പ്രതിസന്ധിയ്ക്ക് അന്ത്യം: കണ്ണൂർ കോർപറേഷൻ മേയറായി ടി ഒമോഹനൻ ചുമതലയേറ്റു
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്റെ നാലാമത്തെ മേയറായി കോൺഗ്രസ് നേതാവ് അഡ്വ. ടി.ഒ മോഹനന്‍ സത്യപ്രതിജ്ഞ ചെയ്തു. മോഹനന് 33 വോട്ടും എന്‍. സുകന്യക്ക് 19 വോട്ടുമാണ് ലഭിച്ചത്. വൈകി വന്നതിനെ തുടര്‍ന്ന് പള്ളിപ്രത്തെ സുമയ്യക്ക് വോട്ട് ചെയ്യാനായില്ല. ഒരു വോട്ട് അസാധുവായി. പള്ളിക്കുന്ന് വാർഡിലെ എൻ.ഡി.എ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
സിപിഎമ്മിന്റെ തട്ടകമായ കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളിൽ അഞ്ചിലും എൽഡിഎഫ് അധികാരത്തിലെത്തി. മൂന്നിടത്ത് മാത്രമാണ്. യു.ഡി.എഫ് ഭരണമുള്ളത്.ആന്തൂർ നഗരസഭ ചെയർമാനായി എൽഡിഎഫിലെ പി മുകുന്ദൻ(സിപി എം) ഐകകണ്‌ഠേന തെരഞ്ഞെടുത്തു. സിപി എം ജില്ലാകമ്മിറ്റിയംഗമാണ് പി മുകുന്ദൻ. നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എൽഡിഎഫാണ് നേടിയത്.

പയ്യന്നൂർ നഗരസഭ ചെയർമാനായി എൽഡിഎഫിലെ കെ വി ലളിത(സിപിഎം) തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോൺഗ്രസ്) 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ വി ലളിതക്ക് 35 വോട്ടും പത്മിനിക്ക് ഏഴ് വോട്ടും ലഭിച്ചു. സിപിഎം ഏരിയ അമ്മിറ്റിയംഗവുംമഹിളാഅസോസിയേഷൻജില്ലാകമ്മിറ്റിയംഗവുമായ കെ വി ലളിത രണ്ടാം തവണയാണ് ചെയർമാനാവുന്നത്. ആകെ 42 പേരാണ് വോട്ട്‌ചെയ്‌തത്. ലീഗ് വിമതൽ എം ബഷീൻ വോട്ടെടുപ്പിൽ നിന്ന്‌വിട്ടുനിന്നു. എത്താൻ വൈകിയതിനാൽ ലീഗിലെ ഹസീന കാട്ടൂരിന്‌വോട്ട് ചെയ്യാനായില്ല.
കൂത്തുപറമ്പ് നഗരസഭ ചെയർമാനായി എൽഡിഎഫിലെ വി സുജാത (സിപിഎം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 സീറ്റുകളിൽ 26 ലും എൽഡിഎഫാണ് വിജയിച്ചത്. കൂത്തുപറമ്പ് യുപി സ്‌കൂൾ റിട്ട പ്രധാനാധ്യാപികയായ വി സുജാത സിപിഐഎം കൂത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ഏരിയകമ്മിറ്റിയംഗവുമാണ്.
തലശേരി നഗരസഭ ചെയർമാനായി എൽഡിഎഫിലെ ജമുനറാണി(സിപി എം )തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഇ ആശയെ 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജമുനറാണിക്ക് 36 വോട്ടും ആശയ്‌ക്ക് 8 വോട്ടും ലഭിച്ചു. മുസ്ലീം ലിഗിലെ ടിവി റാഷിദ ആറ് വോട്ട് നേടി. 50 അംഗങ്ങളാണ് വോട്ട്‌ചെയ്‌തത്. അസുഖത്തെ തുടർന്ന് സിപി എമിലെ തബസും ലീഗിലെ കെ പി അൻസാരിയും വോട്ട് ചെയ്‌തില്ല.
ഇരിട്ടി നഗരസഭ ചെയർമാനായി എൽഡിഎഫിലെ കെ ശ്രീലത(സിപി എം)തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ പി കെ ബൽക്കീസിനെ(ലീഗ്) 11നെതിരെ 14 വോട്ടുകൾ നേടിയാണ് തളിപ്പറമ്പ് ,ശ്രീകണ്ഠാപുരം, പാനൂർ നഗരസഭകളാണ് യു.ഡി.എഫ് നിലനിർത്തിയത്. ഇതു കൂടാതെ കണ്ണൂർ കോർപറേഷനിലും യു.ഡി.എഫ് ഭരണം നിലനിർത്തി.












Click it and Unblock the Notifications