സുരക്ഷാ ഭീഷണി: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി താല്‍ക്കാലികമായി അടച്ചു
അങ്കാറ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കില്ലെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ മാത്രമേ ഇവിടെ നിന്ന് നല്‍കുകയുള്ളൂ എന്നാണ് അറിയിപ്പ്. തുര്‍ക്കിയിലെ അമേരിക്കക്കാര്‍ എംബസിയിലേക്ക് വരുന്നതും വലിയ ആള്‍ക്കൂട്ടം ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലേക്ക് പോകുന്നതും അധികൃതര്‍ വിലക്കിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും തങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കന്‍ പൗരന്മാര് ജാഗ്രത പുലര്‍ത്തണമെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു.
ജെറുസലേമിലേക്ക് എംബസി മാറ്റം: അമേരിക്കയുടെ പിന്നാലെ ഗ്വാട്ടിമാലയും
അതേസമയം, ഏതുതരം സുരക്ഷാ ഭീഷണിയാണെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്കന്‍ എംബസിയെയും യു.എസ് പൗരന്രെയും ലക്ഷ്യമിട്ട് ആക്രമണത്തിന് സാധ്യതയുണ്ടെന്നു കാണിച്ച് അമേരിക്കയില്‍ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതായി തുര്‍ക്കിയിലെ ഗവര്‍ണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. വിസ ഇന്റര്‍വ്യൂകള്‍ പോലുള്ള സ്ഥിരം നടപടികള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവച്ചതായും വീണ്ടും തുറക്കുന്ന ദിവസം മുന്‍കൂട്ടി അറിയിക്കുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

2013ല്‍ തുര്‍ക്കി എംബസി ലക്ഷ്യമാക്കി തീവ്ര ഇടതുപക്ഷ വിഭാഗം നടത്തിയ ബോംബാക്രമണത്തില്‍ ഒരു തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ കുര്‍ദ് വിമതര്‍ക്കെതിരേ തുര്‍ക്കി സൈന്യം അഫ്രിനില്‍ നടത്തുന്ന സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നാറ്റോ സഖ്യകക്ഷികളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ഈയിടെയായി വഷളായിരുന്നു. സിറിയയിലെ അമേരിക്കന്‍ സഖ്യകക്ഷിയിലെ അംഗമായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെതിരേയാണ് തുര്‍ക്കിയുടെ സൈനിക നീക്കം. തുര്‍ക്കിയിലെ നിരോധിത കുര്‍ദ് സംഘടനയായ കുര്‍ദിഷ് ഡെമോക്രാറ്റിക് യൂനിയനുമായി സിറിയന്‍ കുര്‍ദ് സൈനികര്‍ക്ക് ബന്ധമുണ്ടെന്നാരോപിച്ചാണിത്. തുര്‍ക്കി നടപടിയില്‍ എതിര്‍പ്പുമായി അമേരിക്ക രംഗത്തുവന്നിരുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications