ഖത്തർ പ്രതിസന്ധി ഇന്ത്യയെ തളർത്തും: പ്രവാസികളെ കാത്തിരിക്കുന്നത് തിരിച്ചടി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇന്ത്യയ്ക്കും തിരിച്ചടിയാവും. എൺപത് ലക്ഷത്തോളം ഇന്ത്യക്കാർ തൊഴിലിനായി ആശ്രയിക്കുന്നത് ഖത്തറിനെയാണ് അതിനാൽ ഖത്തറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഖത്തറിലുള്ള ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കും. ഇന്ത്യക്കാർക്ക് യാത്രാക്ലേശമുൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ഖത്തറിൽ അഭിമുഖീകരിക്കേണ്ടിവരിക. പ്രവാസികളുടെ പങ്കാളിത്തമേറെയുള്ള കേരളത്തിനും ഖത്തർ പ്രതിസന്ധി ശുഭവാർത്തയല്ല. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ ഗൾഫിൽ നിന്നുള്ള പണത്തിനുള്ള സ്വാധീനവും ഇതിനൊപ്പം ചേർച്ച് വായിക്കേണ്ടതുണ്ട്.

ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

ഇന്ത്യയ്ക്ക് എണ്ണ വിതരണം ചെയ്യുന്നതിൽ ഖത്തറിനുള്ള പങ്കും പ്രതിസന്ധിയ്ക്കിടെ നിർണ്ണായകമായിരിക്കും. ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഈ സാഹചര്യത്തിൽ ഖത്തറിന് മിഡിൽ ഈസ്റ്റിലെ ഈ രാഷ്ട്രങ്ങളുമായുള്ള പ്രശ്നം പ്രവാസികളായ ഇന്ത്യയ്ക്കാർക്ക് യാത്രാ ക്ലേശങ്ങൾ സൃഷ്ടിക്കും. പ്രശ്നങ്ങളെ തുടർന്ന് ഇതിനകം തന്നെ വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.

English summary
Why the conflict between Qatar and Gulf nations is bad news for India
Please Wait while comments are loading...