അഫ്ഗാനില്‍ വീണ്ടും അമേരിക്ക; ബൈഡന്‍ ചര്‍ച്ച നടത്തി, താലിബാന് വിരുദ്ധ നിലപാട്
വാഷിങ്ടണ്‍/കാബൂള്‍: അഫ്ഗാനില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിച്ച അമേരിക്കന്‍ സൈന്യത്തിന് വീണ്ടും സുരക്ഷാ ചുമതല നല്‍കുമോ? ഈ ചോദ്യം ആഗോള തലത്തില്‍ തുടര്‍ച്ചയായി ഉയരുകയാണ്. അമേരിക്കന്‍ സൈന്യം സെപ്തംബര്‍ 11നകം പൂര്‍ണമായും അഫ്ഗാന്‍ വിടുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചത്. സൈനിക നടപടി ഇനിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ സൈനികരെ യുഎസ് സൈന്യം സഹായിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ബൈഡന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. അഫ്ഗാന്‍ സൈന്യത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് ബൈഡന്‍ ഉറപ്പ് നല്‍കി. താലിബാന്‍ ഇരട്ട നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇരു പ്രസിഡന്റുമാരും അഭിപ്രായപ്പെട്ടു.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
2001ലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ അധിനിവേശം തുടങ്ങിയത്. 20 വര്‍ഷത്തിന് ശേഷം അവര്‍ അഫ്ഗാന്‍ വിട്ടുപോകുകയാണ്. എന്നാല്‍ താലിബാനെ പരാജയപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചില്ല. ഈ വേളയില്‍ അഫ്ഗാന്‍ വിട്ടുപോയാല്‍ താലിബാന്‍ വീണ്ടും അധികാരം പിടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചായിരുന്നു പിന്‍മാറ്റത്തിനുള്ള അമേരിക്കയുടെ തീരുമാനം.
അഫ്ഗാന്‍ വിടുന്നതിന് മുമ്പ് താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തി രമ്യതയിലെത്തിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. ഖത്തറിലെ ദോഹയില്‍ മാസങ്ങളായി ചര്‍ച്ച നടക്കുകയാണ്. എന്നാല്‍ ഈ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചയിലൂടെ സമാധാനം പുനസ്ഥാപിക്കാമെന്നാണ് താലിബാന്‍ ഒരു ഭാഗത്ത് പറയുന്നത്. അതേസമയം, അവര്‍ സൈനികമായ നീ്ക്കം അഫ്ഗാനില്‍ നടത്തുകയും ചെയ്യുന്നു. ഇത് വിരുദ്ധ നിലപാടാണ് എന്ന് ബൈഡനും അഷ്‌റഫ് ഗനിയും അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ കൂടിയാണ് അഫ്ഗാന്‍ സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.
അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കുകയാണ്. നിരവധി പേര്‍ മരിക്കുകയും സ്ഥാപനങ്ങള്‍ തകരുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്റെ ഈ നീക്കം അംഗീകരിക്കാനാകില്ല എന്നാണ് ബൈഡനും അഷ്‌റഫ് ഗനിയും പറയുന്നത്. അഫ്ഗാനിലെ സ്ത്രീകള്‍, പെണ്‍കുട്ടികള്‍, ന്യൂനപക്ഷം എന്നിവരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.












Click it and Unblock the Notifications