കണ്ണൂരില്‍ കൊവിഡ് ബാധ കുത്തനെ കൂടുന്നു:150 പേർക്ക് വൈറസ് ബാധ, ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ കൂടുന്നു. ഇതോടെ ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്ക ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവാവ് ഉള്‍പ്പെടെ മൂന്നുപേരാണ് കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ചത്. വരുന്ന മൂന്നാഴ്ച്ചക്കാലം കണ്ണൂരില്‍ കൊവിഡ് വ്യാപനം കൂടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം റെക്കാര്‍ഡ് പോസറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തത്. ജില്ലയില്‍ 150 പേര്‍ക്കാണ് കൊവിഡ് പുതുതായി സ്ഥീരികരിച്ചത്. ഇതില്‍ 128 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 15 പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും നിന്നെത്തിയവരാണ്.
ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല; സെക്രട്ടറിയേറ്റിൽ എല്ലാം ഇ ഫയലുകൾ.. പ്രതിപക്ഷത്തിനെതിരെ സർക്കാർ
ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 2944-യായി ഉയര്‍ന്നു. ഇവരില്‍ ചൊവ്വാഴ്ച്ച രോഗമുക്തി നേടിയ 92-പേരടക്കം 1974 പേര് ആശുപത്രിവിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17- പേര് ഉള്‍പ്പെടെ 26 പേരാണ് മരിച്ചത്. അവശേഷിച്ച 944-ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതിനിടെ കൊവിഡ് ബാധിച്ചു മരിച്ച കക്കാട് സ്വദേശിയായ ആഷിഖിന്റെ മൃതദേഹം കബറടക്കി. കണ്ണൂരിലെ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് ആഷിഖ്. ഇയാള്‍ക്ക് കഴിഞ്ഞ പതിനെട്ടാം തീയ്യതിയാ്ണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലാശുപത്രിയില്‍ ചികിത്സയിലിരിക്കെ കടുത്ത ന്യൂമോണിയ ബാധിച്ചു അതീവഗുരുതരാവസ്ഥയില്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാത്രിയാണ് മരിക്കുന്നത്. ആഷിഖ് ഒരു ബന്ധുവിന്റെ മരണവീട്ടിലടക്കം സന്ദര്ശിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. ഇതിനിടെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും കൊവിഡ് പകര്‍ന്ന പായംപഞ്ചായത്തിലെ പുതുശേരിയിലെ കുന്നുംപുറത്ത് തങ്കമ്മയും മരണത്തിന് കീഴടങ്ങി. തൊണ്ണൂറ് വയസുകാരിയായ തങ്കമ്മയുടെ വീട്ടിലെ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരിട്ടി താലൂക്കാശുപത്രിയില്‍ നിന്നും സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ച നാലുപേര്‍ക്ക് ഇതിനകം മരണമടഞ്ഞിട്ടുണ്ട്.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 92 പേര് കൂടി പുതുതായി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1974 ആയി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 17 വീതം പേരും പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന 13 പേരും ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
12 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും 11 പേര് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും 10 പേര് സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. നെട്ടൂര്‍ സി.എഫ്.എല്‍.ടിസിയില്‍ നിന്ന് ആറ് പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്നുപേരും കണ്ണൂര്‍ മിംസ്, കാലിക്കറ്റ് ഗവ. മെഡിക്കല്‍ കോളേജ്, എം.ഐ.ടി ഡി.സി.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തരും രോഗമുക്തി നേടി. ഇതിനിടെ ചക്കരക്കല്‍ പൊലിസ് സ്്റ്റേഷന് പരിധിയില്‍ ഫഌപ്പ് കാര്‍ട്ട്, ആമസോണ്‍ സാധനങ്ങള്‍ ഡെലിവറിചെയ്യുന്നയാള്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ജില്ലയെ ആശങ്കിലാക്കിയിട്ടുണ്ട്. കഴിഞ്ഞ 13 മുതല്‍ 23 വരെ ഇയാള്‍ സാധനങ്ങള്‍ വിതരണം ചെയ്ത മേഖലയിലുള്ളവരോട്് നിരീക്ഷണത്തില്‍ പോകാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.