അടുത്ത സൗദി ആകുമോ ഈ രാജ്യം; കെടുതിയില്‍ കിട്ടിയ ലോട്ടറി... ഏറ്റവും വലിയ എണ്ണ ശേഖരം, പക്ഷേ...
സൗദി അറേബ്യയും യുഎഇയും ഖത്തറും ഉള്‍പ്പെടുന്ന ഗള്‍ഫ് മേഖല കൂടുതല്‍ ആകര്‍ഷകമായത് എണ്ണ കണ്ടെത്തിയതോടെയാണ്. പിന്നീടാണ് വികസ്വര രാജ്യങ്ങളില്‍ നിന്ന് ജോലി തേടി ഗള്‍ഫിലേക്ക് ഒഴുക്കുണ്ടായത്. അറബികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെ സമ്പന്നതയുടെ പച്ചപിടിച്ചു. ഗള്‍ഫിനൊപ്പം കേരളവും മെച്ചപ്പെട്ടുവെന്ന് പറയാം.
അഫ്ഗാനിസ്താനില്‍ വന്‍ ലിഥിയം നിക്ഷേപമുണ്ടെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. പാകിസ്താനില്‍ വന്‍ എണ്ണ-വാതക ശേഖരം കണ്ടെത്തി എന്നതാണ് പുതിയ വാര്‍ത്ത. ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമാണ് കണ്ടെത്തിയത് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന പാകിസ്താന് പച്ച പിടിക്കാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമോ? കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്.

പാകിസ്താനിലെ കടല്‍തീര മേഖലയിയില്‍ നടത്തിയ പര്യവേക്ഷണമാണ് വന്‍തോതിലുള്ള എണ്ണ-വാതക നിക്ഷേപം കണ്ടെത്താന്‍ സഹായിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിവന്ന സര്‍വ്വെക്ക് ശേഷമാണ് സ്ഥിരീകരണം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തിക രംഗം കൂടുതല്‍ മെച്ചപ്പെടാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്ന വിദഗ്ധര്‍ പാകിസ്താനിലുണ്ട്.
ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരങ്ങളിലൊന്നാകുമിത് എന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കൂടുതല്‍ എണ്ണ ശേഖരമുള്ള നാലാമത്തെ രാജ്യമായി പാകിസ്താനെ മാറ്റാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നും അഭിപ്രായമുണ്ട്. സൗദി അറേബ്യ, ഇറാന്, കാനഡ, ഇറാഖ്, വെനസ്വേല, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് എണ്ണ സമ്പത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍.
പാകിസ്താന് വെല്ലുവിളി ഏറെ
അതേസമയം, പുതിയ പ്രകൃതി വിഭവങ്ങളുടെ കണ്ടെത്തല്‍ പാകിസ്താന് സന്തോഷം നല്കുന്നതാണെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് പാകിസ്താന് ഓയില്‍-ഗ്യാസ് റഗുലേറ്ററി അതോറിറ്റി മുന്‍ അംഗം മുഹമ്മദ് ആരിഫ് ഡോണ്‍ ന്യൂസ് ടിവിയോട് പ്രതികരിച്ചത്. ഖനനം ചെയ്യുന്നതിന് ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കും. 500 കോടി ഡോളറിന്റെ ചെലവും വന്നേക്കാമെന്ന് അദ്ദേഹം പറയുന്നു.
കടലിന് അടിയില്‍ കണ്ടെത്തിയ എണ്ണ-വാതക ശേഖരം ഖനനം ചെയ്യുന്നത് ഭാരിച്ച ചെലവ് വരുന്ന ദൗത്യമാണ്. വേഗത്തില്‍ സാധ്യമാകുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ സമീപ ഭാവിയില്‍ പാകിസ്താന്റെ സാമ്പത്തിക രംഗം പുരോഗതി പ്രാപിക്കുമെന്ന് കരുതാന്‍ വയ്യ. എങ്കിലും ഘട്ടങ്ങളായി പാകിസ്താന് എണ്ണയ്ക്കും വാതകത്തിനും നീക്കിവയ്ക്കുന്ന പണം കുറയ്ക്കാന്‍ വഴിയൊരുക്കും.
ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും 29 ശതമാനം വാതകവും 20 ശതമാനം കല്‍ക്കരിയും 50 ശതമാനം എല്‍പിജിയും നിലവില്‍ പാകിസ്താന് ഇറക്കുമതി ചെയ്യുകയാണ്. ഇപ്പോള്‍ കണ്ടെത്തിയ എണ്ണ-വാതക ശേഖരം ഭാവിയില്‍ പാകിസ്താന് നേട്ടമാകും. ഖനനം ചെയ്യാന്‍ വിദേശ രാജ്യങ്ങള്‍ സഹായിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ചൈനയുമായും ജിസിസി രാജ്യങ്ങളുമായും അടുപ്പമുള്ള പാകിസ്താന് അവരുടെ സഹായം തേടാനും സാധ്യതയുണ്ട്.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications