കേരളാ ബാങ്ക് ജപ്തി ചെയ്ത കുടുംബത്തെ മാര്‍ട്ടിന്‍ ജോര്‍ജ് സന്ദര്‍ശിച്ചു
കൂത്തുപറമ്പ്: കുത്തുപറമ്പ് മണ്ഡലത്തിലെ കോട്ടയം പഞ്ചായത്തില്‍ പുറക്കളം പ്രദേശത്ത് കേരള ബാങ്ക് അധികൃതരുടെ ജപ്തി നടപടി മൂലം കിടപ്പാടം നഷ്ട്ടപെട്ട വൃദ്ധ സ്ത്രീയെയും മക്കളെയും ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് സന്ദര്‍ശിച്ചു.
വീട് നിര്‍മ്മാണത്തിനായി ലോണ്‍ എടുത്ത 10 ലക്ഷം രൂപയില്‍ അഞ്ചു ലക്ഷം രൂപയോളം തിരിച്ചടക്കുകയും സാമ്പത്തിക പ്രതിസന്ധി മൂലം ബാക്കി തുക അടക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് വീട് ബാങ്കുകാര്‍ ജപ്തി ചെയ്തത്.

ഒറ്റത്തവണ തീര്‍പ്പാക്കി കുടിശ്ശിക തുക അടക്കാനുള്ള തിയതി ഈ മാസം 15 ആണെന്നിരിക്കെ യാതൊരു മുന്നറിയിപ്പോ സൂചനയോ നല്‍കാതെയാണ് ഗൃഹനാഥ സുഹറ ജോലിക്ക് പോയ സമയം നോക്കി വൃദ്ധയായ അവരുടെ ഭര്‍തൃ മാതാവിനെയും, മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തത്.
മനുഷ്യത്വ രഹിതമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ ബന്ധപ്പെട്ട റവന്യു അധികാരികള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കേരള ബാങ്ക് അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനവും കേസെടുക്കേണ്ട കുറ്റവുമാണെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയും ആരോപിച്ചു.
2012ല്‍ വീട് നിര്‍മ്മാണത്തിന് വേണ്ടി വായ്പയായി എടുത്ത 10 ലക്ഷം രൂപയില്‍ 2016 വരെ 5 ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും വീണ്ടും 19 ലക്ഷം രൂപ കുടിശ്ശികയായി കിടക്കുന്ന സാഹചര്യത്തിലാണ് മനുഷ്യത്വപരമായിട്ടുള്ള യാതൊരു സമീപനവും സ്വീകരിക്കാതെ ബാങ്ക് അധികൃതര്‍ വൈകുന്നേരം അഞ്ചുമണിക്ക് വൃദ്ധയായ സ്ത്രീയെയും അവരുടെ മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തത്.
പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍
കുറച്ച് സാവകാശത്തിന് വേണ്ടി കെഞ്ചി അപേക്ഷിച്ചിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ ഗൃഹനാഥയായ സുഹറ ജോലി ആവശ്യാര്‍ത്ഥം പുറത്തുപോയ സാഹചര്യത്തില്‍ ആണ് വൃദ്ധയായ ഭര്‍തൃ മാതാവിനെ പുറത്താക്കി ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്.
പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും പോലും പുറത്തെടുക്കാന്‍ അനുവദിക്കാതെ വളരെ ക്രൂരമായി സ്ത്രീകള്‍ മാത്രമുള്ള ഒരു കുടുംബത്തോട് ബാങ്ക് അധികൃതര്‍ കാണിച്ചിട്ടുള്ള ഈ ക്രൂരത പൈശാചികമാണെന്നും അടിയന്തരമായും റവന്യൂ അധികൃതരും മറ്റു ഉത്തരവാദിത്വപ്പെട്ടവരും ഈ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications