'കത്തി വീശി കള്ളൻ,പണം എടുക്കാൻ ശ്രമം'; കയ്യില്‍ കിട്ടിയ തുണികൊണ്ട് അടിച്ചോടിച്ച് യുവതി..വീഡിയോ
ഡെവന്‍റര്‍: കള്ളനെ കായികമായി നേരിടുന്ന വാര്‍ത്തകള്‍ ഒരുപാട് കേട്ടിട്ടുണ്ടാവും എന്നാല്‍ കയ്യില്‍ കിട്ടിയ തുണിക്കൊണ്ട് കള്ളനെ തുരത്തിയ കഥ കേട്ടിട്ടുണ്ടോ.നെതര്‍ലാന്‍ഡിലാണ് സംഭവം. പെട്ടന്ന് കത്തിയുമായി കയറി വന്ന കള്ളനെ കയ്യില്‍ കിട്ടിയ തുണികൊണ്ട് അടിച്ചോടിക്കുകയായിരുന്നു യുവതി.ചൊവ്വാഴ്ച മെവ്‌ലാന ബേക്കറിയിലാണ് സംഭവം നടന്നത്. ലത്തീഫ് പെക്കർ എന്ന സ്ത്രീ തന്‍റെ മകന്‍റെ ബേക്കറിയിലെ റാക്കുകള്‍ തുണി ഉപയോഗിച്ച് വൃത്തിയാക്കുകയായിരുന്നു.
ഈ സമയത്താണ് കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചൊരാള്‍ ബേക്കറിയിലേക്ക് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് കത്തിയുമായി എത്തിയ കള്ളൻ പണമെടുക്കാൻ ശ്രമിച്ചു. എന്ത് ചെയ്യണമെന്നറിയാതെ പെട്ടന്ന് ആശയ കുഴപ്പത്തിലായ സ്ത്രീയുടെ കയ്യില്‍ കിട്ടിയത് കത്തിയോ കുരുമുളക് സ്പ്രേയോ ഒന്നുമല്ല ഒരു തുണിയാണ്. വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞത് പോലെയായിരുന്നു പിന്നീടുള്ള കാഴ്ച. കയ്യില്‍ കിട്ടിയ തുണിയുമായി കള്ളനെ യുവതി തിരിച്ചാക്രമിച്ചു. അടിയെന്ന് പറഞ്ഞാല്‍ പോര അടിയോടടി...

ചിത്രം കടപ്പാട്: Twitter
ആദ്യം തുണി വീശി ആയിരുന്നു അടിയെങ്കില്‍ പിന്നീട് കയ്യ് ഉപയോഗിച്ചായിരുന്നു തിരിച്ചടി. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അടിതെറ്റിയ കള്ളൻ നിലത്തു വീഴുകയാണ് ചെയ്‌തത്. ഇതോടെ കള്ളന്‍റെ മുതുകിലും കിട്ടി രണ്ട് ചവിട്ട്. രക്ഷയില്ലന്ന് കണ്ടതോടെ കള്ളൻ പിന്തിരിഞ്ഞു. കിട്ടിയ ജീവനും കൊണ്ട് ഓടി. പക്ഷേ രക്ഷപ്പെട്ടില്ല. നേരെ പെട്ടത് കടയിലേക്ക് സാധനം വാങ്ങാൻ കയറി വന്ന ആളുടെ മുമ്പില്‍. പിന്നാലെ
കടയിലേക്ക് കയറിവന്ന ആളേയും വെട്ടിച്ച് കള്ളന്‍റെ ഓട്ടം. കള്ളനെ സാധനം വാങ്ങാൻ വന്നയാള്‍ കാലിട്ട് വീഴിക്കുന്നതും പിന്നാലെ ഓടുന്നതും കടയിലെ സിസിടിവി ക്യാമറയില്‍ നിന്ന് കിട്ടിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്‌തമായി കാണം. കള്ളനെ കിട്ടാതെ ഇയാള്‍ തിരിച്ചെത്തുന്നതും യുവതിയെ ആശ്വസിപ്പിക്കുന്നതുമാണ് ദൃശ്യത്തിന്‍റെ അവസാന ഭാഗങ്ങളില്‍ കാണുന്നത്.
Latife Peker, a turkish baker in the Netherlands, chased the thief, using a cleaning cloth in self-defense; don't underestimate the power of cleaning cloth👏 pic.twitter.com/4togC4JH5M
— Tansu YEĞEN (@TansuYegen) July 28, 2022
എഴുത്തുകാരി തൻസു യെഗനാണ് ദൃശ്യം ട്വറ്ററില്‍ പങ്കുവച്ചത്. 'നെതർലാൻഡിലെ ടർക്കിഷ് ബേക്കറായ ലത്തീഫ് പെക്കർ, സ്വയരക്ഷയ്ക്കായി ഒരു ക്ലീനിംഗ് തുണി ഉപയോഗിച്ച് കള്ളനെ ഓടിച്ചു. വൃത്തിയാക്കാനുള്ള തുണിയുടെ ശക്തിയെ വില കുറച്ചു കാണരുത്'എന്ന തലക്കെട്ടോടുകൂടിയായിരുന്നു തൻസു യെഗനാൻ ദൃശ്യം തന്‍റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്. എന്തായാലും വളരെപ്പെട്ടന്ന് തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ നിരവധി പേരാണ് യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications