സൗദി രാജകുമാരനെ 'കാണാനില്ല': മുഹമ്മദ് ബിന്‍ നയിഫ് എവിടെ? ഏകാന്ത ജീവിതം!! ഒടുവില്‍ കേട്ടത്

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്. നിലവിലെ രാജാവ് സല്‍മാന്റെ മകന്‍. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെ അങ്ങനെ ആയിരുന്നില്ല. ജൂണ്‍ 21നാണ് എല്ലാം മാറിമറിഞ്ഞത്. രാജകുടുംബത്തെ ഞെട്ടിച്ചുള്ള ആ പ്രഖ്യാപനം വഴിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായത്. ഇന്നിപ്പോള്‍ അദ്ദേഹം അടുത്ത രാജാവാകുമെന്ന ചര്‍ച്ച നടക്കുന്നു. പക്ഷേ, ജൂണ്‍ 21 വരെ മറ്റൊരാളായിരുന്നു കിരീടവകാശി. അദ്ദേഹത്തിന്റെ പേരാണ് മുഹമ്മദ് ബിന്‍ നയിഫ് രാജകുമാരന്‍.

സൗദി അറേബ്യയില്‍ ബിന്‍ലാദന്റെ സഹോദരന്‍ അറസ്റ്റില്‍; വ്യവസായ ലോകം തകിടംമറിയും!! വ്യാപക ആശങ്ക

സൗദി രാജാവ് സ്ഥാനമൊഴിയും; സിംഹാസനം ഉറപ്പിച്ച് മുഹമ്മദ് സല്‍മാന്‍, ഞെട്ടിക്കുന്ന വിവരം

ഇന്ന് അദ്ദേഹം എവിടെ എന്ന ചോദ്യം പ്രസക്തമാകുകയാണ്. പ്രത്യേകിച്ച് സൗദിയില്‍ രാജകുടുംബങ്ങളെ അടക്കം നിരവധി പേരുടെ കൂട്ട അറസ്റ്റ് നടന്ന പശ്ചാത്തലത്തില്‍. മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം ഉറപ്പിക്കാന്‍ ആദ്യം പണി കൊടുത്ത വ്യക്തിയാണ് മുഹമ്മദ് ബിന്‍ നയിഫ്. സല്‍മാന്‍ രാജാവിന് ശേഷം രാജാവാകേണ്ട വ്യക്തി. ഇന്ന് അദ്ദേഹത്തെ കുറിച്ച് വാര്‍ത്തകള്‍ ഇല്ല. മാസങ്ങള്‍ക്ക് മുമ്പ് വരെ സൗദിയുടെ എല്ലാ കാര്യങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്നു മുഹമ്മദ് ബിന്‍ നയിഫ്.

കിരീടവകാശി പദവിയില്‍ നിന്ന് മാറ്റി

കിരീടവകാശി പദവിയില്‍ നിന്ന് മാറ്റി

ജൂണ്‍ 21നാണ് മുഹമ്മദ് ബിന്‍ നായിഫിനെ കിരീടവകാശി പദവിയില്‍ നിന്ന് മാറ്റിയത്. ഈ പദവി മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന് കൊടുത്തു സല്‍മാന്‍ രാജാവ്. പിന്നീട് മുഹമ്മദ് ബിന്‍ നായിഫിനെ പൊതുവേദികളില്‍ കണ്ടിട്ടില്ല. അതുവരെ മാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

തടവിലാണെന്ന് ഒടുവിലെ റിപ്പോര്‍ട്ട്

തടവിലാണെന്ന് ഒടുവിലെ റിപ്പോര്‍ട്ട്

ഏറ്റവും ഒടുവില്‍ മുഹമ്മദ് ബിന്‍ നായിഫിനെ പറ്റി വിശദമായ വാര്‍ത്ത കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസ് ആണ്. അതില്‍ പറയുന്നത് അദ്ദേഹം തടവിലാണെന്നാണ്. ജിദ്ദയിലെ കൊട്ടാരത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത രീതിയില്‍ അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്.

സുരക്ഷാ വിഭാഗത്തിന്റെ മേധാവി

സുരക്ഷാ വിഭാഗത്തിന്റെ മേധാവി

സൗദിയിലേയും അമേരിക്കയിലേയും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയത്. തടവിലാക്കുന്നതിന് തൊട്ടുമുമ്പ് വരെ സൗദിയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ മേധാവിയായിരുന്നു മുഹമ്മദ് ബിന്‍ നയിഫ്. ഇദ്ദേഹം മാത്രമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്നില്‍ അധികാരത്തിന് തടസമായുണ്ടായിരുന്നത്.

എല്ലാം മകന് കൈമാറി

എല്ലാം മകന് കൈമാറി

എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ സൗദി വിദേശകാര്യ മന്ത്രാലയം തള്ളുകയായിരുന്നു. ആഭ്യന്തര മന്ത്രി പദവിയും ജൂണ്‍ വരെ വഹിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ് ബിന്‍ നയിഫ്. ഇന്ന് ആ പദവി വഹിക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണ്.

സ്വയം പിന്‍മാറിയെന്ന്

സ്വയം പിന്‍മാറിയെന്ന്

എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പിന്തുണയ്ക്കുന്ന രാജകുടുംബത്തിലെ ആളുകള്‍ പറയുന്നത് മറ്റൊന്നാണ്. മുഹമ്മദ് ബിന്‍ നയിഫ് സ്വയം തയ്യാറായി പിന്‍മാറുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. രാജ്യത്തിന് യുവ നേതൃത്വം വരട്ടെയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കുന്നു.

ചുംബിക്കുന്ന ഫോട്ടോ

ചുംബിക്കുന്ന ഫോട്ടോ

ഇന്ന് ആഭ്യന്തര വകുപ്പും പ്രതിരോധ വകുപ്പും കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണ്. കൂടാതെ അടുത്തിടെ രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിയുടെ അധ്യക്ഷനും മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ. മുഹമ്മദ് ബിന്‍ നയിഫിനെ പുറത്താക്കിയതാണെന്ന ആരോപണത്തെ ചെറുക്കാന്‍ നയിഫും മുഹമ്മദ് ബിന്‍ സല്‍മാരും ചുംബിക്കുന്ന ഫോട്ടോ പുറത്തുവിട്ടിരുന്നു അദ്ദേഹത്തിന്റെ അനുയായികള്‍.

രാജകുടുംബത്തില്‍ ഭിന്നത

രാജകുടുംബത്തില്‍ ഭിന്നത

അതേസമയം, രാജകുടുംബത്തില്‍ അനുയായികളുടെ വന്‍ പട തന്നെയുണ്ട് നയിഫ് രാജകുമാരന്. അദ്ദേഹത്തെ മാറ്റിയതില്‍ അനുയായികള്‍ അസംതൃപ്തരുമാണ്. നയിഫിന്റെ സാന്നിധ്യം മുഹമ്മദ് ബിന്‍ സല്‍മാന്റെ വളര്‍ച്ചയ്ക്ക് തടസമായിരുന്നുവെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും

ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും

അമേരിക്കയുമായി അടുത്ത ബന്ധമായിരുന്നു നയിഫിന്. ഇദ്ദേഹത്തെ കിരീടവകാശി പദവയില്‍ നിന്നും മന്ത്രി പദവികളില്‍ നിന്നും നീക്കിയതില്‍ അമേരിക്കക്ക് ആശ്ചര്യമുണ്ടായിരുന്നു. നയിഫുമായി ബന്ധപ്പെടാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍മക്കളും തടവില്‍

പെണ്‍മക്കളും തടവില്‍

നയിഫിന്റെ പെണ്‍മക്കള്‍ക്കും പുറത്തിറങ്ങുന്നതില്‍ നിയന്ത്രണമുണ്ടത്രെ. സൗദി രാജകുടുംബവുമായി ഇപ്പോഴും അടുപ്പം നിലനിര്‍ത്തുന്ന മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. നയിഫിന്റെ വിവാഹിതയായ മകളെയും പുറത്തുവിട്ടില്ല. അവരുടെ ഭര്‍ത്താവും മകനും ജിദ്ദയിലെ കൊട്ടാരം വിട്ടുപോയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

നയിഫിനെ കിരീടവകാശി പദവിയില്‍ നിന്ന് മാറ്റിയ പ്രഖ്യാപനം വന്നതിന് ശേഷം അദ്ദേഹം ജിദ്ദയിലെ കൊട്ടാരത്തിലെത്തി. ആ സമയം കൊട്ടാരത്തിലെ ജീവനക്കാരെയും മൊത്തം മാറ്റിയിരുന്നു. നയിഫിന്റെ ഇഷ്ടക്കാരെ മാറ്റി മുഹമ്മദ് ബിന്‍ സല്‍മാനോട് അടുപ്പമുള്ള സുരക്ഷാ ജീവനക്കാരെയാണ് പിന്നീട് നിയമിച്ചത്. ഇവര്‍ പിന്നീട് നയിഫിനെ പുറത്തുപോകാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂട്ട അറസ്റ്റ് രണ്ടാംഘട്ടം

കൂട്ട അറസ്റ്റ് രണ്ടാംഘട്ടം

നയിഫിനെ ഒതുക്കിയതിന് പിന്നാലെയാണ് മാസങ്ങള്‍ പിന്നിടവെ അടുത്ത ഘട്ടമായി തുടര്‍നടപടികള്‍ ഉണ്ടായിരിക്കുന്നത്. രാജകുടുംബാംഗങ്ങളെ കൂട്ടമായി കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. 11 രാജകുമാരന്‍മാരെയും അത്ര തന്നെ മുന്‍ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു തടവിലിട്ടു. 30 ലധികം വന്‍കിട വ്യവസായികളെയും കസ്റ്റഡിയിലെടുത്തു.

ആസ്തി മരവിപ്പിച്ചു

ആസ്തി മരവിപ്പിച്ചു

അഴിമതി വിരുദ്ധ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അറസ്റ്റെന്ന് ഔദ്യോഗിക അറിയിപ്പുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുക മാത്രമല്ല. ഇവര്‍ക്ക് പോക്കറ്റ് മണി പോലും ഇല്ലാത്ത രീതിയില്‍ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തു.

 ബദല്‍ നിയമനം

ബദല്‍ നിയമനം

സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ചാനല്‍ തന്നെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഔദ്യോഗിക പദവികളില്‍ നിന്ന് മാറ്റപ്പെട്ട രാജകുമാരന്‍മാര്‍ക്ക് പകരം ഉടനെ ബദല്‍ നിയമനവും നടത്തി. വളരെ ആസൂത്രിതമായ നീക്കമാണിതെന്ന് സംശയിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ഇയാല്‍ ബ്ലാക്ക് അത്തരത്തിലൊരു വ്യക്തിയാണ്.

English summary
Where Deposed Saudi Prince Mohammed bin Nayef, Is Said to Be Confined to Palace?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്