ട്രംപും ഐസിസിനും ഇനി ഭായി ഭായി? ഐസിസിന് നേര്‍ക്ക് ആക്രമണമില്ല, എല്ലാം അസദിന് നേരെ; റഷ്യയെ ഭയക്കണം
വാഷിങ്ടണ്‍/ദമാസ്കസ്: സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ സൈന്യം രാസായുധം പ്രയോഗിച്ചു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയ്ക്ക് പിറകേയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. രാസായുധ പ്രയോഗത്തിനുള്ള തിരിച്ചടി എന്ന രീതിയില്‍ ആയിരുന്നു ഇത്.
ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുള്ള ആക്രമണം എന്നായിരുന്നു അസദിന്െ സുഹൃദ് രാജ്യമായ റഷ്യ ഇതിനോട് പ്രതികരിച്ചത്. അമേരിക്കയ്ക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങളും നടത്തി. പുടിന്-ട്രംപ് സൗഹൃദത്തെ പോലും ഇല്ലാതാക്കി ഈ നീക്കം.
ഇനി സിറിയയില്‍ എന്തായിരിക്കും നടക്കുക? സൈനിക താവളത്തിന് നേര്‍ക്കുള്ള വ്യോമാക്രമണത്തിന് ശേഷം ഐസിസിന് നേര്‍ക്ക് അമേരിക്കയോ സഖ്യകക്ഷികളോ കാര്യമായി ഒരു ആക്രമണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഐസിസിനെ തുരത്താന്‍ എന്ന പേരിലായിരുന്നു അമേരിക്കയും സഖ്യകക്ഷികളും സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്. അത് പിന്നീട് വിമതര്‍ക്കുള്ള സഹായവും പരിശീലനവും ആയി മാറുകയും ചെയ്തു.

ഐസിസിനെതിരെയുള്ള പോരാട്ടം വിജയമായിരുന്നു എന്ന് അമേരിക്ക പോലും പറയുന്നില്ല. എന്നാല്‍ മറ്റ് യുദ്ധങ്ങള്‍ പോലെ അമേരിക്കയ്ക്ക് ഇക്കാര്യത്തില്‍ വലിയ ആള്‍നാശം നേരിടേണ്ടി വന്നില്ല.

ബാഷര്‍ അല്‍ അസദിനെതിരെ പോരാടാന്‍ കുര്‍ദ്ദുകള്‍ക്കും മറ്റ് വിമതര്‍ക്കും സഹായവും ആയുധ പരിശീലനവും വരെ അമേരിക്ക നല്കി. ഐസിസിനെതിരെ പോരാടുന്ന കുര്ദ്ദുകള്ക്കാണ് പരിശീലനം നല്‍കിയത് എന്നാണ് അവരുടെ ഔദ്യോഗിക വാദം.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐസിസിനെതിരെ നടത്തിയിരുന്നു ആക്രമണങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ അമേരിക്ക നിര്‍ത്തിവച്ചിരിക്കുകയാണ്. ശത്രു ഐസിസ് ആണോ അതോ ബാഷര്‍ അല്‍ അസദ് ആണോ എന്നാണ് ഇപ്പോഴത്തെ സംശയം.

റഷ്യ ഇക്കാര്യത്തില്‍ അസദിനൊപ്പം ആണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. അമേരിക്കയുമായി ഉള്ള വ്യോമയാന ധാരണയും അവര്‍ റദ്ദാക്കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് സിറിയയില്‍ റഷ്യയെ ഭയക്കാതെ പറ്റില്ല.

തങ്ങളുടെ സൈനിക കേന്ദ്രത്തിന് നേര്‍ക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് അസദ് ഭരണകൂടം തിരിച്ചടി നല്‍കുമോ എന്ന ഭയത്തിലാണ് അമേരിക്ക. ഇക്കാരണം കൊണ്ട് തന്നെ അവര്‍ വ്യോമമേഖല സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

റഷ്യക്ക് സിറിയയില്‍ വ്യോമ താവളം ഉണ്ട്. അസദ് തിരിചടിക്ക് തീരുമാനിച്ചാല്‍ ഒരു പക്ഷേ റഷ്യ അതിന് വേണ്ട സഹായങ്ങളും നല്‍കും. അങ്ങനെ വന്നാല്‍ സിറിയയില്‍ അമേരിക്കയുടെ കാര്യം അത്രകണ്ട് എളുപ്പമാവില്ല.

അസദിനെ സഹായിക്കാന്‍ റഷ്യ സിറിയയിലേക്ക് ഇപ്പോള്‍ തന്നെ ഒരു പടക്കപ്പല്‍ അയച്ചുകഴിഞ്ഞു. ക്രൂയിസ് മിസൈലുകളുമായാണ് പടക്കപ്പല്‍ സിറിയന്‍ തീരത്തേക്ക് പുറപ്പെട്ടിട്ടുള്ളത്.

റഷ്യയും അമേരിക്കയും സിറിയയില്‍ നടത്തിയിരുന്നത് വ്യോമാക്രമണങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ആകാശത്ത് വച്ചുള്ള കൂട്ടിമുട്ടലുകള്‍ക്ക് സാധ്യതയും കൂടുതലായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു വിമാന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയിരുന്നത്. അത് ഇപ്പോള്‍ ഇല്ലാതായിക്കഴിഞ്ഞു.

റഷ്യയോ സിറിയയോ ഒന്ന് തിരിച്ചടിച്ചാല്‍ ... അത്ര മാത്രം മതി. ലോകം പോവുക ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കായിരിക്കും എന്ന് ഉറപ്പാണ്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications