Get Updates
Get notified of breaking news, exclusive insights, and must-see stories!

വളപട്ടണത്ത് വന്‍കഞ്ചാവ് ശേഖരവുമായി കുറ്റിയാട്ടൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

മയ്യില്‍: വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പുതിയ തെരുവില്‍ വന്‍ കഞ്ചാവ് ശേഖരവുമായി പിടിയിലായ കുറ്റിയാട്ടൂര്‍ സ്വദേശിയായ യുവാവിനെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ തുടര്‍നടപടികള്‍ക്കായി വടകര നാര്‍ക്കോട്ടിക്ക് കോടതിയിലേക്ക് കൊണ്ടുപോയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ds

കാസര്‍കോട്- കണ്ണൂര്‍ ദേശീയപാതയിലെ പുതിയതെരു കളരിവാതുക്കലാണ് മംഗ്ളൂരു ഭാഗത്തു നിന്നും വാഹനത്തില്‍ കടത്തവേ വന്‍മയക്കുമരുന്ന് ശേഖരവുമായി യുവാവ് എക്സൈസ് വലയിലായത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ പത്ത് കിലോ നൂറ് ഗ്രാം കഞ്ചാവ് കണ്ണൂര്‍ എക്സൈസ് റെയിഞ്ച് ഓഫീസ് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

മയ്യില്‍ പൊലിസ്സ്റ്റേഷന്‍ പരിധിയിലെ കുറ്റിയാട്ടൂര്‍ മാണിയൂര്‍ പള്ളിയത്ത് സ്വദേശി ഹിബ മന്‍സിലില്‍ മന്‍സൂറി(30)ല്‍ നിന്നാണ് വാഹനപരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടിയത്. ഒഡീഷയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യുന്ന മൊത്തവിതരണ സംഘത്തിലെ പ്രധാനകണ്ണിയാണ് മന്‍സൂറെന്ന് എക്സൈസ് പറഞ്ഞു.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

നേരത്തെയും കാസര്‍കോട് ചെക്ക് പോസ്റ്റില്‍ നിന്നും ഇയാള്‍ കഞ്ചാവുമായി പിടിയിലായിട്ടുണ്ട്. ഈ കേസിന്റെ വിചാരണ വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ നടന്നുകൊണ്ടിരിക്കവെയാണ് വീണ്ടും കഞ്ചാവ് കടത്തുന്നതിനിടെ മന്‍സൂര്‍ പിടിയിലാകുന്നത്. യുവതി, യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ഈയാളാണെന്ന വിവരം നേരത്തെ എക്സൈസിന് ലഭിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരുമാസക്കാലമായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ചെക്ക് പോസ്റ്റു വഴി കഞ്ചാവ് കടത്തിയതിന് നേരത്തെയും മന്‍സൂറിനെ പിടികൂടിയിരുന്നു. ഈ കേസ് വടകര കോടതിയില്‍ നടന്നുകൊണ്ടിരിക്കവെയാണ് ഈയാള്‍ വീണ്ടും കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

റെയ്ഡ് നടത്തിയ എക്സൈസ് സംഘത്തില്‍ പ്രവിന്റീവ് ഓഫീസര്‍മാരായ എം.കെ. സന്തോഷ് , എന്‍.വി പ്രവീണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.പി. സുഹൈല്‍,എന്‍. രജിത്ത് കുമാര്‍ , എം.സജിത്ത്, കെ.പി. റോഷി,ടി. അനീഷ്, പി. നിഖില്‍ ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് അംഗംപി. രജിരാഗ് , ഇ.സി.സി അംഗം ടി.സനലേഷ് എന്നിവരുമുണ്ടായിരുന്നു.

ഓണക്കാലത്ത് വന്‍മയക്കുമരുന്ന് വേട്ടയാണ് കണ്ണൂര്‍ ജില്ലയില്‍ എക്സൈസ് നടത്തിയത്. പത്തിലേറെ കേസുകളാണ് ഇതുവരെ പിടിയിലായത്. ഇതില്‍ സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ കേസുമുണ്ട്. എക്സൈസിന്റെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ചു ബ്രൗണ്‍ ഷുഗറും മറ്റ് വിതരണം ചെയ്യുന്ന കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫര്‍ഹാന്‍, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗണ്‍ഷുഗര്‍ സഹിതം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. ഈ പ്രതികള്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+