കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്കുടെ സംരക്ഷണം ഇല്ലെങ്കില്‍ സൗദി തകരും, മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിയ്ക്കയുടെ സംരക്ഷണമില്ലായിരുന്നെങ്കില്‍ സൗദി അറേബ്യയ്ക്ക് ഇത്രയും നാള്‍ നിലനില്‍ക്കാനും ഇനിയും തുടരാനും കഴിയില്ലെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെപ്പറ്റി 'ദ ന്യൂയോര്‍ക്ക് ടൈംസിന്' നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി അമേരിയ്ക്കയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഒബാമയുടെ ഭരണ കാലത്ത് ഈ ബന്ധം പലപ്പോഴും മെച്ചപ്പെടുകയും എണ്ണ വ്യാപാരം, സിറിയന്‍ പ്രശ്‌നം എന്നിവയില്‍ പലപ്പോഴും സ്വരച്ചേര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

Donald Trump

വിവാദമായ പരാമര്‍ശങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറയുന്ന ഡൊണാള്‍ഡ് ട്രംപ് സൗദിയെപ്പറ്റി നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദങ്ങളെ ക്ഷണിച്ച് വരുത്തുമെന്ന് ഉറപ്പാണ്. അസാധാരണമായ വിധത്തിലാണ് സൗദിയില്‍ പണം കുന്നുകൂടുന്നത്. എന്നാല്‍ ഈ പണം വിനോയോഗിക്കുന്നതില്‍ സൗദിയുടെ സാമ്പത്തിക നയം കരുത്തുറ്റതല്ലെന്നും ഇക്കാര്യങ്ങളില്‍ അമേരിയ്ക്ക പിന്തുണ നല്‍കിയിട്ടുണ്ടെന്നും ട്രംപ്. അമേരിയ്ക്കയുടെ സഹായമില്ലായിരുന്നെങ്കില്‍ ആകസ്മികമായ നാശം സൗദിയ്ക്ക് സംഭവിച്ചേനേയെന്നും ട്രംപ്.

English summary
Without US, Saudi Arabia wouldn’t exist for very long: Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X