കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്രിനില്‍ സിറിയന്‍ സൈന്യമെത്തി; തുര്‍ക്കി ആക്രമണത്തെ തുടര്‍ന്ന് പിന്‍വാങ്ങി

  • By Desk
Google Oneindia Malayalam News

അങ്കാറ: തുര്‍ക്കിയുമായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കുര്‍ദ് സേനയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സി (വൈപിജി)നെ സഹായിക്കാന്‍ ബശ്ശാറുല്‍ അസദിന്റെ നിയന്ത്രണത്തിലുള്ള ഔദ്യോഗിക സിറിയന്‍ സൈന്യം അഫ്രിനില്‍. എന്നാല്‍ പ്രദേശത്തേക്കു കടന്ന സിറിയന്‍ സൈന്യത്തിനെതിരേ ശക്തമായ പീരങ്കിയാക്രമണവുമായി തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയതോടെ 10 കിലോമീറ്ററോളം സൈന്യം പിന്‍വാങ്ങി.

വെല്ലുവിളിയുമായി തുര്‍ക്കി; അഫ്രിനിലെ സൈനിക മുന്നേറ്റം തടയാന്‍ ആര്‍ക്കുമാവില്ലവെല്ലുവിളിയുമായി തുര്‍ക്കി; അഫ്രിനിലെ സൈനിക മുന്നേറ്റം തടയാന്‍ ആര്‍ക്കുമാവില്ല

ഇരുപതോളം സൈനിക ട്രക്കുകളിലായാണ് സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സൈന്യം തുര്‍ക്കി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അതിര്‍ത്തി പ്രദേശമായ അഫ്രിനിലെത്തിയത്. സിറിയന്‍ പതാകകളുയര്‍ത്തി സര്‍ക്കാര്‍ അനുകൂല മുദ്രാവാക്യങ്ങളുമായെത്തിയ ഇവരെ പക്ഷെ ശക്തമായ തുര്‍ക്കി പീരങ്കിവെടികളാണ് വരവേറ്റത്. താമസിയാതെ ഇവര്‍ അഫ്രിനില്‍ നിന്ന് പിന്‍വാങ്ങിയതായി തുര്‍ക്കി വാര്‍ത്താ ഏജന്‍സി അറിയിച്ചു. തുര്‍ക്കിയുടെ ആക്രമണത്തിനിരയായ കാര്യം സമ്മതിച്ച സിറിയ, പക്ഷെ പിന്‍മാറ്റത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

 turkey

അതിര്‍ത്തിയിലെ കുര്‍ദ് ഭീകര സംഘടനയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സി (വൈപിജി)നെ സഹായിക്കാന്‍ സിറിയന്‍ സൈന്യം വന്നാല്‍ ശക്തമായി നേരിടുമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കവൊസോഗ്ലു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ക്കിയുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സിറിയന്‍ വിമത സൈന്യമായ എന്ന കുര്‍ദ് സേനയെ സഹായിക്കാന്‍ സിറിയന്‍ സൈന്യം കരാറില്‍ ഒപ്പുവച്ചതായി വൈപിജി വക്താവ് നൂരി മഹ്മൂദ് അറിയിച്ചതിനു പിന്നാലെയായിരുന്നു തുര്‍ക്കിയുടെ പ്രതികരണം.

അതിര്‍ത്തിയിലെ കുര്‍ദ് സേന തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഫ്രിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈ.പി.ജിക്കെതിരേ തുര്‍ക്കി കഴിഞ്ഞ മാസം സൈനിക നടപടികള്‍ ആരംഭിച്ചത്. വിമത സൈനികരായ ഫ്രീ സിറിയന്‍ ആര്‍മിയുടെ സഹായത്തോടെയാണ് തുര്‍ക്കിയുടെ മുന്നേറ്റം. തുര്‍ക്കിയിലെ നിരോധിത ഭീകരസംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നവരാണ് വൈ.പി.ജിയെന്നാണ് തുര്‍ക്കിയുടെ ആരോപണം. എന്നാല്‍ തുര്‍ക്കിക്കെതിരേ കുര്‍ദ് വിമതരെ സഹായിക്കാന്‍ സിറിയന്‍ സൈന്യം മുന്നോട്ടുവരികയായിരുന്നു.

ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ പ്രകാശ് ജാർവാൾ അറസ്റ്റിൽ

തമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം.. ഒപ്പം കെജ്രിവാൾതമിഴകം കീഴടക്കാൻ കമൽ ഹാസനെത്തുന്നു.. മധുരയിൽ പാർട്ടി പ്രഖ്യാപനം.. ഒപ്പം കെജ്രിവാൾ

English summary
A convoy of pro-government fighters entered Syria's Afrin region on Tuesday to support Kurdish fighters battling Turkey's military but immediately came under artillery fire,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X