Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കും

വാഷിംഗ്ടണ്‍: ഭാഗ്യം ജീവിതത്തില്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നവരെ തേടി വീണ്ടും ഭാഗ്യമെത്തുമോ. തീര്‍ച്ചയായും വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവര്‍ ആ ഭാഗ്യത്തിന്റെ ഒരു ഭാഗം മറ്റൊരാളുമായി പങ്കുവെക്കാന്‍ തീരുമാനിച്ചാലോ. അവരോളം ദൈവാനുഗ്രഹമുള്ളവര്‍ മറ്റുള്ളവര്‍ ആരുമുണ്ടാവില്ല. അവരുടെ നല്ല മനസ്സിന് ഈ പണത്തേക്കാള്‍ അധികം മൂല്യം വരും. പക്ഷേ അങ്ങനെയുള്ളവരുണ്ടാകുമോ?

തീര്‍ച്ചയായും ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറയാം. യുഎസ്സിലെ ഒരു കമ്പനി ഉടമയെ കുറിച്ചാണ് ഈ പറഞ്ഞ് വരുന്നത്. ഇയാളെ തേടി ഒരു ബംപര്‍ ലോട്ടറി എത്തിയിരിക്കുകയാണ്. എന്നാല്‍ ആ സമ്മാനത്തില്‍ ഒരു ഭാഗം ഇയാള്‍ മറ്റൊരാളുമായി പങ്കുവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ കാരണമെന്തെന്ന് പരിശോധിക്കാം....

1

image credit: Newsflash

യുഎസ്സിലെ മേരിലാന്‍ഡില്‍ നിന്നുള്ള മൈക്കിള്‍ വിന്‍ഫീല്‍ഡിനാണ് ഭാഗ്യം തേടിയെത്തിയത്. ജാക്‌പോട്ട് തുക ഉയരുന്നത് കണ്ടാണ് ടിക്കറ്റ് വാങ്ങാന്‍ മൈക്കിള്‍ തീരുമാനിച്ചത്. എന്നാല്‍ ഈ ലോട്ടറി അടിക്കുമെന്ന ഉറപ്പൊന്നും ഇയാള്‍ക്കില്ലായിരുന്നു. ലോട്ടറി അടിക്കേണ്ട കാര്യമൊന്നും മൈക്കിളിനില്ല. അല്ലാതെ തന്നെ വലിയൊരു കമ്പനിയുടെ ഉടമയാണ് അദ്ദേഹം. 48കാരനായ മൈക്കിള്‍ ഒരു നിര്‍മാണ കമ്പനിയാണ് നടത്തുന്നത്. അതാണെങ്കില്‍ മേരിലാന്‍ഡില്‍ പ്രശസ്തമാണ്. അതുകൊണ്ട് ലോട്ടറി അടിച്ചത് കൊണ്ട് ജീവിതമൊന്നും മാറി മറിയില്ലെന്ന് മൈക്കിളിന് അറിയമായിരുന്നു.

2

പക്ഷേ മൈക്കിളിന്റെ വിശാല മനസ്സ് ഇന്ന് കമ്പനിയിലുള്ളവര്‍ അറിഞ്ഞിരിക്കുകയാണ്. തന്റെ കൈയ്യിലുള്ള ടിക്കറ്റിന്റെ ഫലമൊന്ന് നോക്കാന്‍ കമ്പനിയിലെ ജീവനക്കാരിയോട് പറയുകയായിരുന്നു. കാരണം ഇയാളുടെ കമ്പനിയില്‍ വലിയ തിരക്കായത് കൊണ്ടാണ് ജീവനക്കാരിയോട് അത്തരമൊരു നിര്‍ദേശം നല്‍കിയത്. ഒപ്പം ഒരു വാഗ്ദാനവും നല്‍കി. ലോട്ടറിയടിച്ചാല്‍ ആ തുകയില്‍ പകുതി നിനക്ക് തരാമെന്നും ജീവനക്കാരിയോട് അദ്ദേഹം പറയുകയും ചെയ്തു. ഒരിക്കല്‍ പോലും ആരും ചെയ്യാത്ത കാര്യമാണിത്. എന്നാല്‍ ഈ സംഭവം മൈക്കിളിനെ ഹീറോയാക്കി മാറ്റിയിരിക്കുകയാണ്.

3

മെഗാ മില്യണ്‍ ലോട്ടറിയുടെ സമ്മാനത്തുക വല്ലാതെ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് മൈക്കിള്‍ മേരിലാന്‍ഡ് സ്റ്റേറ്റ് ലോട്ടറിയോട് പറഞ്ഞു. സമ്മാനത്തുക 400 മില്യണ്‍ യുഎസ് ഡോളറില്‍ എത്തി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെ തന്നെ കാര്‍ നിര്‍ത്തി, അവിടെയുള്ള കടയില്‍ കയറി ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു. ഡിസംബര്‍ പതിനേഴിനായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ താന്‍ ആ ദിവസം സമ്മാനം അടിച്ചത് അറിഞ്ഞില്ല. ദിവസങ്ങള്‍ കഴിഞ്ഞാല്‍ തനിക്ക് സമ്മാനം അടിച്ചതായി അറിഞ്ഞത്. ഒടുവില്‍ സമ്മാനം അടിച്ച കാര്യം അമ്പരപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

4

വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!

50000 യുഎസ് ഡോളറാണ് മൈക്കിളിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇത് ഏകദേശം 40 ലക്ഷം രൂപയില്‍ അധികം വരും. എന്റെ കമ്പനിയിലെ ജീവനക്കാരി ഒരുപാട് നല്ല സ്വഭാവമുള്ളവയാണ്. അടുത്ത് തന്നെയുള്ള കടയില്‍ പോയി എനിക്കുള്ള ഉച്ചഭക്ഷണം വാങ്ങി വരാന്‍ അവരായിരുന്നു പോകാനിരുന്നത്. ആ സമയത്താണ് താന്‍ ലോട്ടറി ടിക്കറ്റിനെ കാര്യം ഓര്‍ത്തത്. നിരവധി ടിക്കറ്റുകള്‍ എന്റെ പേഴ്‌സിലുണ്ടായിരുന്നു. അതെല്ലാം ഒന്ന് പരിശോധിക്കാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. അവര്‍ കടയിലേക്ക് പോകുന്നത് കൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

5

ആ അഭ്യര്‍ത്ഥ ജീവനക്കാരി സ്വീകരിക്കുകയായിരുന്നു. അവരാണ് എല്ലാ ടിക്കറ്റുകളും സ്‌കാന്‍ ചെയ്ത് പരിശോധിച്ചത്. അവള്‍ ആകെ ഞെട്ടിത്തരിച്ച് നില്‍ക്കുകയായിരുന്നു. എനിക്ക് 50000 ഡോളര്‍ അടിച്ചുവെന്ന് അവള്‍ക്ക് വിശ്വസിക്കാനായില്ല. അന്ന് എന്റെ ഫോണ്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പലതവണ ജീവനക്കാരി എന്നെ വിളിച്ച് ആ ഭാഗ്യവിവരം പറയാന്‍ ശ്രമിച്ചെങ്കിലും അറിയിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ അവല്‍ ഓഫീസിലെത്തിയപ്പോള്‍ ആകെ ആവേശത്തിലായിരുന്നു. അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ തനിക്കും വിശ്വസിക്കാനായില്ലെന്നും മൈക്കില്‍ പറഞ്ഞു.

6

അതേസമയം സമ്മാനത്തുക പങ്കുവെക്കുമെന്ന വാഗ്ദാനത്തില്‍ തനിക്ക് വിഷമമില്ല. പറഞ്ഞ കാര്യം തീര്‍ച്ചയായും ചെയ്തിരിക്കും. അവള്‍ക്ക് സമ്മാനത്തുകയുടെ പകുതി നല്‍കുമെന്നും മൈക്കിള്‍ പറഞ്ഞു. നേരത്തെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു യുവതിക്കും ബംപര്‍ അടിച്ചിരുന്നു. ഇവര്‍ തനിക്ക് സമ്മാനമായി കിട്ടിയത് 3000 ഡോളറാണെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇവരുടെ കടയിലെ ജീവനക്കാരന്‍ യഥാര്‍ത്ഥ തുകയെ കുറിച്ച് പറഞ്ഞപ്പോള്‍ ജെറാള്‍ഡീന്‍ എറ്റിംഗര്‍ എന്ന യുവതി ആകെ ഞെട്ടിപ്പോയി. ബംപര്‍ ജാക്ക്‌പോട്ടാണ് ഇവര്‍ക്ക് അടിച്ചത്. അടുത്ത് തന്നെയുള്ള ഒരു മാളില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+