നരേന്ദ്രമോദിയുടെ മൂന്നു ദിവസത്തെ സന്ദര്‍ശനം.. ഇസ്രയേല്‍ പത്രങ്ങളില്‍ വന്നത് ഞെട്ടിക്കും!!

  • Posted By:
Subscribe to Oneindia Malayalam

ജറുസലേം: യുഎസ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ്. മൂന്ന് ദിവസമാണ് നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന പ്രത്യേകത കൂടിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദര്‍ശനം വളരെ പ്രാധാന്യത്തോടെയാണ് ഇസ്രയേല്‍ പത്രങ്ങള്‍ കാണുന്നത്.

നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇസ്രയേല്‍ പ്രമുഖ പത്രങ്ങളില്‍ വന്ന ചില ഫീച്ചറുകളില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് പോലും ലഭിക്കാത്ത പരിഗണനയാണ്. ഉണരൂ ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു. ഇസ്രയേലിലെ പ്രധാന പത്രമായ 'ദി മാര്‍ക്കറ്റ്' എന്ന പത്രത്തിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.

 ബിസിനസ് ഡെയ്‌ലി

ബിസിനസ് ഡെയ്‌ലി

ബിസിനസ് ഡെയ്‌ലി ദി മാര്‍ക്കറിലെ ഹീബ്രു എഡിഷന്റെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തിലാണ് ഇന്തോ-ഇസ്രയേല്‍ ബന്ധത്തെ കുറിച്ചും മോദിയുടെ സന്ദര്‍ശനത്തെ കുറിച്ചും പറഞ്ഞത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വലിയ പ്രാധാന്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കി എഴുതിയിരിക്കുന്നത്.

 മോദി സന്ദര്‍ശനം

മോദി സന്ദര്‍ശനം

മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പ്രദേശിക പത്രങ്ങളുമെല്ലാം മോദിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തെ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്.

 മോദിസ് വിസ്റ്റ്

മോദിസ് വിസ്റ്റ്

ഇന്ത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ജറുസലേം പോസ്റ്റ് മോദിസ് എന്ന പേരില്‍ പ്രത്യേക ലിങ്ക് ഉണ്ടാക്കിയിട്ടുണ്ട്.

പാലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല

പാലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല

അതേസമയം ഇസ്രയേലില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല. പാലസ്തീന്‍ സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിയതും മോദിയുടെ നടപടിയെ പുകഴ്ത്തിയാണ് പത്രങ്ങളില്‍ എഴുതിയിരിക്കുന്നത്.

 ജൂലൈ-സന്ദര്‍ശനം

ജൂലൈ-സന്ദര്‍ശനം

ജൂലൈ നാലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നത്. വിവിധ മേഖലകളിലായി ഒട്ടേറെ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കും.

English summary
'Wake up, the most important PM of world is coming' - Israeli Daily's description of Narendra Modi's forthcoming visit.
Please Wait while comments are loading...