കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല വാര്‍ത്തയ്ക്ക് ഓണ്‍ലൈനില്‍ വായനക്കാരില്ല?

Google Oneindia Malayalam News

പേജ് ത്രീ, സെന്‍സേഷണല്‍ ന്യൂസ്, മഞ്ഞപ്പത്രം എന്നിങ്ങനെ കുറച്ചേറെ ചെല്ലപ്പേരുകളുണ്ട് ചൂടന്‍ വാര്‍ത്തകള്‍ക്ക്. അപ്പോഴൊക്കെ പലരും ചോദിക്കുന്ന ചോദിക്കും, പണ്ട് മംഗലശ്ശേരി നീലകണ്ഠന്‍ ചോദിച്ച പോലെ, എന്താടോ നന്നാകാത്തേ. നല്ല വാര്‍ത്തകള്‍ കൊടുക്കാതെ പേജ് വ്യൂ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുന്നതെന്താ എന്നാണ് ചോദ്യം. ചോദിക്കുന്നവരില്‍ മഞ്ഞ തേടിപ്പിടിച്ചുവായിക്കുന്നവരും കാണും എന്നത് വേറെ കാര്യം.

ഓണ്‍ലൈന്‍ പത്രങ്ങളാണ് പൊതുവെ 'മോശം' വാര്‍ത്തകള്‍ക്ക് പഴികേള്‍ക്കുന്നത്. (ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പ്രിന്റഡ് പത്രങ്ങളുടെ സംഭാവന മറക്കുന്നില്ല). എങ്കില്‍ ഒരു ദിവസം നല്ല വാര്‍ത്തകള്‍ മാത്രം കൊടുത്തേക്കാം എന്നൊരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പത്രാധിപര്‍ക്ക് തോന്നി. ഒരൊറ്റ സെന്‍ഷേണല്‍ വാര്‍ത്തയില്ല, തലക്കെട്ടില്ല. എന്ത് സംഭവിച്ചെന്നോ വായനക്കാര്‍ മൂന്നില്‍ രണ്ട് ഭാഗം കുറഞ്ഞു.

breaking-news

റഷ്യയിലെ റോസ്‌തോവ് ഓണ്‍ ഡോണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സിറ്റി റിപ്പോര്‍ട്ടറാണ് ഡിസംബര്‍ ഒന്നിന് ഈ പരീക്ഷണം നടത്തിയത്. ചെറിയ മഞ്ഞല്ലാതെ റോഡില്‍ മറ്റ് പ്രശ്‌നങ്ങളില്ല, മീന്‍ ചുട്ടുകഴിക്കുന്നത് കാന്‍സറിന് കാരണമാകും തുടങ്ങിയ വളരെ പോസിറ്റീവും ഇന്‍ഫര്‍മേറ്റീവുമായ തലക്കെട്ടുകളും വാര്‍ത്തകളുമാണ് പത്രം പ്രസിദ്ധീകരിച്ചത്. പക്ഷേ വായനക്കാര്‍ ചതിച്ചു. സൈറ്റില്‍ വന്നത് സാധാരണ വരുന്നതിന്റെ മൂന്നിലൊന്ന് പേര്‍ മാത്രം.

നല്ല വാര്‍ത്തകള്‍ക്ക് മാത്രമാണ് ഒരു ദിവസം ചെലവഴിച്ചത്. എന്നാല്‍ അതാരും വായിച്ചില്ല. ആളുകള്‍ക്ക് പോസിറ്റിവായ വാര്‍ത്തകള്‍ മാത്രം പോര എന്ന തോന്നലാണ് അതുണ്ടാക്കിയത്. അതാണ് പ്രശ്‌നം - സിറ്റി റിപ്പോര്‍ട്ടറിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ വിക്ടോറിയ നെക്രസോവ ഫേസ്ബുക്കില്‍ എഴുതി. തൊട്ടടുത്ത ദിവസം സ്ഥിരം ശൈലിയിലേക്ക് തിരിച്ചുപോയ സിറ്റി റിപ്പോര്‍ട്ടറിന് വായനക്കാരെയും തിരിച്ചുകിട്ടി എന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
A news portal reports only good news for a day, loses two thirds of its readers in Russia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X