കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകൾക്ക് എന്ത് ആവശ്യത്തിനും വിളിക്കാം; ഭർത്താവിനെ വാടകയ്ക്ക് നല്‍കി ഭാര്യ, സമ്പാദിക്കുന്ന തുക

Google Oneindia Malayalam News

ലണ്ടന്‍ : ഒരു കുടുംബമായി ജീവിക്കുമ്പോള്‍ ജീവിതച്ചെലവ് അനവദിയാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോയാല്‍ തന്നെ ഇന്നത്തെ കാലത്ത് ജീവിത ചെലവുകള്‍ തള്ളി നീക്കാന്‍ പാടുപെടുകയാണ് ഓരോരുത്തരും . ചെലവുകള്‍ കാരണം കൃത്യമായ സേവിംഗ്‌സ് പോലും സമ്പാദിക്കാനാവാത്ത ആളുകളെ നമ്മള്‍ക്ക് അറിയാം. പലരും അധികവരുമാനത്തിനായി ജോലിക്കൊപ്പം മറ്റ് പല ബിസ്‌നസുകളും ചെയ്യുന്നതും നാം കണ്ടിട്ടുണ്ട് .

ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

1

അങ്ങനെ ജീവിത ചെലവ് താങ്ങാനാവാതെ വന്നതോടെ ഒരു കുടുംബം ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം ചര്‍ച്ച ചെയ്യുന്നത്. വിചിത്രമായ രീതിയെന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിച്ചത്. യു കെയിലെ ഒരു കുടുംബമാണ് ഈ കഥയിലെ നായകനും നായികയും.

2

ജീവിത ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ യു കെയിലെ ഈ ഭാര്യ സ്വന്തം ഭര്‍ത്താവിനെ മറ്റ് സ്ത്രീകള്‍ക്കടക്കം വാടകയ്ക്ക് നല്‍കാനാണ് തീരുമാനിച്ചത്. ഇതിന് വേണ്ടി പ്രത്യേക വെബ്‌സൈറ്റും അവര്‍ ഓപ്പണ്‍ ചെയ്തു. ഹയര്‍ മൈ ഹാന്‍ഡി ഹസ്‌ബെന്‍ഡ് എന്നാണ് ആ വെബ്‌സൈറ്റിന്റെ പേര്.

3

മൂന്ന് മക്കളുടെ അമ്മയായ ലോറ യങിന് തന്റെ ഭര്‍ത്താവിനെ മറ്റ് സ്ത്രീകള്‍ക്ക് ജോലിക്ക് നല്‍കാനുള്ള ആശയം ലഭിച്ചത്, ഒരു പുരുഷന്‍ മറ്റ് ആളുകള്‍ക്ക് ഫ്‌ലാറ്റ്പാക്ക് ഫര്‍ണിച്ചറുകള്‍ വീട്ടിലെത്തി കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്നെന്ന ഒരു പോഡ്കാസ്റ്റ് കേട്ടതോടെയാണ്. ഇതോടെ തന്റെ ഭര്‍ത്താവിനെ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കിക്കൂടാ എന്ന ആശയം ലോറയുടെ മനസില്‍ ഉദിക്കുകയായിരുന്നു.

4

തന്റെ ഭര്‍ത്താവിനെ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് വേണ്ടി എന്ത് ജോലിയും ചെയ്യുമെന്നാണ് ലോറ വെബ്‌സൈറ്റില്‍ പറയുന്നത്. ബക്കിംഗ്ഹാമിലെ ഇവരുടെ വീട്ടിലെ കട്ടിലുകളും അടുക്കള ഷെല്‍ഫുകളും നിര്‍മ്മിച്ചത് ജെയിംസ് ആണെന്ന് ലോറ പറയുന്നു. ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ നിന്ന് ജെയിംസ് ഒരു ടേബിളുണ്ടാക്കിയെന്നും ലോറ പറയുന്നു.

5

പെയിന്റിംഗ്, അലങ്കാരം, ടൈല്‍ വിരിക്കല്‍, പരവതാനി വിരിക്കല്‍ എന്നിവയിലും ജെയിംസ് മിടുക്കനാണെന്ന് ലോറ പറയുന്നു. വീട്ടിലെയും പറമ്പിലെയും എല്ലാ ജോലികളും ജെയിംസ് വളരെ വൃത്തിയായി ചെയ്യും. ഈ കഴിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തി പണം ഉണ്ടാക്കുകയാണ് ലോറ പുതിയ ആശയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

6

ഇത്തരം കഴിവുകളുള്ള തൊഴിലാളികള്‍ ഒരുപാടുണ്ടാകും. എന്നാല്‍ എല്ലാവരും എപ്പോഴും തിരക്കിലായിരിക്കും. അതുകൊണ്ട് ജെയിംസിന് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് ലോറ പറയുന്നത്. തന്റെ പുതിയ ആശയത്തെ കുറിച്ചുള്ള പരസ്യം ചെയ്യാനും ലോറ മറന്നിട്ടില്ല. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വെബ്‌സൈറ്റിന്റെ പരസ്യം വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

7

ഒരു ഗോഡൗണിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരനായ ജെയിംസിന് രണ്ട് വര്‍ഷം മുമ്പ് തന്റെ ജോലി ഉപേക്ഷിക്കേണ്ടിവന്നു, അവരുടെ മൂന്ന് കുട്ടികളുമായി ലോറയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു അത്, മക്കളില്‍ രണ്ട് പേര്‍ ഓട്ടിസം ബാധിച്ചവരാണ്.

8

അതേസമയം, ജെയിംസ് മോട്ടോര്‍ മെക്കാനിക്സ് പഠിക്കാന്‍ കോളേജിലേക്ക് മടങ്ങാന്‍ പദ്ധതിയിടുന്നു. കൂടാതെ കുടുംബ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന പഠനത്തിനിടെ ഈ ജോലി തുടരനാകുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. പുതിയ ആശയം മികച്ച വരുമാനം നേടിത്തരുമെന്നാണ് രണ്ട് പേരും കരുതുന്നത്.

'തോറ്റ എംഎല്‍എയ്ക്ക് അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും'; ബല്‍റാം-ജലീല്‍ പോര് കനക്കുന്നു'തോറ്റ എംഎല്‍എയ്ക്ക് അന്നില്ലാത്ത മനുഷ്യത്വവും മാനവിക സ്‌നേഹവും'; ബല്‍റാം-ജലീല്‍ പോര് കനക്കുന്നു

English summary
Women in UK rents out her husband other women, Know about Hire my handy hubby Website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X