കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിജെപി നേതാവിന്റെ കൊലപതക കേസ്: പരോളിലിറങ്ങി മുങ്ങിയ ജീവപര്യന്തം തടവുകാരൻ മഹാരാഷ്ട്രയിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കെ പരോളിലിറങ്ങി മുങ്ങിയ പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തി. സിപിഎം പ്രവർത്തകൻ മഹാരാഷ്ട്ര കോലാപൂരിലുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. കൂത്തുപറമ്പ് മുര്യാട് സ്വദേശി അണ്ണേരി വിപിനാണ് (35 )പരോളിലിറങ്ങി മുങ്ങിയത് .ബിജെപി പ്രവർത്തകൻ കൂത്തുപറമ്പിലെ പ്രമോദിനെ 2007 ൽ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വിപിൻ രണ്ടുവർഷമായി കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇയാളുടെ അച്ഛനും സിപിഎം പ്രവർത്തകനുമായ അണ്ണേരി പവിത്രനും ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്.

കൊറോണ വൈറസ്: 22 ട്രെയിനുകള്‍ കൂടി റദ്ദാക്കി ദക്ഷിണ റെയില്‍വെ, തീയതിയും പേരും മറ്റ് വിവരങ്ങളുംകൊറോണ വൈറസ്: 22 ട്രെയിനുകള്‍ കൂടി റദ്ദാക്കി ദക്ഷിണ റെയില്‍വെ, തീയതിയും പേരും മറ്റ് വിവരങ്ങളും

2000 ജനുവരി 30ന് അഞ്ചു ദിവസത്തെ പരോളിലാണ് വിപിൻ പുറത്തിറങ്ങിയത്. അസുഖബാധിതയായ അമ്മയെ ചികിത്സിക്കാൻ എന്ന പേരിലാണ് ഇയാൾ പരോൾ നേടിയെടുത്തത്. പിന്നീട് സംസ്ഥാന സർക്കാർ 40 ദിവസം കൂടി നീട്ടി നൽകി. കഴിഞ്ഞ 16ന് ജയിലിൽ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ഇയാൾ തിരിച്ചെത്തിയില്ല ഇതേ തുടർന്ന് ജയിൽ സൂപ്രണ്ടും ഭാര്യ ശ്രുതിലയയും നൽകിയ പരാതിയിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു എന്നാൽ ബുധനാഴ്ച രാത്രി 11 മണിയോടെ ഒരു സുഹൃത്തിനെ വിളിക്കാൻ ഇയാൾ ഫോൺ സ്വിച്ച് ഓൺ ചെയ്തുവെന്ന് തെളിഞ്ഞിട്ടുണ്ട്.

ഫോൺ സ്വിച്ച് ഓഫ് ചെയ്തുു

ഫോൺ സ്വിച്ച് ഓഫ് ചെയ്തുു


ആവശ്യം കഴിഞ്ഞയുടൻ സ്വിച്ച് ഓഫ് ആക്കി വയ്ക്കുകയും ചെയ്തു പോലീസ് രഹസ്യമായി സൈബർ സെല്ലിന്റെ സഹായത്തോടെ വിപിന്റെ ഫോൺ കോൾ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്ന് ഇയാൾ സുഹൃത്തിനെ ബന്ധപ്പെട്ടുവെന്ന് മനസ്സിലായത്. പരോളിലിറങ്ങിയ വിപിൻ കൊട്ടേഷൻ ബന്ധത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത് ഇയാളെ കാണാനില്ലെന്ന് പരാതി സ്വീകരിച്ചതിനു ശേഷം ഭാര്യയുടെ മൊഴിയെടുത്തപ്പോൾ ഇടയ്ക്കിടെ ചിലർ വീട്ടിൽ വരാറുണ്ടായിരുന്നു എന്നും അവർ ആരൊക്കെയാണെന്ന് അറിയില്ലെന്നും ആയിരുന്നു മറുപടി. എന്നാൽ ഇവരിൽ ചിലരെ വിപിൻ മർബാന, ഷബീർ എന്നിങ്ങനെ വിളിച്ചിരുന്നതായും ഇവർ പറഞ്ഞു ഇവരെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ കുപ്രസിദ്ധ കൊട്ടേഷൻ സംഘങ്ങൾ ആണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു . വിപിൻ ഇവരുടെ സംഘത്തിൽ ചേർന്നിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. വിപിൻ അവസാനമായി പോയതും ഇവർ രണ്ടുപേർക്കും ഒപ്പം ആണെന്ന് വ്യക്തമായിട്ടുണ്ട് . ഏതെങ്കിലും ക്വട്ടേഷൻ ഇടപാടുമായി ബന്ധപ്പെട്ടാണോ വിപിൻ മുംബെയിലെത്തിയതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്

 രാഷ്ട്രീയ രംഗത്തുനിന്ന് സഹായം

രാഷ്ട്രീയ രംഗത്തുനിന്ന് സഹായം

രാഷ്ട്രീയ ക്രിമിനലുകൾക്ക് സർക്കാർ നൽകുന്ന വഴിവിട്ട് സഹായത്തിന്റെ ഒടുവിലത്തെ സാക്ഷ്യപത്രമാണ്. പരോളിലിറങ്ങി മുങ്ങിയ വിപിൻ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് രണ്ടുവർഷം മുമ്പ് ജയിലിലടച്ച ഇയാൾ 200 ദിവസവും ജയിലിൽ പുറത്തായിരുന്നു ജയിലധികൃതരും സർക്കാറും ആവോളം പരോൾ നൽകി സഹായിച്ചു കൊണ്ടിരുന്നു. വധക്കേസിൽ ശിക്ഷിക്കപ്പെട്ട അതിന് മുമ്പുതന്നെ വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന ഒരു യുവതിയുമായി വിപിൻ പ്രണയത്തിലായിരുന്നു. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങി പരോളിലിറങ്ങിയാണ് ഈ യുവതിയെ വിവാഹം കഴിച്ചത്. ഇതിനു ശേഷം നിരവധി തവണയാണ് ഇയാൾക്ക് പരോൾ ലഭിച്ചത്.

പരോൾ നേടിയത് എന്തിന്

പരോൾ നേടിയത് എന്തിന്


രാഷ്ട്രീയ കൊലക്കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർ സ്ഥിരമായി മാതാവിനോ പിതാവിനോ ഭാര്യയ്ക്കോ ഗുരുതരമായ അസുഖമാണെന്നു കാണിച്ചാണ് പരോൾ നേടുന്നത്. ഇതിനുവേണ്ടി ഇവരിൽ ആരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടറെ സ്വാധീനിച്ച സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യും ഈ സർട്ടിഫിക്കറ്റ് ബലത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങുകയും പിന്നീട് സർക്കാർ കൊടുക്കുകയാണ് പതിവ്. ജില്ലയിലെ രാഷ്ട്രീയ കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവരിൽ ഒട്ടുമിക്കവരും ഈ രീതിയിൽ പരോളിൽ പുറത്തിറങ്ങി ജീവിതം ആഘോഷിക്കുന്നവരാണ് എന്നാൽ രാഷ്ട്രീയ സ്വാധീനം ഇല്ലാത്തവർക്ക് ലഭിക്കുകയുമില്ല '

English summary
Accused goes missing from Kannur found from Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X