കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുരുമുളക് പൊടി വിതറി മോഷണം; വസ്ത്രാലയ വ്യാപാരിയായ യുവതിയെ കൊള്ളയടിച്ചു

Google Oneindia Malayalam News

പിലാത്തറ: കുഞ്ഞിമംഗലത്ത് കണ്ണെരിയുന്ന സ്പ്രേ അടിച്ചു വസ്ത്രവ്യാപാരിയായ യുവതിയെ കൊള്ളയടിച്ചതായി പരാതി. കുഞ്ഞിമംഗലം തലായി മുക്കില്‍ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് മുഖത്ത് സ്‌പ്രേ അടിച്ച് മാലയും വളയും പണവും കവര്‍ന്നു രക്ഷപ്പെട്ടു.

FDSDF

തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. തലായി മുക്ക് - ഏഴിലോട് റോഡില്‍ സഞ്ജന ഗാര്‍മെന്റ്‌സ് നടത്തുന്ന മുട്ടം വെങ്ങരയിലെ എം.വി. സൗമ്യയുടെ രണ്ട് പവന്റെ മാലയും മുക്കാല്‍ പവന്റെ വളയും പേഴ്‌സില്‍ കരുതിയ 1500 പണവുമാണ് കവര്‍ന്നത്. സൈക്കിളിലെത്തിയ മോഷ്ടാവ് കടയില്‍ കയറിയ ശേഷം യുവതിയുടെ മുഖത്ത് സ്‌പ്രേ അടിച്ച ശേഷം മാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. സമീപമുള്ള സ്ഥലങ്ങളിലെ സി.സി.ക്യാമറയില്‍ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കണ്ണൂര്‍ നഗരത്തില്‍ ഒരു ഡോക്ടറുടെ വീട്ടിലും കവര്‍ച്ച നടന്നു. ഡോ. എം. ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള തളാപ്പിലെ ചൈതന്യ ക്ളിനിക്കിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയതെന്ന് പൊലിസ് സംശയിക്കുന്നു.

മൗനം കൊണ്ട് കീഴടങ്ങുന്നതല്ല ഡിപ്ലോമസി.. നോ പറയാനാകണം; കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി വീണ്ടും കെഎം ഷാജിമൗനം കൊണ്ട് കീഴടങ്ങുന്നതല്ല ഡിപ്ലോമസി.. നോ പറയാനാകണം; കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമാക്കി വീണ്ടും കെഎം ഷാജി

അകത്തു കയറിയ മോഷ്ടാവ് ഡോക്ടറുടെ പരിശോധനാമുറി കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയത്. ഏകദേശം അന്‍പതിനായിരത്തിലധികം രൂപ കവര്‍ന്നതായാണ് പരാതി. ഞായറാഴ്ച്ച രണ്ട് മണിവരെ ഡോ. ചന്ദ്രശേഖരന്‍ ഇവിടെ നിന്നും രോഗികളെ പരിശോധിച്ചിരുന്നു. പരിശോധനയ്ക്കു ശേഷം മൂന്നരയോടെയാണ് ജീവനക്കാര്‍ ക്ളിനിക്ക് പൂട്ടി പോയത്. ലാബും മെഡിസിനും ഉള്‍പ്പെടെയുള്ള ക്ലിനിക്കില്‍ ജീവനക്കാര്‍ അതാത് ദിവസത്തെ മൊത്തം വരുമാനം ഡോക്ടറെ ഏല്‍പ്പിക്കാറാണ് പതിവ്.

കൗമാരക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുട്ടികളുടേയും അച്ഛന്‍മാര്‍ രണ്ട്..! അപൂര്‍വംകൗമാരക്കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, രണ്ട് കുട്ടികളുടേയും അച്ഛന്‍മാര്‍ രണ്ട്..! അപൂര്‍വം

ബാങ്ക് അവധിയായതിനാല്‍ മൂന്ന് ദിവസത്തെ തുക അവിടെയുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇന്നലെ രാവിലെ എട്ട് മണിയോടെ ശുചീകരണത്തിനെത്തിയ സ്ത്രീയാണ് ക്ലിനിക്കിന്റെ പൂട്ട് തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് ക്ലിനിക്കിന്റെ തൊട്ടടുത്ത് വീട്ടില്‍ താമസിച്ചിരുന്ന ഡോക്ടറെ വിവരമറിയിക്കുകയും ഇതിനു ശേഷം പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയിട്ടുണ്ട്.

English summary
A woman who have a clothes shop was robbed by spraying pepper powder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X