കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നലിംഗ ജീവനക്കാരി ഇനി അമേരിക്കന്‍ വൈറ്റ് ഹൗസില്‍

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: എല്ലാ മേഖലയിലും സ്ഥാനം ഉറപ്പിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് മൂന്നാംലിംഗ വിഭാഗക്കാര്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ വരെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണിവര്‍. വൈറ്റ്ഹൗസ് ആദ്യമായി ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ട ഒരാളെ ജീവനക്കാരിയായി നിയമിച്ചു.

റാഫി ഫ്രീഡ്മാന്‍ ഗുര്‍സ്പാന്‍ എന്നയാളെയാണ് നിയമിച്ചത്. ഇനി പ്രസിഡന്റിന്റെ ഓഫീസിലെ ജീവനക്കാരെ നിയമിക്കണമെങ്കില്‍ ഭിന്നലിംഗ വിഭാഗക്കാര്‍ കൂടി വിചാരിക്കണം. ജീവനക്കാരെ നിയമിക്കുന്ന റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ജോലിയാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഇക്വാളിറ്റിയില്‍ ഉപദേശകയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു റാഫി.

white-house

ഭിന്നലിംഗ വിഭാഗക്കാരെ എല്ലാ മേഖലയിലേക്കും മുന്നോട്ട് കൊണ്ടുവരാന്‍ ഒബാമയുടെ പിന്തുണയുമുണ്ടെന്നാണ് ഇതിനെ വിലയിരുത്തുന്നത്. സ്വവര്‍ഗ്ഗ വിവാഹത്തെ പോലും എതിര്‍ത്തിരുന്ന ഒബാമ 2012ലാണ് എല്‍ജിബിറ്റി അവകാശങ്ങള്‍ക്ക് തന്റെ ഓഫീസ് മുന്‍ഗണന നല്‍കുന്നതായി പ്രഖ്യാപിച്ചത്.

ഒബാമയുടെ പുതിയ നയങ്ങള്‍ ഭിന്നലിംഗ വിഭാഗകാര്‍ക്ക് ഏറെ പിന്തുണ നല്‍കുന്നുണ്ട്. സൈന്യത്തിലും ഇവരെ ഉള്‍പ്പെടുത്താനാണ് തീരുമാനം. മൂന്നാം ലിംഗത്തില്‍പ്പെട്ട ആദ്യ വൈറ്റ്ഹൗസ് ജീവനക്കാരി കറുത്തവര്‍ഗ്ഗക്കാരിയാണ്.

English summary
The White House has hired its first openly transgender full-time member of staff, officials have confirmed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X