിച്ച നഷ്ടപരിഹാരം കേട്ടോ, പണികിട്ടിയത് പ്രമുഖ കമ്പനിക്ക്

നഗരത്തില്‍ നിന്ന് മാറി റീട്ടെയ്ല്‍ ഷോപ്പുള്ള ഇദ്ദേഹം വില്‍പനയ്ക്ക് വേണ്ടിയാണ് ഇത്രയും ഐഫോണുകള്‍ ഒന്നിച്ച് വാങ്ങിയത്. മൂന്ന് ബാഗുകളില്‍ ആയാണ് 300 ഐഫോണുകള്‍ ഇദ്ദേഹം വാങ്ങിയത്. ശേഷം തന്റെ കാറില്‍ കയറി യാത്ര തുടര്‍ന്നു. പൊടുന്നനെ ഒരു കാര്‍ ഇയാളുടെ കാറിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ആ കാറില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങിയ ശേഷം 27 കാരനില്‍ നിന്ന് ഐഫോണുകള്‍ അടങ്ങിയ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു.
അപകടത്തില്‍ ഓര്മ നഷ്ടമായി.. ആകെ ഓര്മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍

എന്നാല്‍ 27 കാരന്‍ ആക്രമണം ചെറുത്ത് നിന്നെങ്കിലും അവരെ അതിജീവിക്കാനായില്ല. തന്റെ ബാഗിലുണ്ടായിരുന്ന 125 ഐഫോണുകള്‍ അക്രമികള്‍ തട്ടിയെടുത്തു എന്നാണ് ഇയാള്‍ പറയുന്നത്. 95000 ഡോളര്‍ (ഏകദേശം 7.71 ലക്ഷം രൂപ) വിലയുള്ള ഐഫോണുകള്‍ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. കവര്‍ച്ചക്കാര്‍ക്ക് ഇദ്ദേഹം ആപ്പിള്‍ സ്‌റ്റോറില്‍ നിന്ന് മൊത്തമായി ഐഫോണ്‍ വാങ്ങുന്ന കാര്യം നേരത്തെ അറിയാമായിരുന്നോ എന്ന് വ്യക്തമല്ല.
എന്നും ഭാഗ്യം മാത്രം കൈവരും.. ജോലിയില്‍ വളര്‍ച്ച മാത്രം; ഈ നക്ഷത്രക്കാരാണോ നിങ്ങള്‍?

അതേസമയം ഐഫോണുകള്‍ മോഷ്ടിച്ചവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണം എന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആപ്പിള്‍ ഐഫോണ്‍ സീരീസിന്റെ ഭാഗമായിരുന്നു ആപ്പിള്‍ ഐഫോണ്‍ 13. ആപ്പിള്‍ ഐഫോണ്‍ 14 ന് സമാനമായ സവിശേഷതകള്‍ ഉള്ളതിനാലും വില കുറവായതിനാലും ഐഫോണ്‍ 13 ന് ഇപ്പോഴും വലിയ ഡിമാന്‍ഡാണ്.