Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 14 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 161 പേർക്ക് സമ്പർക്കത്തിലുടെ വൈറസ്, ഭീഷണിയായി രോഗവ്യാപനം

കണ്ണൂര്‍: കണ്ണൂരിൽ കൊവിഡ് സമ്പർക്ക വ്യാപനം പടരുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗ ബാധകൂടുന്നത് ജില്ലയിലെ പ്രതിരോധ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവർത്തകൻ കൊ വിഡ് ബാധിച്ചു മരിച്ചിരുന്നു.ഇതോടു കൂടി ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന. ആരോപണം ഉയർന്നിട്ടുണ്ട്.

ഇതിനിടെകണ്ണൂർ ജില്ലയില്‍ 213 പേര്‍ക്ക് പുതുതായി കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 161 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6507 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 230 പേരടക്കം 4211 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടു. ബാക്കി 2246 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

corona15-15901

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14,468 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 314 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 324 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 64 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും, എ.കെ.ജി ആശുപത്രിയില്‍ 33 പേരും, ജിം കെയര്‍ ആശുപത്രിയില്‍ 80 പേരും, ടെലി ആശുപത്രിയില്‍ ആറ് പേരും, ചെറുകുന്ന് എസ്.എം.ഡി.പിയില്‍ രണ്ടുപേരും നിരീക്ഷണത്തിലുണ്ട്.

ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും, നാവിയില്‍ ഒരാളും, ലൂര്‍ദ് ആശുപത്രിയില്‍ രണ്ടുപേരും, സി.ആര്‍.പി.എഫ് ക്യാമ്പില്‍ അഞ്ച് പേരും, ജോസ് ഗിരിയില്‍ നാല് പേരും, കരിതാസില്‍ ഒരാളും, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ രണ്ട് പേരും, എം.സി.സിയില്‍ ഒരാളും, കൊയിലിയില്‍ ഒരാളും, ധനലക്ഷ്മി ആശുപത്രിയില്‍ അഞ്ച് പേരും, മിഷന്‍ ആശുപത്രിയില്‍ ഒരാളും, ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും, ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 317 പേരും, വീടുകളില്‍ 13193 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 92964 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 92325 എണ്ണത്തിന്റെ ഫലം വന്നു. 639 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+