viral video: ഉദ്ഘാടനത്തിനിടെ പാലം തകർന്ന് വീണു; താഴെ വീണ് ഉദ്യോഗസ്ഥർ ,വീഡിയോ
കോംഗോ; ഉദ്ഘാടനം ചെയ്യുന്നതിനിടെ പാലം തകർന്ന് ഉദ്യോഗസ്ഥരടക്കം നിലത്ത് വീണു. കോംഗോയിലാണ് സംഭവം. പാലം തകർന്ന് വീഴുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'നമ്മുടെ മേഖലയിലെ നേതൃത്വത്തിന്റെ പരാജയം വളരെ നിരാശപ്പെടുത്തുന്നതാണ്. എന്തുകൊണ്ടാണ് യുവാക്കൾ ഈ ഭൂഖണ്ഡം വിടാൻ ശ്രമിക്കുന്നതെന്ന് ഈ വിഡിയോ വിശദീകരിക്കുന്നുണ്ട്', എന്ന കുറിപ്പോടെയാണ് ഒരു ട്വിറ്റർ യൂസർ വീഡിയോ പങ്കിട്ടത്. ഇത്തരത്തിലുള്ള നേതാക്കൾ കാരണം നമ്മൾ ലോകത്തിന് മുഴുവൻ ചിരിക്കാനുള്ള വകയായെന്നും ട്വീറ്റിൽ പറയുന്നു.

വീഡിയോയിൽ ഒരു സ്ത്രീയും ചിലരുമാണ് പാലം ഉദ്ഘാടത്തിനായി ഒത്ത് കൂടിയിരിക്കുന്നത്. നാട മുറിക്കുന്നതിനിടെയിൽ പാലം തകരുകയായിരുന്നു. ചുറ്റും കൂടിയവർ കൃത്യസമയത്ത് ഇടപെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്.
പഴയ താൽക്കാലിക പാലം വെള്ളപ്പൊക്ക സമയത്ത് പുഴയിൽ മുങ്ങിപ്പോകുമെന്നതിനാലാണ് പുതിയ പാലം നടപ്പാലം പണിഞ്ഞത്. ഇതാണ് പൊട്ടിവീണത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം
'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications