കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ തീര്‍ച്ചയായി... അത് ആ മലേഷ്യന്‍ വിമാനം തന്നെ

Google Oneindia Malayalam News

ക്വലാലംപുര്‍: നീണ്ട 17 മാസങ്ങള്‍... ഒടുവില്‍ ആ സത്യം ഇനി അംഗീകരിച്ചേ മതിയാകൂ. കാണാതായ മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണത് തന്നെ. 227 യാത്രക്കാരും 12 ജീവനക്കാരും കൊല്ലപ്പെട്ടിരിയ്ക്കുന്നു എന്നും ഉറപ്പായി.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റിയൂണിയന്‍ ദ്വീപിലാണ് വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത്, കാണാതായ എംഎച്ച് 370 വിമാനത്തിന്റേത് തന്നെയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക് സ്ഥിരീകരിച്ചു.

മാര്‍ച്ച്8, 2014

മാര്‍ച്ച്8, 2014

2014 മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്ന് ബീജിങ്ങിലേയ്ക്ക് പുറപ്പെട്ട് വിമാനമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വച്ച് അപ്രത്യക്ഷമായത്.

515 ദിനങ്ങള്‍

515 ദിനങ്ങള്‍

വിമാനം കാണാതായി 15 മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിയ്ക്കുന്നത്. 515 ദിനങ്ങള്‍.

വൃഥാവിലായ തിരച്ചില്‍

വൃഥാവിലായ തിരച്ചില്‍

ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ വിമാനത്തിന്റെ തിരച്ചിലിനായി അണി നിരന്നു. മാസങ്ങള്‍ നീണ്ട തിരച്ചിലിലും കാര്യമായൊന്നും കണ്ടെത്താനായിരുന്നില്ല.

239 ജീവന്‍

239 ജീവന്‍

വിമാനത്തില്‍ 227 യാത്രക്കാരും 12 ജീവനക്കാരും ആണ് ഉണ്ടായിരുന്നത്.

അഭ്യൂഹങ്ങള്‍ പലത്

അഭ്യൂഹങ്ങള്‍ പലത്

വിമാനം കാണാതായതോടെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വിമാനം തട്ടിക്കൊണ്ടുപോയതാണെന്നാണ് പലരും വിശ്വസിച്ചിരുന്നത്.

ആന്‍ഡമാനില്‍

ആന്‍ഡമാനില്‍

ഇന്ത്യയിലെ ദ്വീപസമൂഹമായ അന്‍ഡമാന്‍- നിക്കോബാറിലെ ആള്‍പാര്‍പ്പില്ലാത്ത ഏതോ ദ്വീപില്‍ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും പ്രചാരണമുണ്ടായി.

ഭീകരാക്രമണം

ഭീകരാക്രമണം

വിമാനം തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുകയും പിന്നീട് കടലില്‍ മുക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

 പൈലറ്റിന്റെ ആത്മഹത്യ

പൈലറ്റിന്റെ ആത്മഹത്യ

മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് മനപ്പൂര്‍വ്വം വിമാനം കടലില്‍ മുക്കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പടര്‍ന്നു.

അമേരിക്ക വെടിവച്ചിട്ടതോ

അമേരിക്ക വെടിവച്ചിട്ടതോ

മലേഷന്‍ വിമാനം അമേരിക്ക വെടിവച്ചിട്ടതാകാമെന്ന് പോലും പലരും വിശ്വസിച്ചു.

സത്യം എന്ത്

സത്യം എന്ത്

കണ്ടത്തിയ അവശിഷ്ടങ്ങള്‍ എംഎച്ച് 370 ന്റേതാണെന്ന് സ്ഥിരീകരിച്ചെങ്കിലും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

English summary
Debris found on an Indian Ocean island last week is from MH370, Malaysia's prime minister announced on Thursday, confirming for the first time that the plane which mysteriously disappeared 17 months ago had crashed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X