കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ സ്ത്രീകളെ വില്‍ക്കുന്ന ചന്ത;വാങ്ങാനെത്തുന്നത് ഇന്ത്യക്കാര്‍,ഞെട്ടുന്ന വെളിപ്പെടുത്തല്‍

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു ഉന്നത ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ സ്‌കോട്‌ലാന്റില്‍ എത്തിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ലണ്ടന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളെ വില്‍ക്കുന്ന ചന്ത ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഏഷ്യക്കാരാണ് സ്ത്രീകളെ വിലയ്ക്ക് വാങ്ങാനെത്തുന്നത് എന്നതാണ് രസകരം. അതില്‍തന്നെ കൂടുതല്‍ എത്തുന്നത് ഇന്ത്യക്കാരും പാകിസ്താന്‍കാരുമാണ്.

മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ബിബിസി പുറത്തുവിട്ടിരിക്കുന്നത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു ഉന്നത ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ സ്‌കോട്‌ലാന്റില്‍ എത്തിക്കുന്നത്. എന്നിട്ട് അവരെ പീഡിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജോലി അന്വേഷിക്കുന്ന സുന്ദരികള്‍

ദാരിദ്ര്യം മൂലം ജോലി അന്വേഷിച്ച് നടക്കുന്ന സുന്ദരികളായ യുവതികളെ ജോലി വാഗ്ദാനം ചെയ്ത് സ്‌കോട്ട്‌ലാന്റില്‍ എത്തിക്കുന്നതിന് വന്‍ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇവരെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷമാണ് ചന്തയില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നത്.

ഇന്ത്യക്കാരും പാകിസ്താന്‍കാരും

വാങ്ങാന്‍ വരുന്നതാകട്ടെ ഇന്ത്യക്കാരും പാകിസ്താന്‍കാരും. അതും ഈ രണ്ട് രാജ്യങ്ങളിലെയും വൃദ്ധന്‍മാര്‍. സ്‌കോട്ട്‌ലാന്റിലും ബ്രിട്ടനിലെ മറ്റു പ്രദേശങ്ങളിലും സ്ഥിര താമസത്തിന് അവസരം തേടുന്ന ഇന്ത്യക്കാര്‍ ഇവരെ വിവാഹം കഴിച്ചെന്ന രേഖയുണ്ടാക്കുകയാണ് പതിവ്.

ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്

ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കിട്ടുന്നതിനാണ് ഇത്തരം ക്രൂര പ്രവര്‍ത്തനത്തില്‍ ഇന്ത്യക്കാരും പങ്കാളികളാവുന്നത്. കെണിയില്‍പെടുന്ന യുവതികളെ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണെന്ന് ഇരകള്‍ ബിബിസിയോട് പറഞ്ഞു. ഇന്ത്യക്കാര്‍ വിവാഹ രേഖകളുണ്ടാക്കിയ ശേഷം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കും.

മയക്ക് മരുന്നിന് ശേഷം

മയക്ക് മരുന്നിന് ശേഷം ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന വ്യാപാരമായി സ്ത്രീകളെ വില്‍ക്കുന്ന പരിപാടി വളര്‍ന്നിട്ടുണ്ട്. സ്ലോവാക്യയില്‍ താമസിക്കുന്ന യൂറോപിലെ റോമ സമുദായങ്ങളില്‍പ്പെട്ട സ്ത്രീകളെയാണ് ഇത്തരം ചൂഷണത്തിന് ഇരകളാക്കുന്നത്.

ദരിദ്ര വിഭാഗമാണ് റോമക്കാര്‍

യൂറോപ്പിലെ ദരിദ്ര വിഭാഗമാണ് റോമക്കാര്‍. ഇവരെ അടിമകളാക്കിയും ലൈംഗിക ഇരകളാക്കിയും വന്‍ ലാഭം കൊയ്യുന്ന വാര്‍ത്തകള്‍ ഇടക്കിടെ പുറത്തുവരാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബിബിസിയുടെ മാധ്യമപ്രവര്‍ത്തക സ്ലോവാക്യയിലെ യുവതികളുമായി ചര്‍ച്ച നടത്തി വിവരങ്ങള്‍ ആരാഞ്ഞത്.

സ്‌കോട്ട്‌ലാന്റില്‍ സ്ഥിരതാമസം ലക്ഷ്യം

സ്‌കോട്ട്‌ലാന്റില്‍ സ്ഥിരതാമസം ലക്ഷ്യമിട്ട് എത്തുന്ന ഇന്ത്യക്കാരും പാകിസ്താന്‍കാരുമാണ് ഇവരെ വാങ്ങുന്നത്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കുക എന്നതാണ് ഏഷ്യക്കാരുടെ ലക്ഷ്യം. ഇന്ത്യയിലേയും പാകിസ്താനിലേയും വൃദ്ധരായ പുരുഷന്‍മാരാണ് ചന്തയില്‍ സ്ത്രീകളെ വാങ്ങാനെത്തുന്നതില്‍ കൂടുതലുമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ലൈംഗികമായി ഉപയോഗിക്കും

ഇന്ത്യക്കാരും പാകിസ്താന്‍കാരും ഇത്തരത്തില്‍ സ്ത്രീകളെ വില്‍ക്കുന്ന സംഘത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ത്രീകളെയും വിവാഹം ചെയ്ത ശേഷമാണ് മറിച്ചുവില്‍ക്കുന്നത്. വില്‍പ്പന നടക്കുന്നത് വരെ ഇവരെ ലൈംഗികമായി ഉപയോഗിക്കുകയും അടിമകളെ പോലെ ജോലിയെടുപ്പിക്കുകയുമാണ് ചെയ്യുക.

മൂന്ന് തവണ രക്ഷപ്പെട്ട പെണ്‍കുട്ടി

ഇത്തരത്തില്‍ മൂന്ന് തവണ ഗ്ലാസ്‌ഗോയിലെത്തി രക്ഷപ്പെട്ട പെണ്‍കുട്ടിയുമായി ബിബിസി അഭിമുഖം നടത്തി. മൂന്ന് തവണ ഇവളെ ഗ്ലാസ്‌ഗോയിലെക്ക് കൊണ്ടുവന്നിട്ടുണ്ട്്. മൂന്ന് തവണയും ലൈംഗിക ചൂഷണത്തിന് ഇരയായി. പിന്നീട് വീണ്ടും രക്ഷപ്പെടുകയായിരുന്നുവത്രെ.

തട്ടിപ്പ് വിവാഹങ്ങള്‍

സ്‌കോട്ട്‌ലാന്റില്‍ രേഖപ്പെടുത്തിയ മിക്ക വിവാഹങ്ങളും ഇത്തരത്തില്‍ തട്ടിപ്പിലൂടെയാണ്. പലരുടെയും വിലാസം ഒന്നാണ്. ഇതുസംബന്ധിച്ച് സ്‌കോട്ട്‌ലാന്റില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഈ സമയത്താണ് വിശദവിവരങ്ങള്‍ ബിബിസി പുറത്തുവിടുന്നത്.

150 യുവതികള്‍

150 യുവതികളുമായി അഭിമുഖം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ പുറത്തുവരാത്ത സംഭവങ്ങള്‍ നിരവധിയാണ്. എത്ര യുവതികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന്് മാധ്യമപ്രവര്‍ത്തക പറയുന്നു.

English summary
Sex gangs are selling dozens of young Eastern European women into 'sham marriages with older Asian men.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X