ട്രംപുമായി ഇടഞ്ഞ് ടില്ലേഴ്സൺ; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യത

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് റെക്സ് ടില്ലേഴ്സനെ മാറ്റാൻ സാധ്യത. ടില്ലേഴ്സണനു പകരം  അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി തലവൻ മൈക്ക് പോംപിയെ നിയമിക്കുമെന്നാണ് സൂചന. എന്നാൽ ഇതു സംബന്ധമായ കൃതി്യമായ വിവരം പുറത്തു വന്നിട്ടില്ല.2016 ലാണ് റെക്സ് ടില്ലേഴ്സൺ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. വിദേശകാര്യത്തിലും രാഷ്ട്രീയത്തിലും മുൻ പരിചയമില്ലാത്ത ടില്ലേഴ്സനെ അനുഭവ സമ്പത്താണ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തിച്ചത്. എന്നാൽ അധികാരത്തിലേറിയതു മുതൽ ഡൊണാൾഡ് ട്രംപുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

trump

മോദി രാജ്യത്തെ കുറിച്ച് ശരിയായ വീക്ഷണമുള്ള നേതാവ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒബാമ

ഉത്തരകൊറിയ വിഷയത്തിൽ ട്രംപിന്റെ നിലപാടുകൾക്കെതിരെ ടില്ലേഴ്സൺ രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുമായുള്ള ചർച്ചയുടെ സാധ്യത അമേരിക്ക അടച്ചു കളയുകയാണെന്നും ടില്ലേഴ്സൺ വിമർശിച്ചിരുന്നു.അതിന് പിന്നാലെയാണ് ടില്ലേഴ്സണെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയേക്കും എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്.

സുഹൃത്തിനെ കാണാൻ ദില്ലിക്ക് പോയ യുവതിയെ കാൺമാനില്ല; യുവാവ് വിളിച്ചത് ജോലി വാഗ്ദാനം ചെയ്ത്

എന്നാൽ ഇതു സംബന്ധമായി ഉദ്യോഗിക സ്ഥിരീകരണം ഇതു വരെ പുറത്തു വന്നിട്ടില്ല. ടില്ലേഴ്സൺ മാറിയാൽ രഹസ്യാന്വേഷണ ഏജന്‍സി തലവനായ മൈക്ക് പോംപിയോയെയാകും പകരക്കാരനായി നിയമിക്കുന്നതെന്ന് അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്തിരുന്നാലും ഒരാഴ്ചക്കുള്ളില്‍ പുതിയ നിയമനം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചന നൽകുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The White House is contemplating a scenario to replace Secretary of State Rex Tillerson with CIA Director Mike Pompeo within the next few months, multiple government officials tell CNN.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്