കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്കും സംഭവിക്കാം; വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ മരിക്കുന്നത് അശുദ്ധ വായു ശ്വസിച്ച്

  • By അക്ഷയ്‌
Google Oneindia Malayalam News

ജനീവ: ലോകത്ത് 60 ലക്ഷം പേര്‍ അശുദ്ധ വായു ശ്വസിക്കുന്നതുവഴി മരണപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. തൊണ്ണൂറ് ശതമാനം പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവെന്നാണ് കണക്ക്. ലോകത്തെ 3000 പട്ടണങ്ങലില്‍ നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം പറയുന്നത്.

ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വായു കൂടുതല്‍ മലിനീകരിക്കപ്പെട്ടുവെന്നും പട്ടമങ്ങളിലാണ് മലിനീകരണം കൂടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മലിനീകരണം തടയാന്‍ അടിയന്തിര നടപടികള്‍ വേണം. അതിനായി ഇനിയും കാത്തിരിക്കണമെന്നും ഡബ്ല്യു എച്ച് ഒ പരിസ്ഥിതി, പൊതു ആരോഗ്യ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മരിയ നെയ്‌റ പറഞ്ഞു.

World Health Organisation

അതേസമയം വികസിത രാജ്യങ്ങളില്‍ മലിനീകരണ തോത് അവികസിത രാജ്യങ്ങളേക്കാള്‍ കുറവാണ്. അമേരിക്കയിലെ ലോസ്ആഞ്ചല്‍സ്, മാന്‍ഹാട്ടണ്‍, എന്നീ പട്ടണങ്ങളിലും യൂറോപ്പില്‍ പാരിസിലും ലണ്ടനിലുമാണ് ശുദ്ധവായു കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും വികസിത രാജ്യങ്ങളിലെ പട്ടണങ്ങളില്‍ ശുദ്ധവായുവിന്റെ അളവ് കുറഞ്ഞ് വരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
World Health Organisation's statement about polluted air
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X