പണികൊടുത്തത് ജീവനക്കാരൻ; ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം തുറക്കുന്നത് വീണ്ടും പ്രതിസന്ധിയിൽ
ജീവനക്കാരന്റെ അശ്രദ്ധ മൂലം ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം തുറക്കാനാകാതെ അധികൃതർ. ജാപ്പാനിലെ നിഗറ്റ പ്രിഫെക്ചറിലെ കാഷിവാസാക്കി-കരിവ ആണവനിലയം തുറന്ന് പ്രവർത്തിക്കാനുള്ള നീക്കത്തിനാണ് വീണ്ടും തിരിച്ചടി നേരിട്ടത്.
2011 ഫുകുഷിമ ആണവ ദുരന്തത്തെ തുടർന്നായിരുന്നു കാഷിവാസാക്കി-കരിവ ആണവനിലയം അടച്ചത്. തുടർന്ന് കഴിഞ്ഞാഴ്ച ഇത് തുറന്ന് പ്രവർത്തിക്കാൻ ടോക്കിയോ ഇലക്ട്രിക് പവർ കോപറേഷൻ അനുമതി തേടിയിരുന്നു. എന്നാൽ പ്രതിരോധ നടപടികൾ അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അനുമതി നിഷേധിച്ചു. ഇതിനിടയിലാണ് ആണവ നിലയം സംബന്ധിച്ച രേഖകൾ ജീവനക്കാരിൽ ഒരാൾ അശ്രദ്ധമായി കൈകാര്യം ചെയ്തത് കമ്പനിക്ക് വീണ്ടും തിരിച്ചടിയായത്.

തീപിടുത്തവും വെള്ളപ്പൊക്കവും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില പേപ്പറുകൾ ഇയാൾ തന്റെ കാറിന് മുകളിൽ മറന്ന് വെയ്ക്കുകയായിരുന്നു. യാത്ര ചെയ്യുന്നതിനിടയിൽ ഈ രേഖകൾ നഷ്ടമായി. ഇത് പ്രദേശവാസികളിൽ ഒരാൾക്ക് ലഭിച്ചതായി റെഗുലേഷൻ അതോറിറ്റി അധികൃതർ കണ്ടെത്തുകയായിരുന്നു.
അതേസമയം ഇനിയും 38 ഓളം രേഖകൾ കണ്ടെത്തേണ്ടതുണ്ടെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. ജീവനക്കാരനും മാനേജർക്കും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.












Click it and Unblock the Notifications