പൊട്ടിക്കരഞ്ഞ് സല്‍മാന്‍ രാജാവ്; സൗദിയിലെ പ്രമുഖര്‍ക്കൊപ്പമിരുന്ന് കണ്ണീര്‍ തുടച്ചു!! വീഡിയോ വൈറല്‍

 • Written By:
Subscribe to Oneindia Malayalam
cmsvideo
  Saudi King Salman gets emotional on seeing father's hologram at festival opening

  റിയാദ്: സൗദി അറേബ്യയിലെ ശക്തനായ ഭരണാധികാരി ആയിട്ടാണ് സല്‍മാന്‍ രാജാവ് അറിയപ്പെടുന്നത്. മുസ്ലിം ലോകത്തിന്റെ പ്രധാന പുണ്യ കേന്ദ്രങ്ങളായ മക്കയും മദീനയുമുള്ള നാടിന്റെ അധിപന്‍. രാജാവിന്റെ വാക്കുകള്‍ ആഗോള സമൂഹത്തില്‍ ശക്തമായ പ്രതിഫലനം സൃഷ്ടിക്കാറുണ്ട്.

  ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം ഒരു ആര്‍ദ്ര ഹൃദയത്തിന്റെ ഉടമകൂടിയാണ്. കഴിഞ്ഞദിവസം അദ്ദേഹം പൊട്ടിക്കരഞ്ഞു. അതും പ്രമുഖര്‍ക്കൊപ്പം പൊതുസദസില്‍ ഇരിക്കുമ്പോള്‍. എന്തിനാണ് അദ്ദേഹം കരഞ്ഞത് എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കണ്ണീര്‍ തുടയ്ക്കുന്ന സല്‍മാന്‍ രാജാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍...

  ജനാദ്രിയ ആഘോഷം

  ജനാദ്രിയ ആഘോഷം

  കഴിഞ്ഞാഴ്ചയാണ് സൗദിയിലെ സാംസ്‌കാരിക ഉല്‍സവമായ ജനാദ്രിയ ആഘോഷത്തിന് തുടക്കമായത്. നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘവും ചടങ്ങിനെത്തി.

  പ്രത്യേക പ്രദര്‍ശനം

  പ്രത്യേക പ്രദര്‍ശനം

  32ാം ജനാദ്രിയ ഫെസ്റ്റിവല്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം പ്രമുഖര്‍ ഉള്‍പ്പെടുന്ന വന്‍ സദസിന് മുമ്പില്‍ സ്‌ക്രീനില്‍ പ്രത്യേക പ്രദര്‍ശനം നടന്നു. ഈ സമയമാണ് സല്‍മാന്‍ രാജാവ് കരഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  പഴയ ഭരണാധികാരികള്‍

  പഴയ ഭരണാധികാരികള്‍

  സൗദിയുടെ ചരിത്രം വ്യക്തമാക്കുന്നതായിരുന്നു പ്രദര്‍ശനം. പഴയ ഭരണാധികാരികളെയെല്ലാം ഓര്‍ത്തെടുക്കുന്നതായിരുന്നു ചടങ്ങ്. അവരുടെ ചിത്രങ്ങളും സ്‌ക്രീനില്‍ മിന്നിമറിയുന്നുണ്ടായിരുന്നു.

  അബ്ദുല്‍ അസീസ് രാജാവ്

  അബ്ദുല്‍ അസീസ് രാജാവ്

  ഈ വേളയിലാണ് സല്‍മാന്‍ രാജാവിന്റെ പിതാവ് അന്തരിച്ച അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രം തെളിഞ്ഞത്. ഈ സമയം വികാരധീനനായ പൊട്ടിക്കരയുകയായിരുന്നു സല്‍മാന്‍ രാജാവ്. അദ്ദേഹം കണ്ണ് ആവര്‍ത്തിച്ച് തുടയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

  വ്യാപക പ്രചാരണം

  വ്യാപക പ്രചാരണം

  സല്‍മാന്‍ രാജാവ് കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കുറഞ്ഞ വേളയില്‍ തന്നെ പതിനായിരങ്ങള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ചടങ്ങില്‍ സൗദിയുടെ ചരിത്രത്തെ കുറിച്ചുള്ള പ്രസംഗവുമുണ്ടായിരുന്നു.

  സൗദിയുടെ വഴികള്‍

  സൗദിയുടെ വഴികള്‍

  നാഷനല്‍ ഫെസ്റ്റിവല്‍ ഓഫ് ഹെറിറ്റേജ് ആന്റ് കള്‍ച്ചറിന്റെ സുപ്രീം കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് രാജകുമാരനാണ് സൗദിയുടെ ചരിത്രം വിശദീകരിച്ച് പ്രസംഗിച്ചത്. പ്രസംഗത്തിനിടെ രാജ്യത്തിന്റെ വളര്‍ച്ചയും പ്രതാപവും പിന്നിട്ട വഴികളും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മിന്നിമറയുന്നുണ്ടായിരുന്നു.

  മുമ്പും കരഞ്ഞു

  മുമ്പും കരഞ്ഞു

  സല്‍മാന്‍ രാജാവ് ആദ്യമായിട്ടല്ല പൊതുവേദിയില്‍ കരയുന്നത്. ഇതിന് മുമ്പും അദ്ദേഹം കരഞ്ഞത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. മകന്റെ ബിരുദധാന ചടങ്ങിനിടെയാണ് മുമ്പ് സല്‍മാന്‍ രാജാവ് കരഞ്ഞത്.

  വിങ്ങിപ്പൊട്ടി

  വിങ്ങിപ്പൊട്ടി

  2016 മെയിലായിരുന്നു ആ സംഭവം. മകന്‍ റക്കാന്‍ രാജകുമാരന്റെ ബിരുദധാന ചടങ്ങ് നടക്കുകയായിരുന്നു. റിയാദില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായിരുന്നു റക്കാന്‍ രാജകുമാരന്‍. ഈ സമയവും സല്‍മാന്‍ രാജാവ് വിങ്ങിപ്പൊട്ടിയിരുന്നു.

  രാജാവിന്റെ വാക്കുകള്‍

  രാജാവിന്റെ വാക്കുകള്‍

  തുടര്‍ന്ന് സല്‍മാന്‍ രാജാവ് പ്രസംഗിക്കുകയും ചെയ്തു. റക്കാന്റെ പിതാവ് എന്ന നിലയില്‍ മാത്രമല്ല താന്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും ഇവിടെ ഇരിക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും പിതാവായിട്ടാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞപ്പോള്‍ സദസ് കയ്യടിയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിച്ചത്.

  കുടുംബ ചടങ്ങുകള്‍

  കുടുംബ ചടങ്ങുകള്‍

  കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ രാജാവ്. രാജഭരണവുമായി ബന്ധപ്പെട്ട എന്ത് തിരക്കുണ്ടെങ്കിലും മാറ്റിവച്ച് കുടുംബ ചടങ്ങുകള്‍ക്ക് അദ്ദേഹം എത്തുമായിരുന്നു. എല്ലാ മക്കളുടെയും ബിരുദധാന ചടങ്ങുകളില്‍ സല്‍മാന്‍ രാജാവ് പങ്കെടുത്തിട്ടുണ്ട്.

  വാള്‍ സമ്മാനിച്ചു

  വാള്‍ സമ്മാനിച്ചു

  ബിരുദധാന ചടങ്ങിന് ശേഷം സൗദിയുടെ പാരമ്പര്യ നൃത്ത പരിപാടി ഉണ്ടായിരുന്നു. അതിന് മുന്നോടിയായി മകന്‍ റക്കാന്‍ സല്‍മാന്‍ രാജാവിന് ഒരു വാള്‍ സമ്മാനിച്ചു. അപ്പോഴാണ് അദ്ദേഹം വികാരം അടക്കി നിര്‍ത്താന്‍ സാധിക്കാതെ കരഞ്ഞത്.

  ഏഷ്യയിലെ കോടിപതികള്‍ ഇവിടെ; ഒറ്റ ദിനംകൊണ്ട് ഗ്രാമീണരെല്ലാം കോടീശ്വരന്‍മാര്‍!! മന്ത്രമല്ല, ജാലമല്ല

  English summary
  Saudi King Salman gets emotional on seeing father's hologram at festival opening

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്