കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബൈ വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിശോധന ലാബ്

Google Oneindia Malayalam News

ദുബൈ; കൊവിഡ് ആർടിപിസിആർ പരിശോധനയ്ക്കായി വിപുലമായ സൗകര്യങ്ങളോടെ ദുബൈ വിമാനത്താവളത്തിൽ ലോകത്തിലെ ഏറ്റവും വലിയ ലാബ് സജ്ജമായി. വിമാനത്താവളത്തിൽ വന്നിറിങ്ങുന്ന മുഴുവൻ യാത്രക്കാരുടേയും സാമ്പിളുകൾ ശേഖരിച്ച് ഇവിടെ വെച്ച് തന്നെ പരിശോധിക്കാൻ ലക്ഷ്യം വെച്ചാണ് ലാബ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും ലാബ് പ്രവർത്തിക്കുമെന്ന് വിമാനത്താവള അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

dubai

ദുബായ് ഹെൽത്ത് അതോറിറ്റിയും പ്യുവർ ഹെൽത്തും സഹകരിച്ചാണ് ലാബ് ആരംഭിച്ചത്. ടെർമിനിൽ 2 വിന് സമീപത്തായി ഒരുക്കിയ ലാബിന് 20,000 ചതുരശ്ര അടി വിസ്തീർണമുണ്ട്.ദിവസവും 100,000 സാമ്പിളുകൾ വരെ പരിശോധിക്കാനുള്ള ശേഷിയും ഉണ്ട്. നെഗറ്റീവ്, പോസിറ്റീവ് പ്രഷർ റൂമുകൾ സജ്ജമാക്കിയിരിക്കുന്ന ലാബിൽ നിന്നുള്ള വിവരങ്ങൾ സർക്കാർ പ്ലാറ്റ്ഫോമിലേക്ക് വേഗത്തിൽ എത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര ഹബ് എന്ന നിലയിൽ വേനൽക്കാല അവധി ദിവസങ്ങൾ കണക്കില്ലെടുത്തും അല്ലാതെയും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ ആവശ്യമായ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ച് വിമാനത്താവള യാത്ര സുരക്ഷിതവും സുഗമവും ആക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ദുബൈ എയർപോർട്ട് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു

Recommended Video

cmsvideo
ഞെട്ടിത്തരിച്ച് രാജ ഗവേഷകർ, രാജ്യം കൂടുതൽ അപകടത്തിലേക്ക് | Oneindia Malayalam

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

ദുബായിലെത്തുന്ന യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പ്രതിരോധ, സുരക്ഷാ നടപടിക്രമങ്ങൾ ഫലപ്രദമായി നടപ്പാക്കാനും ലാബിന്റെ പ്രവർത്തനങ്ങൾ സഹാകരമാകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടർ ജനറൽ അവദ് സാഗീർ അൽ കെറ്റ്ബി പറഞ്ഞു.

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

English summary
world's largest covid testing lab set up at Dubai Airport for covid RT-PCR testing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X